കണ്ണൂർ: രണ്ടു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ . ന്യൂമാഹി, കുറിച്ചിയില്‍ പുന്നോല്‍ മഠത്തിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുള്‍ അഹദി(25)നെയാണ് തലശ്ശേരി എസ് ഐ വി.വി ദീപ്തിയും സംഘവും അറസ്റ്റു ചെയ്തത്. തലശേരി റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്‌ഫോമില്‍ വച്ചാണ് യുവാവ് പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് പ്ലാറ്റ്‌ഫോമില്‍ പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം . ഈ സമയത്ത് പ്ലാറ്റ്‌ഫോമില്‍ ബാഗുമായി നില്‍ക്കുകയായിരുന്നു അബ്ദുൽ അഹ് ദൽ . പൊലീസ് സമീപത്ത് എത്തിയപ്പോൾ ഇയാൾ പരിഭ്രമിക്കുന്നത് കണ്ട് സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് 2.081 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. എസ്.ഐ: വി.ഗിരിരാജ്, എ.എസ്.ഐ: മുഹമ്മദ്, സീനിയര്‍ സി.പി.ഒമാരായ ലിംനേഷ്, സരുണ്‍, സി.പി.ഒ: റിതിന്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.








