കുമ്പള : കുമ്പള ഗ്രാമപഞ്ചായത്തിന്റെ നിസ്സംഗതയിൽ മടുത്ത വ്യാപാരികൾ പഞ്ചായത്തിനെതിരെ, തെരുവിലിറങ്ങി. തങ്ങളുടെ ദുരിതങ്ങൾ വിളിച്ചു പറഞ്ഞു കൊണ്ട് തെരുവിലിറങ്ങിയ വ്യാപാരികൾ പഞ്ചായത്തിനു താക്കീതായി മാറി. കുമ്പളയിൽ എത്തുന്ന യാത്രക്കാർ മാസങ്ങളായി അനുഭവിക്കുന്ന പ്രയാസങ്ങൾ കണ്ടു സഹികെട്ടാണ് വ്യാപാരികൾ കുമ്പള ഗ്രാമ പഞ്ചായത്തിനും, പോലീസിനുമെതിരെ സമര പ്രഖ്യാപനവുമായി തെരുവിലിറങ്ങിയത്. വ്യാപാര ഭവനിൽ സമര പ്രഖ്യാപന കൺവൻഷനും, നഗരത്തിൽ നൂറുകണക്കിന് വ്യാപാരികൾ അണിനിരന്ന പ്രകടനവും അധികൃതർക്കുള്ള മുന്നറിയിപ്പാണെന്നു അവർ വിളിച്ച പറഞ്ഞു.മർച്ചന്റ് യൂത്ത് വിങ് പ്രതിഷേധത്തിനു കരുത്ത പകർന്നു. ഇനിയങ്ങോട്ട് സമരപരമ്പരകളാണുനടക്കാനിരിക്കുന്നതെന്ന് അവർ താക്കീതു് ചെയ്തു. ജൂലൈ 2 ന് കുമ്പളയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും.അൻവർഅധ്യക്ഷത വഹിച്ചു. രാജേഷ് മനയത്ത് ഉൽഘാടനം ചെയ്തു, സത്താർ,സന്തോഷ് ,അഷ്റഫ് ,കാദർ പ്രസംഗിച്ചു. വിളംബര ജാഥക്ക്, ഹൈദർ ,മമ്മിഞ്ഞി ചക്കര,സിദ്ദിഖ് മുബാറക്,സവാദ് ,ഇർഷാദ്, മനീഷ് നാരായൺ,മഹേഷ് കുമാർ, മൻസൂർ,ലത്തീഫ് ,ശങ്കർ ഗട്ടി,അബ്ബാസ് നേതൃത്വം നൽകി.







