പരിചയത്തിന്റെ പേരില്‍ അമ്പലത്തില്‍ പോകാന്‍ ബൈക്ക് ചോദിച്ചു; വാഹനവുമായി മുങ്ങിയ യുവാവ് ഒളിവില്‍ കഴിഞ്ഞത് കേരളാതിര്‍ത്തിയില്‍, ഒടുവില്‍ പിടിയില്‍

പുത്തൂര്‍: അബലത്തില്‍ പോകാന്‍ കടം വാങ്ങിയ ബൈക്കുമായി മുങ്ങിയ യുവാവ് പൊലീസിന്റെ പിടിയിലായി. പുത്തൂര്‍ രാജധാനി ടവേഴ്സിലെ ലോഡ്ജില്‍ താമസിക്കുന്ന ശ്യാം ജി കൃഷ്ണ(31)നെയാണ് ഉപ്പിനങ്ങാടി പൊലീസ് അറസ്റ്റുചെയ്തത്. പത്തുദിവസം മുമ്പ് ടവര്‍ ഉടമയായ ഷീനപ്പ മുഗേരയോട് പ്രതി അമ്പലത്തില്‍ പോകാന്‍ ബൈക്ക് കടം ചോദിച്ചിരുന്നു. തന്റെ വീട്ടുകാര്‍ അമ്പലത്തിലെത്തിയിട്ടുണ്ടെന്നും അവര്‍ക്ക് വസ്ത്രം എത്തിച്ചു നല്‍കണമെന്നും പറഞ്ഞാണ് ബൈക്ക് ചോദിച്ചത്. കണ്ട് പരിചയമുള്ള ആളായതിനാല്‍ പ്രതിക്ക് ഷീനപ്പ ബൈക്ക് നല്‍കുകയായിരുന്നു. രാത്രിയായിട്ടും ബൈക്ക് തിരിച്ചേല്‍പ്പിച്ചില്ല. ഇതോടെയാണ് ഉടമയ്ക്ക് …

ട്രെയിൻ യാത്രയ്ക്കിടയിൽ യുവാവിന്റെ ബാഗ് കൊള്ളയടിച്ചു; കാസർകോട് റെയിൽവെ പൊലീസ് കേസെടുത്തു

കാസര്‍കോട്: ട്രെയിൻ യാത്രക്കാരന്റെ രണ്ട് ലാപ്‌ടോപ്പുകളും പാന്‍കാര്‍ഡും പേഴ്‌സും ഉള്‍പ്പെട്ട ബാഗ് കവര്‍ച്ച ചെയ്തു. കോട്ടയം ഈരാറ്റുപേട്ട പരുത്തിയില്‍ ഹൗസില്‍ അനന്തു ബോബിയുടെ (19) ബാഗാണ് നഷ്ടപ്പെട്ടത്. അന്ത്യോദയ എക്‌സ്പ്രസില്‍ ജനറല്‍കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന അനന്തു ബോബി. ഇന്നലെ പുലര്‍ച്ചെ 4.50ന് ട്രെയിൽ കാസര്‍കോട് റെയില്‍വേസ്റ്റേഷന്‍ വിട്ട സമയമാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. കാസര്‍കോട് റെയില്‍വേ പൊലീസ് കേസെടുത്തു.

കുണ്ടംകുഴിയിലെ ജി.ബി.ജി തട്ടിപ്പ് : നേരറിയാന്‍ സി ബി ഐ വരുന്നു; ആഭ്യന്തര മന്ത്രിയെ കണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ, തട്ടിപ്പ് വഴി കൈക്കലാക്കിയത് 500 കോടിയിലധികം രൂപ, കേസ് സിബിഐ അന്വേഷിക്കണമെന്ന് മൂന്നു വർഷം മുമ്പ് പൊലീസ് റിപ്പോർട്ട് നൽകിയിട്ടും നടപടി ഉണ്ടായില്ല

