ദുബായ് :നാട്ടിലും മറുനാട്ടിലുമായി രണ്ടര പതിറ്റാണ്ടിലേറെയായി സാമൂഹിക, സാംസ്കാരിക, വൈജ്ഞാനിക, കലാകായിക രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രവാസി സംഘടനയായ ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ ഇരുപത്തിയേഴാം വാർഷികാഘോഷം സെപ്റ്റംബറിൽ തിരുവനന്തപുരത്ത് നടക്കും.മുൻവർഷങ്ങളിൽ യു.എ.ഇ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ചു ദുബായിൽ സംഘടിപ്പിച്ച ഗംഭീരമായ വാർഷികാഘോഷങ്ങളുടെ തുടർച്ചയായാ ണ് ഇത്തവണ കേരളത്തിന്റെ തലസ്ഥാന നഗരിയിൽ വിപുലമായ പരിപാടികളോടെ 27-ാം വാർഷികം സംഘടിപ്പിക്കുന്നത്. വാർഷികാഘോഷ ചടങ്ങിനോടനുബന്ധിച്ച് വിവിധ മേഖലകളിൽ മുദ്രപതിപ്പിച്ച പ്രമുഖർക്കുള്ള പുരസ്കാരങ്ങളും സമർപ്പിക്കും. ‘മീഡിയ അവാർഡ്’, ‘ബിസിനസ് എക്സലൻസി അവാർഡ്’ എന്നിവ ചടങ്ങിൽ പ്രധാനമായും സമ്മാനിക്കും. മികച്ച സാമൂഹിക പ്രവർത്തകർക്കുള്ള അവാർഡ്, സോഷ്യൽ മീഡിയ അവാർഡ്, മികച്ച പൊതുപ്രവർത്തകർക്കുള്ള അവാർഡ്, എന്നിവയും ചടങ്ങിൽ വിതരണം ചെയ്യും. ചടങ്ങിൽ മന്ത്രിമാർ എം എൽ മാർ ത്രിതല പഞ്ചായത്ത് ജനപ്രിതീ നിധികൾ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക,കലാ കായിക മാധ്യമ രംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കുമെന്ന് ഭാരവാഹികളായ അഷ്‌റഫ് കർള.ബഷീർ പള്ളിക്കര ഇഖ്ബാൽഅബ്ദുൽ ഹമീദ് .റാഫി പള്ളിപ്പുറം ഷബീർ കീഴുർ നൗഷാദ് കന്യപ്പാടി എന്നിവർ അറിയിച്ചു.








