കാസർകോട്: റോട്ടറി കാസർകോട് ക്ലബ്ബ് പ്രസിഡന്റും ഭാരവാഹികളും സ്ഥാനമേറ്റു. റോട്ടറി ഭവനിൽ നടന്ന ചടങ്ങിൽ മുൻ പ്രസിഡന്റ് റോട്ടേറിയൻ ബെന്നി ജോസിൽ നിന്ന് റോട്ടേറിയൻ മഹിൻ കോളിക്കര പ്രസിഡന്റ് സ്ഥാനം ഏറ്റുവാങ്ങി.ജില്ലാ ഗവർണർ നോമിനി റോട്ടേറിയൻ ഡോ. അനിൽ മേലത്ത് സ്ഥാനാരോഹണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പുതിയ ഭരണസമിതി സമൂഹത്തിന്റെ വിവിധ മേഖലകളിൽ കൂടുതൽ ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.ജില്ലാ ഡിസ്ട്രിക്റ്റ് കോ-ഓർഡിനേറ്റർ റോട്ടേറിയൻ ദിനേശ് എം.ടി, ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി കോ-ഓർഡിനേറ്റർ റോട്ടേറിയൻ യതീഷ് പ്രഭു, അസിസ്റ്റന്റ് ഗവർണർ റോട്ടേറിയൻ വിനയ്, ജി.ജി.ആർ. റോട്ടേറിയൻ അബ്ദുൾ ഹമീദ് ആശംസകൾ അർപ്പിച്ചു.കൃഷ്ണകുമാർ എൻ. ക്ലബ്ബിന്റെ പുതിയ അംഗമായി ചേർന്നു. ക്ലബ്ബിന്റെ സേവന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും യുവജന പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും താർ പ്രതിജ്ഞാബദ്ധമാണെന്ന് മാഹീൻ കോളിക്കര അറിയിച്ചു.സെക്രട്ടറി വിശ്വജിത് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് ഇലക്ട് ജോഷി എ.സി. സ്വാഗതവും സെക്രട്ടറി ധർമേന്ദ്രൻ കെ.കെ. നന്ദിയും പറഞ്ഞു.







