ലോക റഫ്രിജറേഷന്‍ ദിനം; പൊലീസ് സ്റ്റേഷനിലെ എ സികള്‍ സൗജന്യമായി സര്‍വ്വീസ് ചെയ്തു

കാസര്‍കോട്: ലോക റഫ്രിജറേഷന്‍ ദിനാചരണത്തിന്റെ ഭാഗമായി ഹീറ്റിംഗ്, വെന്റിലേഷന്‍, എയര്‍കണ്ടീഷനിംഗ് ആന്റ് റഫ്രിജറേഷന്‍ അസോസിയേഷന്‍ താലൂക്ക് കമ്മിറ്റി കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെ എയര്‍കണ്ടീഷണറുകള്‍ സൗജന്യമായി സര്‍വ്വീസ് ചെയ്തു. സ്റ്റേഷന്‍ കണ്‍ട്രോള്‍ റൂമിലെ എസികളാണ് സൗജന്യമായി സര്‍വ്വീസ് ചെയ്തത്. ഇന്‍സ്‌പെക്ടര്‍ നളിനാക്ഷന്‍ പി., പിആര്‍ഒ സുരേഷ്, എഎസ്‌ഐ ദീപക്എന്നിവര്‍ അസോസിയേഷന്റെ സേവനത്തിന് നന്ദി പറഞ്ഞു.
അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം കിഷോര്‍ കുമാര്‍, ജില്ലാ പ്രസിഡണ്ട് അമീര്‍ അലി, താലൂക്ക് പ്രസിഡണ്ട് അശ്വത് രാജ്, സെക്രട്ടറി ബ്ലെസന്‍, ട്രഷറര്‍ ശരത്, വൈ.പ്രസി. ദീക്ഷിത്, ജോ.സെക്രട്ടറി പുരന്ദര്‍ താലൂക്ക് കമ്മിറ്റി അംഗങ്ങള്‍ സേവന പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page