കാസര്‍കോട്: അസമിയില്‍ നിന്ന് രണ്ട് ടെമ്പോ ട്രാവലറുകള്‍ വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് 12,40,000 രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം ബേഡകം പൊലീസ് കേസെടുത്തു. ബന്തടുക്ക ഏണിയാടി സ്വദേശി കെഎ അബ്ദുല്‍ സലാമിന്റെ പരാതിയിലാണ് പനയാല്‍ ബട്ടത്തൂര്‍ സ്വദേശി ടി ഷഹീബിനെതിരെ കേസെടുത്തത്. 2025 ഡിസംബര്‍ 29ന് രണ്ട് ട്രാവലറുകള്‍ വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് 12,40,000 രൂപ പരാതിക്കാരനില്‍ നിന്ന് വാങ്ങിയെന്നും എന്നാല്‍ നാളിതുവരെയായി വാഹനങ്ങള്‍ നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാതെ വഞ്ചിച്ചെന്നാണ് പരാതി. ബട്ടത്തൂര്‍ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







