മൊഗ്രാല്‍: കേരള പ്രവാസി ലീഗ് അംഗത്വ വിതരണ പ്രചരണത്തിന്റെ ഭാഗമായി മൊഗ്രലില്‍ പ്രവാസി സംഗമം സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് സെഡ്. എ. മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് സെക്രട്ടറി ടി എം. ഷുഹൈബ് ഉദ്ഘാടനം ചെയ്തു.
കെ വി അബ്ദുല്‍ ഖാദര്‍, നസീര്‍ നജ്ജു, ഗഫൂര്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചു.
പ്രവാസി ക്ഷേമ നിധി അംഗത്വം, പ്രവാസി സുരക്ഷ സ്‌കീം, നോര്‍ക്ക റൂട്ട്‌സ് തുടങ്ങി സര്‍ക്കാര്‍ സര്‍ക്കാരിതര പദ്ധതികളെ സംബന്ധിച്ചു അംഗങ്ങള്‍ക്ക് വിശദീകരണം നല്‍കി. എച്ച് എ ഹസ്സന്‍, മുഹമ്മദ് അറബി,അനീസ് കോട്ട, അബ്ദുല്‍ റഹ്‌മാന്‍, ഉമ്മര്‍ എം ഐ, മൊയ്തീന്‍ കുഞ്ഞി, മസൂദ്, എം അബ്ദുല്‍ ഖാദര്‍, അബ്ദുള്ള കുഞ്ഞി, അഷ്റഫ് പെര്‍വാട്, അബ്ദുല്‍ റഹ്‌മാന്‍ എച്ച് എം, അഷ്റഫ്, കെടി മൂസ, അബ്ബാസ് അറബി, ഷെരിഫ്, എം പി അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ കരീം എസ് എം, മുഹമ്മദ് ഷെരിഫ് എ, മുഹമ്മദ് അഷ്റഫ്, സിദ്ദിഖ് മൊഗ്രാല്‍, മാമു, അബ്ദുള്ള കുഞ്ഞി എച്ച് എം,
അബ്ദുള്ള കെ.പി, മുഹമ്മദ്, അബ്ദുള്ള, എച്ച്.എം കരീം, മുഹമ്മദ് കുഞ്ഞി ബി.എ.,ടി കെ ജാഫര്‍ പ്രസംഗിച്ചു.







