മലപ്പുറം: ഹണിമൂണിനിടെ നവവരന്‍ കുഴഞ്ഞു വീണു മരിച്ചു.
മലപ്പുറം വേങ്ങരയിലെ എ കെ മുഹമ്മദ് ഇര്‍ഫാനാണ് മധുവിധുവിനിടയില്‍ മരിച്ചത്. ശ്രീലങ്കയില്‍ ആയിരുന്നു മരണം. സ്‌കൂബ ഡൈവിംഗ് ചെയ്യുന്നതിനിടെയായിരുന്നു ഹൃദയാഘാതം അനുഭവപ്പെട്ടു കുഴഞ്ഞു വീണതെന്നു പറയുന്നു. 10 ദിവസം മുമ്പായിരുന്നു വിവാഹം.
ഇര്‍ഫാനും ഭാര്യയും സുഹൃത്തുക്കളും ബന്ധുക്കളുമൊപ്പമാണ് ഹണിമൂണിനു ശ്രീലങ്കയിലെത്തിയത്. സ്‌കൂബ ഡൈവിംഗിനിടെ കടലിനടിയില്‍ വച്ചാണ് ഇര്‍ഫാനു നെഞ്ചുവേദന ഉണ്ടായതെന്നു പറയുന്നു. പെട്ടെന്ന് അബോധാവസ്ഥയിലാവുകയായിരുന്നുവത്രെ. ട്രെയ്‌നര്‍മാരും സുഹൃത്തുക്കളും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇര്‍ഫാന്‍ മരണപ്പെടുകയായിരുന്നു. സജീവ പൊതു പ്രവര്‍ത്തകനുമായിരുന്നു. മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കുമെന്നു മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.








