പി എം ശ്രീ പദ്ധതി: മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ നിന്നു ഇടതു സര്‍ക്കാര്‍ ഒരു പൈസ പോലും കൈപ്പറ്റിയിട്ടില്ലെന്നു മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പദ്ധതിയില്‍ ഒപ്പിട്ട ഇടതു സര്‍ക്കാര്‍ പണം പറ്റിയിട്ടുണ്ടെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പി എം ശ്രീ പദ്ധതിയില്‍ നിന്നു ഇടതു സര്‍ക്കാര്‍പണം കൈപ്പറ്റിയിട്ടുണ്ടെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുയാണെന്നും ശിവന്‍ കുട്ടി പറഞ്ഞു.ഇടതു സര്‍ക്കാര്‍ ഒപ്പിട്ട പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനും മുന്‍ …

അഡൂര്‍, പാണ്ടിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂര്‍, പാണ്ടിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളച്ചേരിയിലെ പ്രവാസി ശശിയുടെ മകന്‍ ഗോകുല്‍ (17)ആണ് മരിച്ചത്. പാണ്ടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. ചൊവ്വാഴ്ച രാത്രി പത്തരമണിയോടെയാണ് ഗോകുലിനെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവ സമയത്ത് മാതാവ് ധന്യയും ഗോകുലും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. ഏക സഹോദരി ഗോപിക മംഗ്‌ളൂരുവിലെ വിദ്യാര്‍ത്ഥിനിയാണ്. …

പിഎംശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് ഇടതു സർക്കാർ; തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതര്‍; പുനഃപരിശോധനയെകുറിച്ച് പഠിക്കാന്‍ ഉപസമിതി: മുഖ്യമന്ത്രി വിഡി സതീശന്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെ പിഎംശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് ഇടതു സർക്കാരാണെന്നുo ഫണ്ട് കൈ പറ്റിയിരുന്നുവെന്നും മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു . മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയിൽ തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരാണ്. പദ്ധതിയിൽ തുടരണമോയെന്നു പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്.മന്ത്രിമാരായ എന്‍ ഷംസുദ്ദീന്‍, റോജി എം ജോണ്‍, പിസി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് ഉപസമിതി അംഗങ്ങളെന്നു മുഖ്യമന്ത്രി പറഞ്ഞു.ഇടത് സര്‍ക്കാരാണ് പിഎംശ്രീ പദ്ധതിയില്‍ ഒപ്പിട്ടത്. കരാര്‍ മരവിപ്പിച്ചുവെന്നു ഇടതുമുന്നണി …

മുന്‍ പ്രധാനാധ്യാപികയും കാസര്‍കോട് നഗരസഭാ കൗണ്‍സിലറുമായിരുന്ന ഷരീഫ ടീച്ചര്‍ അന്തരിച്ചു

കാസര്‍കോട്: തളങ്കര പള്ളിക്കാല്‍ മുഹിസുല്‍ ഇസ്ലാം എ.എല്‍.പി. സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപികയും നഗരസഭാ കൗണ്‍സിലറുമായിരുന്ന തെരുവത്ത് ടി. ഉബൈദ് റോഡിലെ ഷരീഫ ടീച്ചര്‍(79) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. 1995-2000 കാലയളവില്‍ തളങ്കര തെരുവത്ത് വാര്‍ഡില്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ചു. ഖബറടക്കം തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.പരേതനായ സലീമാണ് ഭര്‍ത്താവ്. മക്കള്‍: ഷഹനാസ്, ഷംസാദ് (ഇന്‍കം ടാക്സ് ഉദ്യോഗസ്ഥ), സാജിദ. മരുമക്കള്‍: ഖാദര്‍(കാഞ്ഞങ്ങാട്), ഷരീഫ്(ബംഗളൂരു), ഷരീഫ് കാഞ്ഞങ്ങാട്(ദുബായ്). സഹോദരങ്ങള്‍: ഖമറുന്നിസ, പരേതരായ ഷാഫി, ഷാജഹാന്‍, …

ചൈന : കേട്ടറിഞ്ഞതും; കണ്ടറിഞ്ഞതും ….

കൊടക്കാട് നാരായണൻ ചൈന: കേട്ടറിഞ്ഞ നാട്ടിൽ നിന്ന് കണ്ടറിഞ്ഞ രാജ്യത്തിലേക്ക്ഒരു മലയാളി യാത്രികന്റെ ഷാങ്ഹായ് – ബീജിംഗ് – ഷിയാൻ – ഷാങ്ജിയാജി അനുഭവങ്ങൾ.ചൈനയെക്കുറിച്ച് ലോക മലയാളികൾ കേട്ടറിഞ്ഞത് പലതുമാണ്. ജനസംഖ്യയുടെ മഹാസമുദ്രം, അതിവേഗ വികസനം, കർശനമായ ഭരണസംവിധാനം, ലോകത്തെ വിസ്മയിപ്പിക്കുന്ന സാങ്കേതികവിദ്യ, പുരാതന സംസ്കാരത്തിന്റെ പാരമ്പര്യം, അത്ഭുത നിർമാണങ്ങൾ, വ്യത്യസ്തമായ ഭക്ഷണരീതികൾ – ഇതൊക്കെയാണ് നമ്മുടെ മനസ്സിലെ ചൈനയുടെ ചിത്രം.എന്നാൽ യാത്രാനന്ദ ട്രാവൽ ഫ്യൂഷൻ നേതൃത്വത്തിലുള്ള 34 അംഗ സംഘത്തിൽ ഒരു ടൂറിസ്റ്റ് യാത്രികനായി ചൈനയുടെ …

