വന സംരക്ഷണ സമിതി ശാക്തീകരണം:ദ്വിദിന ശില്പശാല നടത്തി


കാസർകോട് : കാസർകോട് ഡിവിഷൻ ഫോസ്റ്റ് വനവികാസ ഏജൻസിയുടെ കീഴിലുള്ള വനസംരക്ഷണ സമിതികളുടെ പ്രവർത്തനങ്ങളുടെ ശാക്തീകരണത്തിനായി ജില്ലയിലെ ജീവനക്കാർക്ക് വിദ്യാനഗർ വനശ്രീ കോംപ്ലക്സിൽ വച്ച് ദ്വിദിന ശില്പശാല നടത്തി.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. വനാശ്രിത സമൂഹത്തിൻ്റെ ഉന്നമനത്തിനും മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണത്തിനും അതി പ്രാധാന്യം നൽകി വനസംരക്ഷണ സമിതികൾ സക്രിയമാകണമെന്ന് അദ്ദേഹം പറഞ്ഞു.
കാസർകോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സി വി വിനോദ് കുമാർ അധ്യക്ഷത വഹിച്ചു . അസി .ഫോറസ്റ്റ് കൺസർവേറ്റർ വി ബി ഉദയ സൂര്യൻ മുഖ്യാതിഥിയായിരുന്നു. കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുൽ , ബന്തടുക്ക സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ബി വി രാജഗോപാലൻ , സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ ബാബു , യശോദ പി സി , ബി സേസപ്പ ,കെ രാജു, കെ. ആർ , വിജയനാഥ് , ഡി വിമൽ രാജ് പ്രസംഗിച്ചു . മണ്ണാർക്കാട് ആർ ആർ ടി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും പി എഫ് എം റിസോഴ്സ് പേഴ്സണുമായ പി മോഹനകൃഷ്ണൻ ക്ലാസെടുത്തു. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ വി സത്യൻ സ്വാഗതവും ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ ജി അനൂപ് നന്ദി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുണ്ടംകുഴിയിലെ ജി.ബി.ജി തട്ടിപ്പ് : നേരറിയാന്‍ സി ബി ഐ വരുന്നു; ആഭ്യന്തര മന്ത്രിയെ കണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ, തട്ടിപ്പ് വഴി കൈക്കലാക്കിയത് 500 കോടിയിലധികം രൂപ, കേസ് സിബിഐ അന്വേഷിക്കണമെന്ന് മൂന്നു വർഷം മുമ്പ് പൊലീസ് റിപ്പോർട്ട് നൽകിയിട്ടും നടപടി ഉണ്ടായില്ല
Scroll to top

You cannot copy content of this page