ഒന്നാം തരത്തിൽ ഒന്നാന്തരം ലൈബ്രറി ഒരുക്കി ഓലാട്ട് എ.യു.പി. സ്‌കൂൾ

കൊടക്കാട് : ഒന്നാംതരക്കാർക്ക് വായനയുടെ ലോകം തുറന്ന് ഓലാട്ട് കെ. കെ.എൻ .എം . എ .യു. പി. സ്കൂളിൽ ക്ലാസ് റൂം ലൈബ്രറി ആരംഭിച്ചു.കൊടക്കാട്: വിദ്യാർഥികളിൽ ചെറുപ്രായം മുതൽ വായനാശീലവും ഭാവനാശേഷിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓലാട്ട് കെ.കെ. എൻ .എം . എ .യു. പി. സ്കൂളിൽ ഒന്നാംതരം വിദ്യാർഥികൾക്കായി ക്ലാസ് റൂം ലൈബ്രറി ആരംഭിച്ചത്.ക്ലാസധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ ആരംഭിച്ച ലൈബ്രറി ദേശീയ അധ്യാപക അവാർഡ് ജേതാവും സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയുമായ കൊടക്കാട് നാരായണൻ മാസ്റ്റർ കുട്ടികൾക്കു തുറന്നു കൊടുത്തു. കുട്ടികൾ ഇഷ്ടപ്പെടുന്ന കഥാപുസ്തകങ്ങൾ, ചിത്രകഥകൾ, കവിതകൾ, ബാല ശാസ്ത്ര മാസികകൾ എന്നിവ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ക്ലാസ് മുറിയുടെ ഒരു ഭാഗം വർണാഭമായ വായന കോർണറായി ക്രമീകരിച്ചിട്ടുള്ളതിനാൽ കുട്ടികൾക്ക് പുസ്തകങ്ങൾ സ്വതന്ത്രമായി തിരഞ്ഞെടുക്കാനും വായിക്കാനും അവസരമുണ്ട്.പാഠപുസ്തകങ്ങൾക്കപ്പുറം കുട്ടികളുടെ ഭാവനയും സർഗാത്മകതയും വളർത്തുക, ഭാഷാപരിജ്ഞാനവും ആശയവിനിമയശേഷിയും മെച്ചപ്പെടുത്തുക, വായനയെ സന്തോഷകരമായ അനുഭവമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഓരോ ദിവസവും നിശ്ചിത സമയത്ത് കുട്ടികൾക്ക് വായനയ്ക്കും കഥപറച്ചിലിനും അവസരം ഒരുക്കും.ക്ലാസ് റൂം ലൈബ്രറിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രധാനാധ്യാപിക ബിന്ദു പി . വി. ക്ലാസധ്യാപകരായ റിജിഷ കെ.പി,സരുണ. കെ.വി.പങ്കെടുത്തു. ഒന്ന് എ, ബി ഡിവിഷനുകളിലെ മുഴുവൻ കുട്ടികളും ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനിച്ചു.സ്‌കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനവും നടന്നു. പ്രധാനാധ്യാപിക ബിന്ദു പി വി അധ്യക്ഷത വഹിച്ചു. ശ്രീതു കെ, ശ്രുതി എം , ജയശ്രീ കെ.ടി.,ശ്രീവിദ്യ ബി, രജിഷ എ വി , ലിജിന പി.വി. സംസാരിച്ചു.വായനയിലൂടെ അറിവും ഭാവനയും ഒരുപോലെ വളർത്തുന്ന ഈ സംരംഭം മറ്റ് ക്ലാസുകളിലേക്കും വ്യാപിപ്പിക്കാനുള്ള ആലോചനയിലാണ് സ്കൂൾ അധികൃതർ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page