നിര്‍ത്തിയിട്ട കാറിലെ എയര്‍ബാഗ് പൊട്ടിത്തെറിച്ചു; 25 കാരന് ദാരുണാന്ത്യം

മുംബൈ: കാറിന്റെ എയര്‍ബാഗ് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. മുംബൈക്കു സമീപം മീരാറോഡില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡീലറായ മോഹിത് സോണിയാണു(25) മരിച്ചത്. വില്‍ക്കാന്‍വേണ്ടി നിര്‍ത്തിയിട്ട കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ ഇരുന്നു വാഹനം പരിശോധിക്കവെയാണ് സ്റ്റിയറിങ് വീല്‍ എയര്‍ബാഗ് പൊടുന്നനെ പൊട്ടിത്തെറിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. ഹോണ്ട കാറിലെ എയര്‍ബാഗിന്റെ പ്ലാസ്റ്റിക് കവചം കഴുത്തില്‍ മുറുകി രക്തം വാര്‍ന്നായിരുന്നു മരണം. ശബ്ദം കേട്ടെത്തിയ
വഴിയാത്രക്കാര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി ഭയാന്ദറിലെ പണ്ഡിറ്റ് ഭീംസെന്‍ ജോഷി
ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്തു. നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് എയര്‍ബാഗ് പെട്ടിത്തെറിക്കാനുള്ള കാരണമറിയാന്‍ സാങ്കേതിക വിദഗ്ധരുടെ സഹായം പൊലീസ് തേടിയിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page