ഇരിയയില്‍ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതരപരിക്ക്

കാസര്‍കോട്: ഇരിയയില്‍ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്. മണ്ടേങ്ങാനം സ്വദേശിയും മൂന്നാംമൈലിലെ കൊറിയല്‍ സ്ഥാപനത്തിലെ ജീവനക്കാരനുമായ ഫാറൂഖി(32)നാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 9 മണിയോടെ ഇരിയ പള്ളിക്ക് സമീപത്തുവച്ചാണ് അപകടം. പാണത്തൂരിലേക്ക് പോവുകയായിരുന്ന അഞ്ജലി ബസാണ് ഇടിച്ചത്. പരിക്കേറ്റ ഫാറൂഖിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്വകാര്യബസ് ഡ്രൈവര്‍ വാടകവീട്ടില്‍ മരിച്ച നിലയില്‍

കാസര്‍കോട്: സ്വകാര്യബസ് ഡ്രൈവറെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടിഞ്ഞിമൂല ഉന്നതി സ്വദേശിയും നീലേശ്വരം കോളനി റോഡിലെ വാടകവീട്ടില്‍ താമസക്കാരനുമായ അനുരാഗ്(29) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് വാടകവീട്ടിലെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. നീലേശ്വരം-തൈക്കടപ്പുറം-കാഞ്ഞങ്ങാട് റൂട്ടിലോടുന്ന സമുദ്ര ബസിലെ ഡ്രൈവറായിരുന്നു. കുഞ്ഞികൃഷ്ണന്റെയും ജയപ്രഭയുടെയും മകനാണ്. ഡൈവര്‍മാരായ അശ്വനിന്‍, അഖിലേഷ് എന്നിവര്‍ സഹോദരങ്ങളാണ്.

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി; മടിക്കൈ ,ആലയിലെ 43കാരനെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു

കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. 39കാരി നല്‍കിയ പരാതിയില്‍ മടിക്കൈ,ആലയില്‍ സ്വദേശി ശ്രീജിത്തി(42)നെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. പരാതിക്കാരിയുമായി ശ്രീജിത്ത് നേരത്തെ പ്രണയത്തിലായിരുന്നുവെന്നു പറയുന്നു. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്യുകയായിരുന്നുവത്രെ. അതിനു ശേഷം ശ്രീജിത്ത് വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ബോവിക്കാനം, ബാലനടുക്കത്ത് യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു; വീട്ടുടമയെയും ഭാര്യയെയും ഹെല്‍മറ്റ് കൊണ്ട് മുഖത്തടിച്ചതിനും കേസ്

കാസര്‍കോട്: ബോവിക്കാനം, ബാലനടുക്കത്ത് യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. ബോവിക്കാനത്തെ മുഹമ്മദ് റഫീഖി (29)ന്റെ പരാതിയില്‍ ബാലനടുക്കത്തെ മുഹമ്മദ് അഷ്‌റഫ്, ഫാരിസ്, അഷ്‌റഫ്, കുട്ടാപ്പി കണ്ടാലറിയാവുന്ന മറ്റു ഏതാനും പേര്‍ക്കെതിരെയാണ് കേസ്.അതേ സമയം വീട്ടില്‍ അതിക്രമിച്ചു കയറി ഹെൽമെറ്റ് കൊണ്ട് മുഖത്ത് അടിച്ചതിന് മുഹമ്മദ് അഷ്‌റഫിന്റെയും ഭാര്യ മിസ്രിയ്യയുടെയും പരാതിയില്‍ മുഹമ്മദ് റഫീഖിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.മുഹമ്മദ് റഫീഖിനെ കെട്ടിയിട്ട ശേഷം മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. …

ആദ്യ ഹാട്രിക്കുമായി മെസ്സി; അള്‍ജീരിയയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അര്‍ജന്റീന

കാന്‍സസ് സിറ്റി: ഫിഫ ലോകകപ്പില്‍ അള്‍ജീരിയയ്ക്കെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ‘ഹാട്രിക്കില്‍’ അര്‍ജന്റീനയ്ക്ക് വമ്പന്‍ ജയം. ഗ്രൂപ്പ് ജെ യില്‍ ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് മെസ്സിയും സംഘവും പരാജയപ്പെടുത്തിയത്.ലോകകപ്പില്‍ ഹാട്രിക് നേടുന്ന അര്‍ജന്റീനയുടെ രണ്ടാമത്തെ താരമാണ് മെസ്സി.കളിയുടെ 17, 60, 76 മിനിറ്റുകളിലായിരുന്നു മെസി സ്‌കോര്‍ ചെയ്തത്. കളിയുടെ പതിനേഴാം മിനിറ്റില്‍ തന്നെ സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ആരാധകര്‍ക്കു മുന്നില്‍ മിശിഹായുടെ കാലുകളില്‍ നിന്ന് മാന്ത്രിക ഗോള്‍ പിറന്നു. 60-ാം …

