കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രത്തിലെ കവർച്ച; കുപ്രസിദ്ധ മോഷ്ടാവ് വിഷ്ണുവിനെ വാളയാറിൽ നിന്ന് പിടികൂടി

കാസർകോട്: നീലേശ്വരം കോട്ടപ്പുറം ക്ഷേത്രത്തിൽ നടന്ന കവര്‍ച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി വിഷ്ണു (32)വാണ് പിടിയിലായത്. സംസ്ഥാനത്തെ നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് വിഷ്ണു. വെള്ളിയാഴ്ച വാളയാറില്‍ നിന്നാണ് ഇയാളെ
നീലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ നീലേശ്വരത്ത് എത്തിച്ചു. മെയ് 24നു കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രത്തിൽ കവർച്ച നടന്നിരുന്നു. പതിനൊന്ന് പൂട്ടുകള്‍ പൊട്ടിച്ച മോഷ്ടാവ് 6 ഭണ്ഡാരങ്ങള്‍ തകർത്ത് 30,000 ത്തോളം രൂപ കവർന്നിരുന്നു. നീലേശ്വരം ഇന്‍സ്‌പെക്ടര്‍ കെ. അജിത, അസി.സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍. എം. രമേശന്‍, സുഗുണന്‍, ശ്രീജിത്ത്, രമേശന്‍, ഗിരിഷ് കുമാര്‍ പള്ളികൈ, മഹേഷ് കാങ്കോല്‍, അജിത്ത് പളളിക്കര, സ്‌ക്വാഡ് അംഗങ്ങളായ നിഗേഷ്, ദിനേശ്,നിഖില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കണ്ടെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page