മൃതദേഹത്തെ വച്ചു രാഷ്ട്രീയ ലാഭക്കച്ചവടം; ലീഗിന്റെ ശ്രമം അപലപനീയമെന്ന് എം എല്‍ അശ്വിനി

ഉപ്പള: രോഗബാധയെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച വ്യക്തിയുടെ മൃതദേഹത്തെ വച്ച് രാഷ്ട്രീയ ലാഭമെടുക്കാനുള്ള മുസ്ലീം ലീഗിന്റെയും ലീഗ് ജനപ്രതിനിധികളുടെയും ശ്രമം അപലപനീയമാണെന്നു ബി ജെ പി ജില്ലാ പ്രസിഡണ്ട് എം എല്‍ അശ്വിനി പറഞ്ഞു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിനു സംസ്‌ക്കാരത്തിന്റെ ചെലവു താങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അതിനുള്ള അനുമതി ജനപ്രതിനിധികള്‍ക്കു വിട്ടു നല്‍കിയതെന്ന് അറിയിപ്പില്‍ അവര്‍ പറഞ്ഞു.
മൃതദേഹത്തിന്റെ ഭൗതിക ശരീരം സംസ്‌ക്കരിക്കാനുള്ള ചെലവു വഹിച്ചതും സംസ്‌ക്കാര ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കിയതും സേവാ ഭാരതിയാണെന്ന് അശ്വിനി പറഞ്ഞു. സത്യാവസ്ഥ ഇതായിരിക്കെ സംസ്‌ക്കാര ചടങ്ങുകളുടെ ചിത്രങ്ങള്‍ പകര്‍ത്തി അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും തങ്ങള്‍ ഏറ്റെടുത്തുവെന്ന തരത്തില്‍ ലീഗ് നേതാക്കളും ജനപ്രതിനിധികളും നടത്തിയ പരാമര്‍ശങ്ങളും പ്രസ്താവനകളും യാഥാര്‍ത്ഥ്യത്തിനു നിരക്കുന്നതല്ലെന്ന് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. അനാഥമായി ഉപേക്ഷിക്കപ്പെട്ട മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കേണ്ടതു ജനപ്രതിനിധിയുടെ ഉത്തരവാദിത്വമാണെന്ന് അശ്വിനി ചൂണ്ടിക്കാട്ടി.
സത്യാവസ്ഥ ഇതായിരിക്കേ തെറ്റിദ്ധാരണ പരത്തി ഹിന്ദു സമൂഹത്തെ വിഘടിപ്പിക്കാനും നിര്‍ധന കുടുംബത്തിന്റെ ദയനീയാവസ്ഥ മുതലാക്കാനുമാണ് ലീഗും, ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് പ്രതിനിധികളും ശ്രമിക്കുന്നതെന്ന് അശ്വിനി തുടര്‍ന്നു പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page