കാസര്‍കോട്: കോളിളക്കം സൃഷ്ടിച്ച കുണ്ടംകുഴി ജി ബി ജി തട്ടിപ്പ് കേസ് അന്വേഷണം നടത്താന്‍ സി ബി ഐ വരുമോ? വരുമെന്ന പ്രതീക്ഷയിലാണ് യൂത്ത് കോണ്‍ഗ്രസ്. കാസർകോട് ,കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലും ദക്ഷിണ കന്നഡ ജില്ലയിലും നടത്തിയ തട്ടിപ്പിലൂടെ 500 കോടിയില്‍പ്പരം രൂപ കൈക്കലാക്കിയ കേസ് അന്വേഷണത്തിൽ വലിയ വീഴ്ചകളും തരികിടയും നടന്നിട്ടുണ്ടെന്നും സി ബി ഐ അന്വേഷണത്തിലൂടെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു കൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് …

കാസര്‍കോട് നഗരത്തിലെ ഓട്ടോഡ്രൈവറായിരുന്ന ചെറുവത്തൂര്‍ കാരിയിലെ കെ.എന്‍ രാമകൃഷ്ണന്‍ അന്തരിച്ചു

ചെറുവത്തൂര്‍: കാസര്‍കോട് നഗരത്തിലെ ആദ്യകാല ഓട്ടോ ഡ്രൈവറായിരുന്ന ചെറുവത്തൂര്‍ കാരിയില്‍ ദിനേശ് കമ്പനി സമീപം താമസിക്കുന്ന കെഎന്‍ രാമകൃഷ്ണന്‍ (79) അന്തരിച്ചു. സിപിഐ പ്രവര്‍ത്തകനും എഐടിയുസി മോട്ടോര്‍ തൊഴിലാളി യൂനിയന്‍ നേതാവുമായിരുന്നു. കാസര്‍കോട് നഗരത്തിലെ മാതൃകാ തൊഴിലാളി എന്ന പൊലീസിന്റെ അംഗീകാര പത്രം ലഭിച്ചിരുന്നു. ഭാര്യ: പരേതയായ കാര്‍ത്യായനി. മക്കള്‍: ബിന്ദു(ഗവ.നഴ്സിങ് സ്‌കൂള്‍ കാഞ്ഞങ്ങാട്), ബീന(മീന്‍കടവ്), ബിഗി(അങ്കണവാടി തളങ്കര). മരുമക്കള്‍: എ കെ കൃഷ്ണന്‍, കെവി ജയരാജന്‍, സുരേശന്‍. സഹോദരങ്ങള്‍: ടി.എന്‍ ചന്ദ്രമതി, മോഹനന്‍, സുമിത്ര, ബേബി, …

മദ്യലഹരിയില്‍ ഡ്രൈവിംഗ് : ട്രൈലര്‍ ഇടിച്ച് മൂന്നു കാറുകളും ലോറിയും ഓട്ടോയും തകര്‍ന്നു; അപകടം തലപ്പാടിയില്‍

കാസര്‍കോട്: മദ്യലഹരിയില്‍ ഓടിച്ച ട്രൈലര്‍ ഇടിച്ച് അഞ്ചു വാഹനങ്ങള്‍ തകര്‍ന്നു. മഞ്ചേശ്വരം, തലപ്പാടിയില്‍ ഇന്നലെ(ചൊവ്വ) വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. സംഭവത്തിൽ കേസെടുത്ത മഞ്ചേശ്വരം പൊലീസ് ട്രൈലര്‍ ഡ്രൈവർ ബംഗ്‌ളൂരു, കെ ആര്‍ പുരത്തെ എ. വടിവേല (32) നെ അറസ്റ്റു ചെയ്തു. മംഗ്‌ളൂരു ഭാഗത്തു നിന്നു കാസര്‍കോട് ഭാഗത്തേയ്ക്ക് വരികയായിരുന്നു ട്രൈലര്‍. കര്‍ണ്ണാടക അതിര്‍ത്തി കടന്ന് മേലെ തലപ്പാടിയില്‍ എത്തിയപ്പോള്‍ ട്രൈലര്‍ നിയന്ത്രണം തെറ്റി മൂന്നു കാറുകളിലുംലോറിയിലും റിക്ഷയിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കു പരിക്കേറ്റു. ട്രൈലര്‍ …

