കർണാടക നെല്യാടിക്കടുത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; എരിക്കുളം സ്വദേശിയായ യുവാവ് മരിച്ചു

കാസർകോട്: ബംഗളൂരു -മംഗളൂരു ദേശീയപാതയിൽ നെല്യാടിക്കടുത്ത് ഉണ്ടായ ബൈക്കപകടത്തിൽ മടിക്കൈ സ്വദേശിയായ യുവാവ് മരിച്ചു. എരിക്കുളത്തെ വി.റിജേഷാ(33)ണ് മരിച്ചത്. ബെംഗളൂരു-മംഗളൂരു ദേശീയപാത 75 ലെ കൊക്രാഡി പെരിയശാന്തിയിൽ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റോഡിലേക്ക് തെറിച്ചു വീണ റിജേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പുത്തൂരിലെ സർക്കാർ ആശുപത്രിയിൽ റിജേഷിന്റെ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് എരിക്കുളത്ത് നടക്കും. വി.ചിണ്ടന്റെയും മാലിനിയുടെയും മകനാണ്. ഭാര്യ: …

കുമ്പള പ്രസ് ക്ലബ്: അബ്ദുല്ല കുമ്പള പ്രസി. ; ഐ.മുഹമ്മദ് റഫീഖ് സെക്ര.

കുമ്പള: കുമ്പള പ്രസ് ക്ലബ് ഭാരവാഹികളായി അബ്ദുല്ല കുമ്പള പ്രസി (കാരവൽ ), ഐ.മുഹമ്മദ് റഫീഖ് സെക്ര. (സുപ്രഭാതം), അബ്ദുൽ ലത്തീഫ് (ട്രഷ), പുരുഷോത്തം ഭട്ട് , അബ്ദുൽ ലത്തീഫ് (വൈ. പ്രസി), അബ്ദുൽ ലത്തീഫ് ഉളുവാർ, അബ്ദുൽ റഷീദ് ( ജോ.സെക്ര) എന്നിവരെ തിരഞ്ഞെടുത്തു. പുരുഷോത്തമഭട്ട് അധ്യക്ഷത വഹിച്ചു. അബ്ദുൾ ലത്തീഫ് ഉളുവാർ,കെ.എം.എ സത്താർ, അബ്ദുളള കുമ്പള പ്രസംഗിച്ചു.

ഒന്നാം തരത്തിൽ ഒന്നാന്തരം ലൈബ്രറി ഒരുക്കി ഓലാട്ട് എ.യു.പി. സ്‌കൂൾ

കൊടക്കാട് : ഒന്നാംതരക്കാർക്ക് വായനയുടെ ലോകം തുറന്ന് ഓലാട്ട് കെ. കെ.എൻ .എം . എ .യു. പി. സ്കൂളിൽ ക്ലാസ് റൂം ലൈബ്രറി ആരംഭിച്ചു.കൊടക്കാട്: വിദ്യാർഥികളിൽ ചെറുപ്രായം മുതൽ വായനാശീലവും ഭാവനാശേഷിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓലാട്ട് കെ.കെ. എൻ .എം . എ .യു. പി. സ്കൂളിൽ ഒന്നാംതരം വിദ്യാർഥികൾക്കായി ക്ലാസ് റൂം ലൈബ്രറി ആരംഭിച്ചത്.ക്ലാസധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ ആരംഭിച്ച ലൈബ്രറി ദേശീയ അധ്യാപക അവാർഡ് ജേതാവും സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയുമായ കൊടക്കാട് നാരായണൻ …

