തിരുവനന്തപുരം: കീം പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം.ജോണ്‍ ആണ് ഫലം പ്രഖ്യാപിച്ചത്. ആകെ പരീക്ഷ എഴുതിയ 95016 വിദ്യാര്‍ത്ഥികളില്‍ 79717 പേര്‍ പ്രവേശനത്തിന് യോഗ്യത നേടി. എന്‍ജിനീയറിങ് വിഭാഗത്തില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശി വിസ്മയക്കാണ് മൂന്നാം റാങ്ക്. ഫാര്‍മസി വിഭാഗത്തില്‍ വിനായക് നാരായണന്‍ ഒന്നാംറാങ്കും ജെസ്സി ജസ്റ്റിന്‍ രണ്ടാം റാങ്കും നേടി. ഇരുവരും തൃശൂര്‍ സ്വദേശികളാണ്. 26,943 പേരാണ് ഫാര്‍മസി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടത്. കേരളത്തില്‍ 192 പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. സംസ്ഥാനത്തിന് പുറത്തും വിദേശത്തും പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. കേരളത്തില്‍ 95,016 പേര്‍ പരീക്ഷയ്ക്ക് ഹാജരായിരുന്നു. ജൂലായ് എട്ടിനാണ് ആദ്യ അലോട്ട്‌മെന്റ്. എന്‍ജിനീയറിങ്ങില്‍ ഒന്നാം റാങ്ക് നേടിയ റോഷന്‍ രാജുവിനെയും രണ്ടാം റാങ്ക് നേടിയ ധ്യാനിനേയും മന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.