ബി.ജെ.പിക്ക് തിരിച്ചടി; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി, വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി. ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തതിനാണ് ഹൈക്കോടതിയുടെ നടപടി. കൗണ്‍സിലര്‍മാര്‍ നാലാഴ്ചക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനും കോടതി നിര്‍ദേശിച്ചു.ദൈവങ്ങളുടെ പേരുകള്‍ പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തത് ചട്ടവിരുദ്ധമെന്ന് ഹൈകോടതി വ്യക്തമാക്കി.20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം കൗണ്‍സിലറുമായ എസ്.പി. ദീപക് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. കടകംപള്ളി വാര്‍ഡിലെ ബിജെപി കൗണ്‍സിലറായ ജയ രാജീവ് അയ്യപ്പന്റെ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ശരണം വിളിച്ചുകൊണ്ടാണ് ജയ രാജീവ് വേദി വിട്ടത്. …

ഫെനോയില്‍ നിര്‍മാണ യൂണിറ്റെന്ന വ്യാജേന പ്രവര്‍ത്തിച്ചത് പാന്‍മസാല യൂണിറ്റ്; കയറ്റി അയക്കാന്‍ ഒരുക്കിയത് 15,000 പാക്കറ്റ് പാന്‍മസാല, മയിലാട്ടിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: മൈലാട്ടി സബ്‌സ്‌റ്റേഷന് സമീപത്തെ കെട്ടിടത്തില്‍ അനധികൃത പാന്‍മസാല യൂനീറ്റ് പൊലീസ് കണ്ടെത്തി. ചാക്കുകളില്‍ കയറ്റി അയക്കാന്‍ ഒരുക്കിയ 15000 പാക്കറ്റ് പാന്‍മസാലയും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ പിടിയിലായി. ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന്റെ ഭാഗമായി മേല്‍പറമ്പ് പൊലീസ് നടത്തിയ റെയ്ഡിലാണ് പാന്‍മസാല യൂനീറ്റ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വൈകീട്ട് ഇന്‍സ്‌പെക്ടര്‍ എന്‍പി രാഘവനും സംഘവും മയിലാട്ടിയില്‍ റെയ്ഡ് നടത്തുകയായിരുന്നു. നിര്‍മാണത്തിന് വേണ്ട പാക്കിങ് മെഷീന്‍, കംപ്രസര്‍, ജനറേറ്റര്‍ തുടങ്ങി യന്ത്രങ്ങള്‍ …

സീതാംഗോളിയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നു യുവതിയെ കാണാതായി

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സീതാംഗോളി ബീവറേജ് ഷോപ്പിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുവതിയെ കാണാതായി. ജുനു നര്‍സാറി (23)യെയാണ് കാണാതായത്. ഇന്നലെ (ചൊവ്വ) രാവിലെ 10 .30 മണിയോടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നു ഇറങ്ങിപ്പോവുകയായിരുന്നു. എങ്ങോട്ട് പോയതെന്ന് അറിയാതെ വിവിധ സ്ഥലങ്ങളില്‍ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഭര്‍ത്താവ് നിഖില്‍ നര്‍സാറി കുമ്പള പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പണവുമായാണ് ജൂനുവിനെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നു ഇറങ്ങിയതെന്നു സൂചന ലഭിച്ചു.

പെരിയ, ചാലിങ്കാലിലെ സി രാഘവന്‍ അന്തരിച്ചു

കാസര്‍കോട്: പെരിയ, ചാലിങ്കാലിലെ സി രാഘവന്‍ (66) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: പെരിയ. വാഴവളപ്പിലെ പരേതയായ സരോജിനി. മക്കള്‍: രാജേഷ് (ഡ്രൈവര്‍), രാധിക (ഉദുമ), രാജിവൻ (കുവൈത്ത്). മരുമക്കള്‍: സുകന്യ, ഭാസ്‌കരന്‍, അനന്യ.

