വാഹനാപകടത്തില്‍ മരണപ്പെട്ട ആസ്‌ക് ആലംപാടി മുന്‍ പ്രസിഡന്റ് റഫീഖിനെ അനുസ്മരിച്ചു

കാസര്‍കോട്: കഴിഞ്ഞദിവസം വാഹന അപകടത്തില്‍ മരണപ്പെട്ട ആലംപാടി സ്വദേശിയും ആസ്‌ക് ആലംപാടി മുന്‍ പ്രസിഡന്റും കൂടിയായ റഫീഖിന്റെ അനുസ്മരണ യോഗവും പ്രാത്ഥന സദസ്സും നടന്നു. യോഗം ആസ്‌ക് ജി സി സി മുന്‍ പ്രസിഡന്റ് ഇബ്രാഹിം മിഹ്‌റാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗപ്പു ആലംപാടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മണികണ്ഠന്‍, മുസ്തഫ ഇ എ, ആസിഫ് ബിഎ, സിദ്ദീഖ് എം, ഷെരീഫ് ബാചാസ്, കാദര്‍ ബാവ, സിദ്ദീഖ് ബിസ്മില്ല അനുസ്മരണ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഹവാസ് സ്വാഗതവും, സെക്രട്ടറി ബച്ചി പെര്‍ള, നന്ദിയും പറഞ്ഞു. ഹനീഫ നാല്‍ത്തടുക്ക പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page