കുമ്പളയിൽ വ്യാപാരികൾക്കു മടുത്തു; പഞ്ചായത്തിനെതിരെ തെരുവിലിറങ്ങി

കുമ്പള : കുമ്പള ഗ്രാമപഞ്ചായത്തിന്റെ നിസ്സംഗതയിൽ മടുത്ത വ്യാപാരികൾ പഞ്ചായത്തിനെതിരെ, തെരുവിലിറങ്ങി. തങ്ങളുടെ ദുരിതങ്ങൾ വിളിച്ചു പറഞ്ഞു കൊണ്ട് തെരുവിലിറങ്ങിയ വ്യാപാരികൾ പഞ്ചായത്തിനു താക്കീതായി മാറി. കുമ്പളയിൽ എത്തുന്ന യാത്രക്കാർ മാസങ്ങളായി അനുഭവിക്കുന്ന പ്രയാസങ്ങൾ കണ്ടു സഹികെട്ടാണ് വ്യാപാരികൾ കുമ്പള ഗ്രാമ പഞ്ചായത്തിനും, പോലീസിനുമെതിരെ സമര പ്രഖ്യാപനവുമായി തെരുവിലിറങ്ങിയത്. വ്യാപാര ഭവനിൽ സമര പ്രഖ്യാപന കൺവൻഷനും, നഗരത്തിൽ നൂറുകണക്കിന് വ്യാപാരികൾ അണിനിരന്ന പ്രകടനവും അധികൃതർക്കുള്ള മുന്നറിയിപ്പാണെന്നു അവർ വിളിച്ച പറഞ്ഞു.മർച്ചന്റ് യൂത്ത് വിങ് പ്രതിഷേധത്തിനു കരുത്ത പകർന്നു. …

കാസർകോട് റോട്ടറി ക്ലബ് ഭാരവാഹികൾ സ്ഥാനാരോഹണം ചെയ്തു

കാസർകോട്: റോട്ടറി കാസർകോട് ക്ലബ്ബ് പ്രസിഡന്റും ഭാരവാഹികളും സ്ഥാനമേറ്റു. റോട്ടറി ഭവനിൽ നടന്ന ചടങ്ങിൽ മുൻ പ്രസിഡന്റ് റോട്ടേറിയൻ ബെന്നി ജോസിൽ നിന്ന് റോട്ടേറിയൻ മഹിൻ കോളിക്കര പ്രസിഡന്റ് സ്ഥാനം ഏറ്റുവാങ്ങി.ജില്ലാ ഗവർണർ നോമിനി റോട്ടേറിയൻ ഡോ. അനിൽ മേലത്ത് സ്ഥാനാരോഹണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പുതിയ ഭരണസമിതി സമൂഹത്തിന്റെ വിവിധ മേഖലകളിൽ കൂടുതൽ ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.ജില്ലാ ഡിസ്ട്രിക്റ്റ് കോ-ഓർഡിനേറ്റർ റോട്ടേറിയൻ ദിനേശ് എം.ടി, ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി കോ-ഓർഡിനേറ്റർ റോട്ടേറിയൻ യതീഷ് …

സൈക്കിള്‍ മതിലില്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു

കണ്ണൂര്‍: സൈക്കിള്‍ അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന തന്നടയിലെ 12 വയസുകാരി മരണത്തിന് കീഴടങ്ങി. ചാല തന്നട മുബാറക് മന്‍സിലില്‍ ഫൈസലിന്റെയും നസ്രിയയുടെയും മകള്‍ ആയിഷ മര്‍വ (12)യാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം. തന്നട ഹാജിമുക്കില്‍ സൈക്കിള്‍ ഓടിച്ച് കളിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 4 ദിവസം വെന്റിലേറ്ററിലായിരുന്നു. ബുധനാഴ്ച …

പ്രവാസി ലീഗ് മെമ്പർ ഷിപ്പ് ക്യാമ്പയിൻ; മൊഗ്രാലിൽ പ്രവാസി സംഗമം നടത്തി

മൊഗ്രാല്‍: കേരള പ്രവാസി ലീഗ് അംഗത്വ വിതരണ പ്രചരണത്തിന്റെ ഭാഗമായി മൊഗ്രലില്‍ പ്രവാസി സംഗമം സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡന്റ് സെഡ്. എ. മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് സെക്രട്ടറി ടി എം. ഷുഹൈബ് ഉദ്ഘാടനം ചെയ്തു.കെ വി അബ്ദുല്‍ ഖാദര്‍, നസീര്‍ നജ്ജു, ഗഫൂര്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചു.പ്രവാസി ക്ഷേമ നിധി അംഗത്വം, പ്രവാസി സുരക്ഷ സ്‌കീം, നോര്‍ക്ക റൂട്ട്‌സ് തുടങ്ങി സര്‍ക്കാര്‍ സര്‍ക്കാരിതര പദ്ധതികളെ സംബന്ധിച്ചു അംഗങ്ങള്‍ക്ക് വിശദീകരണം നല്‍കി. എച്ച് എ ഹസ്സന്‍, മുഹമ്മദ് …

