കർണാടക നെല്യാടിക്കടുത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; എരിക്കുളം സ്വദേശിയായ യുവാവ് മരിച്ചു

കാസർകോട്: ബംഗളൂരു -മംഗളൂരു ദേശീയപാതയിൽ നെല്യാടിക്കടുത്ത് ഉണ്ടായ ബൈക്കപകടത്തിൽ മടിക്കൈ സ്വദേശിയായ യുവാവ് മരിച്ചു. എരിക്കുളത്തെ വി.റിജേഷാ(33)ണ് മരിച്ചത്. ബെംഗളൂരു-മംഗളൂരു ദേശീയപാത 75 ലെ കൊക്രാഡി പെരിയശാന്തിയിൽ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റോഡിലേക്ക് തെറിച്ചു വീണ റിജേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പുത്തൂരിലെ സർക്കാർ ആശുപത്രിയിൽ റിജേഷിന്റെ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് എരിക്കുളത്ത് നടക്കും. വി.ചിണ്ടന്റെയും മാലിനിയുടെയും മകനാണ്. ഭാര്യ: ഡോ. കൃഷ്ണപ്രഭ (ആയുർവേദ ഡോക്ടർ, മംഗളൂരു). സഹോദരങ്ങൾ: മനീഷ്, പ്രജീഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page