പി.എം. ശ്രീ പദ്ധതി : സി.പി.ഐ. താലൂക്ക് ഓഫീസ് മാർച്ചും ധർണയും നടത്തി

കാസർകോട് : പി.എം ശ്രീ പദ്ധതി സംസ്ഥാനത്തു നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിനെതിരെ സിപിഐ കാസർകോട് മണ്ഡലം കമ്മിറ്റി താലൂക്ക് ഓഫീസ് മാർച്ചും ധർണയും നടത്തി. കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുന്നതിനും, രാജ്യത്തിൻ്റെ ചരിത്രത്തെ തിരുത്തി പുതു തലമുറയുടെ മുന്നിൽ അവതരിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ അടിച്ചേൽപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കുമെതിരെ മാർച്ച് ശക്തമായി പ്രതികരിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി കൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തു . മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി തുളസീധരൻ ബളാനം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അസി. സെക്രട്ടറി വി രാജൻ, മണ്ഡലം സെക്രടറി ബിജു ഉണ്ണിത്താൻ പ്രസംഗിച്ചു. ചന്ദ്രഗിരി ജംങ്ഷനിൽ നിന്നു ആരംഭിച്ച പ്രകടനത്തിന് രേണുക ഭാസ്ക്കരൻ, നാരായണൻ മൈലുല, പി രാജൻ, കിഷോർ കെ ടി, എം കൃഷ്ണൻ നായർ, ശ്രീജിത്ത് കുറ്റിക്കോൽ, സി കെ എം മുനീർ, അശ്വതി അജികുമാർ, സരിത എസ് എൻ , അസ്‌ക്കർ കടവത്ത്, സുധാകരൻ ഒളിയത്തടുക്ക , നവീൻ കുമാർ തലക്ലായി , മുരളീധരൻ മാച്ചിപ്പുറം .നേതൃത്വം നൽകി .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page