ദുബായിലേക്ക് പോകാനായി വീട്ടില്‍ നിന്നു ഇറങ്ങിയ യുവാവിനെ കാണാതായി; കാസര്‍കോട് പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ദുബായിലേക്ക് പോകാനായി വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ കാണാതായതായി പരാതി. വിദ്യാനഗർ, ബെദിര, ഖലീല്‍ ഹൗസില്‍ എ.എ ഉബൈസി(26)നെയാണ് കാണാതായത്. മാതാവ് നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ദുബായിലേക്ക് പോകാനായി ജൂണ്‍ 22ന് വൈകുന്നേരം നാലു മണിയോടെയാണ് ഉബൈസ് വീട്ടില്‍ നിന്നിറങ്ങിയത്. മംഗ്‌ളൂരു എയര്‍പോര്‍ട്ടു വഴി പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. എന്നാല്‍ അതിനു ശേഷം മകനെ കുറിച്ച് വിവരമൊന്നുമില്ലെന്നു ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് വൈദ്യുതി തടസ്സപ്പെടും

കോഴിക്കോട്: 220 കെ വി അരീക്കോട് കാഞ്ഞിരോട് ലൈനിൽ അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വൈദ്യുതി വിതരണം തടസ്സപ്പെടും. ബുധനാഴ്ച്ച രാവിലെ 10 മണിമുതൽ ഉച്ചക്ക് 1 മണിവരെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കണ്ണൂർ ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.

കൊച്ചിയിൽ അര കിലോമീറ്റര്‍ റെയില്‍ പാളം കാണാതായി; മുറിച്ചു കടത്തിയതെന്ന് സംശയം

കൊച്ചി: വില്ലിങ്ഡണ്‍ ഐലന്‍ഡിലെ തുറമുഖ മേഖലയിലെ റെയില്‍ ട്രാക്കിന്റെ അര കിലോമീറ്ററോളം ഭാഗം കാണാതായി. മുറിച്ചു കടത്തിയതായി സംശയം. ഐലൻഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന റെയിൽവേ പാതയിലെ ഒരു ഭാഗമാണ് കാണാതായിരിക്കുന്നത്. ഈ ഭാഗത്തേക്കു നിലവില്‍ ചരക്കുനീക്കം ഇല്ലാത്തതിനാല്‍ കാടുമൂടി കിടക്കുകയായിരുന്നു. സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഇവിടെ സദാസമയവും കാവലുണ്ട്.വല്ലാര്‍പാടം നിലവില്‍ വന്നതോടെ ഉപയോഗിക്കാതിരുന്ന ട്രാക്കിന്റെ ഭാഗങ്ങളാണു നഷ്ടപ്പെട്ടത്. ക്യു9 ബര്‍ത്ത് മുതല്‍ ടാറ്റാ ടെറ്റ്‌ലി വരെയുള്ള ഭാഗത്തെ ഉരുക്കു പാളങ്ങളാണു …

മലയാളത്തിന്റെ പ്രിയ നടൻ പത്മഭൂഷൻ മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രിയെ സന്ദർശിച്ചു

ന്യൂഡൽഹി: രാജ്യത്തിന്റെ ഉന്നത പുരസ്കാരമായ പത്മഭൂഷൻ ഏറ്റുവാങ്ങിയശേഷം മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സന്ദർശിച്ചു. പുരസ്കാരം സ്വീകരിക്കുന്നതിന് തൊട്ടുമുമ്പും പ്രധാനമന്ത്രിയെ അദ്ദേഹം അഭിവാദ്യം ചെയ്തിരുന്നു. സന്ദർശനത്തിന്റെ ചരിത്രം പ്രധാനമന്ത്രി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു . മമ്മൂട്ടി, ഭാര്യ സുൽഫത്ത്, മകൾ സുറുമി,മകൻ ദുൽഖർ സൽമാൻ, ഭാര്യ സൂഫിയ എന്നിവർ പ്രധാനമന്ത്രിയെ സന്ദർശിക്കാൻ എത്തിയിരുന്നു. ആർഎസ്എസ് ദാർശനികൻ പി നാരായണൻ, പ്രമുഖ നിയമജ്ഞൻ ജസ്റ്റിസ് കെ ടി തോമസ് എന്നിവർക്കാണ് രാഷ്ട്രപതി ദ്രൗപദി മുർമു …