ബൈക്കില്‍ അഞ്ചരക്കിലോ കഞ്ചാവ് കടത്തിയ കേസ്; പ്രതികളായ കലന്തറിനും സന്ദേശിനും കഠിനതടവും പിഴയും

കാസര്‍കോട്: ബൈക്കില്‍ അഞ്ചരക്കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതികള്‍ക്ക് ഒരു വര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും. കയ്യാര്‍ കണ്ണാടിപ്പാറ സ്വദേശി കലന്തര്‍ എന്ന ഷാഫി(34), കര്‍ണാടക പേരാന്‍ബെ ബീരന്തടുക്ക സ്വദേശി ബി സന്ദേശ്(27) എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി(രണ്ട്) ജഡ്ജ് രാമു രമേഷ്ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസം അധിക തടവും അനുഭവിക്കണം. 2021 സെപ്തംബര്‍ 20നാണ് കേസിനാസ്പദമായ സംഭവം. ഉച്ചക്ക് രണ്ട് മണിയോടെ മംഗല്‍പാടി ചുക്കിരിയടുക്കയില്‍ വച്ചാണ് അഞ്ചരക്കിലോ …

ഓപ്പറേഷന്‍ തൂഫാന്‍: നീലേശ്വരത്ത് പരിശോധന ശക്തം : 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

നീലേശ്വരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പരിശോധന ശക്തമാക്കി. ഇതുവരെ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇന്നലെ രാത്രി ചേടീറോഡില്‍ വെച്ച് എംഡിഎംഎ വലിക്കുന്നതിനിടയില്‍ യുവാവിനെ നീലേശ്വരം സബ് ഇന്‍സ്പെക്ടര്‍ ജി ജിഷ്ണുവിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. ഇയാൾക്കെതിരെ കേസെടുത്തു. പുതുക്കൈ നരിക്കാട്ട് അരീക്കര ഹൗസിലെ എ.അനൂപിനെയാണ് (32)എം ഡി എം എ വലിക്കുന്നതിനിടയില്‍ പോലീസ് പിടികൂടിയത്. ഇയാള്‍ സ്ഥിരമായി മയക്കുമരുന്ന് വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. നീലേശ്വരം …

പി.എം. ശ്രീ പദ്ധതി : സി.പി.ഐ. താലൂക്ക് ഓഫീസ് മാർച്ചും ധർണയും നടത്തി

കാസർകോട് : പി.എം ശ്രീ പദ്ധതി സംസ്ഥാനത്തു നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിനെതിരെ സിപിഐ കാസർകോട് മണ്ഡലം കമ്മിറ്റി താലൂക്ക് ഓഫീസ് മാർച്ചും ധർണയും നടത്തി. കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുന്നതിനും, രാജ്യത്തിൻ്റെ ചരിത്രത്തെ തിരുത്തി പുതു തലമുറയുടെ മുന്നിൽ അവതരിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ അടിച്ചേൽപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കുമെതിരെ മാർച്ച് ശക്തമായി പ്രതികരിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി കൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തു . മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി തുളസീധരൻ …

പടന്നക്കാട്ട് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ഡിവൈഡറിലിടിച്ച് അപകടം; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

കാസര്‍കോട്: ദേശീയപാതയില്‍ പടന്നക്കാട് നെഹ്‌റു കോളേജിന് സമീപം നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ഡിവൈഡറിലിടിച്ചു. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കാഞ്ഞങ്ങാട് നിന്ന് കൊന്നക്കാട്ടേയ്ക്ക് ഭാഗത്തേയ്ക്ക് പോകുന്ന ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ യാത്രക്കാരെ നീലേശ്വരത്തെയും കാഞ്ഞങ്ങാട്ടെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