ഇന്നത്തെ പ്രധാന വാർത്തകൾ

​​അമേരിക്കയും ഇറാനും തമ്മിൽ താൽക്കാലിക സമാധാന കരാറിൽ ഒപ്പുവെച്ചതിനെ തുടർന്ന് ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പുനരാരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി സൂപ്പർടാങ്കറുകൾ ഈ വഴി കടന്നുപോയി. 60 ദിവസത്തെ ചർച്ചകളിലൂടെ സ്ഥിരമായൊരു പരിഹാരമുണ്ടാക്കുകയാണ് ലക്ഷ്യം. കരാറിനെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്വാഗതം ചെയ്തു. ഇറാൻ്റെ ആണവ നിലപാടുകളെ പൂർണ്ണമായി നിയന്ത്രിക്കാൻ ട്രംപ് ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. ​ഇറാനെയും മറ്റ് ശത്രുക്കളെയും നേരിടാൻ ഇസ്രയേൽ ഇനി അമേരിക്കയുടെ സൈനിക …

മെഡിക്കൽ കോളേജ് പൂർണ്ണ തോതിലാക്കണം, എയിംസ് കാസർകോടിന് നൽകണം: നിയമസഭയിൽ ശബ്ദ മുയർത്തി കല്ലട്ര മാഹിൻ എംഎൽഎ

തിരുവനന്തപുരം: കന്നിപ്രസംഗത്തിൽ കാസർകോട് മണ്ഡലത്തിന്റെ ജനകീയ ആവശ്യങ്ങൾ കല്ലട്ര മാഹിൻ എംഎൽഎ നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തി. ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച കാസർകോട് മെഡിക്കൽ കോളേജ് അടിയന്തിരമായി പൂർണ്ണതോതിൽ യാഥാർത്ഥ്യ മാക്കണമെന്നും നഴ്സിംഗ് കോളേജിന് ഹോസ്റ്റൽ കെട്ടിടം അനുവദിക്കണ മെന്നും, എയിംസ് കാസർകോടിന് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോഗ്യ രംഗത്തെ പിന്നോക്കാവസ്ഥയും എൻഡോ സൾഫാൻ ബാധിത രുടെ ദുരിതവും കണക്കിലെടുത്ത് കേരളത്തിന് അർഹതപ്പെട്ട എയിംസ് കാസർകോട് സ്ഥാപിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം. ഇതിനായി ഏറ്റവും കൂടുതൽ സർക്കാർ ഭൂമിയും …

കൊച്ചിയില്‍ 24കാരിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റില്‍

കൊച്ചി: ഇരുപത്തിനാലുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കൊല്ലം സ്വദേശി ഫിറോസ് ആണ് അറസ്റ്റിലായത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം കാറിൽ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നോർത്ത് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ പോക്‌സോ കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കുപ്രസിദ്ധ ഗുണ്ട അട്ടാണി അനീഷിന്റെ …

നടക്കാവ് തടിയൻ കൊവ്വലിലെ സ്റ്റേഡിയങ്ങൾ കായികപ്രേമികൾക്കായി ഉടൻ തുറന്നു കൊടുക്കും: ജില്ലാ കളക്ടർ

തൃക്കരിപ്പൂർ: നടക്കാവ് തടിയൻ കൊവ്വലിലെ ഇൻഡോർ സ്റ്റേഡിയവും ഫുട്ബോൾ സ്റ്റേഡിയവും കായികപ്രേമികൾക്കും കായികതാരങ്ങൾക്കും ലഭ്യമാക്കുന്നതിനായി സ്റ്റേഡിയങ്ങൾ ഉടൻ തുറന്നു കൊടുക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ ആക്കാൻ നിർദ്ദേശം നൽകിയതായി കാസർകോട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. തൃക്കരിപ്പൂർ നടക്കാവ് ഇൻഡോർ സ്റ്റേഡിയവും ഫുട്ബോൾ സ്റ്റേഡിയവും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.കായിക വകുപ്പും ഗ്രാമപഞ്ചായത്തും ഉൾപ്പെടെയുള്ള മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ച് ഇതിനായുള്ള നടപടികൾ ത്വരിതപ്പെടുത്തും. ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ പ്രവർത്തനങ്ങൾ ഊർജിതമാക്കും. കായികതാരങ്ങൾക്ക് സ്റ്റേഡിയത്തിന്റെ സൗകര്യങ്ങൾ എത്രയും …