വാഹനാപകടത്തില്‍ മരണപ്പെട്ട ആസ്‌ക് ആലംപാടി മുന്‍ പ്രസിഡന്റ് റഫീഖിനെ അനുസ്മരിച്ചു

കാസര്‍കോട്: കഴിഞ്ഞദിവസം വാഹന അപകടത്തില്‍ മരണപ്പെട്ട ആലംപാടി സ്വദേശിയും ആസ്‌ക് ആലംപാടി മുന്‍ പ്രസിഡന്റും കൂടിയായ റഫീഖിന്റെ അനുസ്മരണ യോഗവും പ്രാത്ഥന സദസ്സും നടന്നു. യോഗം ആസ്‌ക് ജി സി സി മുന്‍ പ്രസിഡന്റ് ഇബ്രാഹിം മിഹ്‌റാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗപ്പു ആലംപാടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മണികണ്ഠന്‍, മുസ്തഫ ഇ എ, ആസിഫ് ബിഎ, സിദ്ദീഖ് എം, ഷെരീഫ് ബാചാസ്, കാദര്‍ ബാവ, സിദ്ദീഖ് ബിസ്മില്ല അനുസ്മരണ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി …

ദുരൂഹത നീങ്ങി; വാണിയപ്പാറ പള്ളിയിലെ കല്ലറയില്‍ ഉള്ളത് പള്ളിരേഖയില്‍ പറയുന്ന രണ്ട് മൃതദേഹം മാത്രം; പായ മൃതദേഹത്തിനടിയിലുണ്ടായിരുന്നത്

കണ്ണൂര്‍: വാണിയപ്പാറ പള്ളിയിലെ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹത നീങ്ങി. കല്ലറയില്‍ രണ്ട് മൃതദേഹങ്ങളാണ് ഉള്ളതെന്ന് സ്ഥിരീകരിച്ചു. കല്ലറയില്‍ മറിയാമ്മ, ജെയിംസ് എന്നിവരെയാണ് അടക്കം ചെയ്തിരുന്നത്.കണ്ട പായ മൃതദേഹത്തിന് അടിയില്‍ വച്ചതെന്നാണ് പൊലീസിന്റെ നിഗമനം. രണ്ട് മൃതദേഹങ്ങളുടെയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. അതേസമയം കല്ലറയില്‍ ദുരൂഹത ഇല്ലെന്നും നിലവില്‍ കല്ലറയില്‍ ഉള്ളത് രണ്ടു മൃതദേഹങ്ങള്‍ മാത്രമാണെന്നും പൊലീസും അറിയിച്ചു. പള്ളിയുടെ പരാതിയില്‍ ബുധനാഴ്ച് രാവിലെ കല്ലറ തുറന്നു പരിശോധിച്ചിരുന്നു. പരിശോധനയില്‍ കല്ലറയില്‍ ഉള്ളത് നേരത്തെ അടക്കിയ മൃതദേഹങ്ങളാണെന്നും 2006 …

വന സംരക്ഷണ സമിതി ശാക്തീകരണം:ദ്വിദിന ശില്പശാല നടത്തി

കാസർകോട് : കാസർകോട് ഡിവിഷൻ ഫോസ്റ്റ് വനവികാസ ഏജൻസിയുടെ കീഴിലുള്ള വനസംരക്ഷണ സമിതികളുടെ പ്രവർത്തനങ്ങളുടെ ശാക്തീകരണത്തിനായി ജില്ലയിലെ ജീവനക്കാർക്ക് വിദ്യാനഗർ വനശ്രീ കോംപ്ലക്സിൽ വച്ച് ദ്വിദിന ശില്പശാല നടത്തി.ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. വനാശ്രിത സമൂഹത്തിൻ്റെ ഉന്നമനത്തിനും മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണത്തിനും അതി പ്രാധാന്യം നൽകി വനസംരക്ഷണ സമിതികൾ സക്രിയമാകണമെന്ന് അദ്ദേഹം പറഞ്ഞു.കാസർകോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സി വി വിനോദ് കുമാർ അധ്യക്ഷത വഹിച്ചു . അസി .ഫോറസ്റ്റ് കൺസർവേറ്റർ …

കുമ്പളയിലെ ബാറ്ററി മോഷണ പരമ്പര: അറസ്റ്റിലായ തൈവളപ്പില്‍ ഷമീറിനെ കര്‍ണ്ണാടക പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന വിവിധ ബാറ്ററി മോഷണ കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിഞ്ഞിരുന്ന പ്രതിയെ കര്‍ണ്ണാടക പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ചെങ്കള, തൈവളപ്പില്‍ ഷമീറി (50)നെയാണ് കാസർകോട് കോടതി മംഗ്‌ളൂരു പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. കര്‍ണ്ണാടകയില്‍ നടന്ന ബാറ്ററി മോഷണ കേസുകളില്‍ ഷമീറിനു ബന്ധമുണ്ടെന്ന സൂചനകളെ തുടര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ നൽകണമെന്ന അപേക്ഷയുമായി പൊലീസ് ,കോടതിയെ സമീപിച്ചത്. കുമ്പളയിലും പരിസരങ്ങളിലും നിര്‍ത്തിയിട്ടിരുന്ന പത്തോളം വാഹനങ്ങളില്‍ നിന്നായി ബാറ്ററികള്‍ മോഷ്ടിച്ച കേസിലാണ് കുമ്പള പൊലീസ് …

അസമില്‍ നിന്ന് രണ്ട് ട്രാവലറുകള്‍ വാങ്ങിത്തരാമെന്ന് വാഗ്ദാനം; ഏണിയാടി സ്വദേശിയില്‍ നിന്ന് 12,40,00 രൂപ തട്ടി, ബട്ടത്തൂര്‍ സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: അസമിയില്‍ നിന്ന് രണ്ട് ടെമ്പോ ട്രാവലറുകള്‍ വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് 12,40,000 രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം ബേഡകം പൊലീസ് കേസെടുത്തു. ബന്തടുക്ക ഏണിയാടി സ്വദേശി കെഎ അബ്ദുല്‍ സലാമിന്റെ പരാതിയിലാണ് പനയാല്‍ ബട്ടത്തൂര്‍ സ്വദേശി ടി ഷഹീബിനെതിരെ കേസെടുത്തത്. 2025 ഡിസംബര്‍ 29ന് രണ്ട് ട്രാവലറുകള്‍ വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് 12,40,000 രൂപ പരാതിക്കാരനില്‍ നിന്ന് വാങ്ങിയെന്നും എന്നാല്‍ നാളിതുവരെയായി വാഹനങ്ങള്‍ നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാതെ വഞ്ചിച്ചെന്നാണ് പരാതി. ബട്ടത്തൂര്‍ സ്വദേശിക്കെതിരെ …

മന്ത്രി സണ്ണി ജോസഫിന്റെ വ്യാജ സീൽ ഉണ്ടാക്കി ജോലി വാഗ്ദാനം: പലരിൽ നിന്നായി പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

കണ്ണൂര്‍: വൈദ്യുതി മന്ത്രിയുടെ വ്യാജസീലുണ്ടാക്കി ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണംതട്ടിയെടുത്തുവെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. കക്കാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് അത്താഴക്കുന്ന് ഗള്‍ഫ് ഹൗസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ടി.പി.മുരളിക്ക് എതിരെയാണ് ടൗണ്‍ പൊലീസ് കേസെടുത്തത്. കണ്ണൂര്‍ ഡി.സി.സി പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജിന്റെയും വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരിയുടെയും പരാതിയിലാണ് കേസെടുത്തത്. കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീ. പി.എസ്.ചന്ദ്രന്‍ …

എസ് ഐ ദീപ്തിക്കു മുന്നിൽ അബ്ദുൽ അഹദ്ലിന്റെ മുട്ടുവിറച്ചു; കണ്ടെടുത്തത് രണ്ട് കിലോ കഞ്ചാവ്

കണ്ണൂർ: രണ്ടു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ . ന്യൂമാഹി, കുറിച്ചിയില്‍ പുന്നോല്‍ മഠത്തിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുള്‍ അഹദി(25)നെയാണ് തലശ്ശേരി എസ് ഐ വി.വി ദീപ്തിയും സംഘവും അറസ്റ്റു ചെയ്തത്. തലശേരി റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്‌ഫോമില്‍ വച്ചാണ് യുവാവ് പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് പ്ലാറ്റ്‌ഫോമില്‍ പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം . ഈ സമയത്ത് പ്ലാറ്റ്‌ഫോമില്‍ ബാഗുമായി നില്‍ക്കുകയായിരുന്നു അബ്ദുൽ അഹ് ദൽ . പൊലീസ് സമീപത്ത് എത്തിയപ്പോൾ ഇയാൾ പരിഭ്രമിക്കുന്നത് കണ്ട് സംശയം …