കടവരാന്തയില്‍ കിടക്കുകയായിരുന്ന രണ്ടു പശുക്കളെ കാറില്‍ കടത്തിക്കൊണ്ടു പോയി; സംഭവം നീര്‍ച്ചാല്‍, കന്യപ്പാടിയില്‍

കാസര്‍കോട്: കടവരാന്തയില്‍ കിടക്കുകയായിരുന്ന പശുക്കളെ കാറില്‍ കടത്തിക്കൊണ്ടു പോയതായി പരാതി. കന്യപ്പാടി റഹ്‌മത്ത് മന്‍സിലിലെ കെഎം മുഹമ്മദിന്റെ പരാതിയില്‍ അജ്ഞാതരായ മൂന്നു പേര്‍ക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു. ഇന്നലെ (ചൊവ്വ) പുലര്‍ച്ചെ ഒന്നരമണിയോടെയാണ് സംഭവം. വീടിനു സമീപത്തു കടവരാന്തയിലാണ് രാത്രി കാലങ്ങളില്‍ പശുക്കള്‍ കിടക്കാറ്. ഇക്കാര്യം മനസ്സിലാക്കിയ മോഷണസംഘം രാത്രിയിലെത്തി സൈലോ കാറില്‍ കടത്തിക്കൊണ്ടു പോയതായി സംശയിക്കുന്നുവെന്നു ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

ഹജ്ജിനു പോയ ഭാര്യ തിരിച്ചെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഭര്‍ത്താവ് അന്തരിച്ചു

കാസര്‍കോട്: ഹജ്ജിനു പോയ ഭാര്യ തിരിച്ചെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഭര്‍ത്താവ് അന്തരിച്ചു. പൈവളിഗെ, സുബ്ബയ്യക്കട്ട കൂടാല്‍മേര്‍ക്കളയിലെ അബൂബക്കര്‍ (70)ആണ് ഇന്നലെ (ചൊവ്വ) സന്ധ്യയോടെ അന്തരിച്ചത്. ദീര്‍ഘകാലം പ്രവാസിയായിരുന്ന ഇദ്ദേഹം ‘ഗള്‍ഫ് ന്യൂസി’ ല്‍ ജീവനക്കാരനായിരുന്നു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ ശേഷം സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അറിയപ്പെടുന്ന കൈമുട്ട് പാട്ടുകലാകാരന്‍ കൂടിയായിരുന്നു അബൂബക്കര്‍. ഹജ്ജ് നിര്‍വ്വഹിക്കാന്‍ പോയിരുന്ന ഭാര്യ ആയിഷാബി ഇന്നലെ രാത്രിയിലാണ് തിരിച്ചെത്തിയത്. മക്കള്‍: ഫാരിസ്, ഖലീല്‍, സുഹ്‌റ, റുഖിയ.

പട്ടിക്കുട്ടികളെ വിഷം കൊടുത്തു കൊന്നു

കാസര്‍കോട്: നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ കഴിഞ്ഞിരുന്ന നാലു പട്ടിക്കുഞ്ഞുങ്ങളെ വിഷം കൊടുത്തു കൊന്നതായി പരാതി. കൂട്ടത്തിലുണ്ടായിരുന്ന വലിയ പട്ടികളെ ഉപദ്രവിച്ചതായും പരാതിയുണ്ട്. ബേള, ചൗക്കാറില്‍ സ്വകാര്യ നഴ്‌സിംഗ് കോളേജിനു വേണ്ടി പണിയുന്ന കെട്ടിടത്തില്‍ കഴിഞ്ഞിരുന്ന പട്ടിക്കുഞ്ഞുങ്ങളെയാണ് ആരോ കൊന്നൊടുക്കിയത്. ഞായറാഴ്ച രാത്രി രണ്ടു മണിക്കും ഇന്നലെ (ചൊവ്വ)രാവിലെ 8.30മണിക്കും ഇടയിലുള്ള ഏതോ സമയത്താണ് സംഭവം. ഇതു സംബന്ധിച്ച് കെട്ടിട നിര്‍മ്മാണത്തിന്റെ മേല്‍നോട്ടക്കാരിയുടെ പരാതി പ്രകാരം ബദിയഡുക്ക പൊലീസ് കേസെടുത്തു.

ആശുപത്രിയിലേക്ക് പോയ 17കാരിയെ കാണാതായി

കാസര്‍കോട്: ആശുപത്രിയിലേക്കാണെന്നു പറഞ്ഞ് താമസസ്ഥലത്തു നിന്നു ഇറങ്ങിയ പെണ്‍കുട്ടിയെ കാണാതായതായി പരാതി. മഞ്ചേശ്വരം, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മജീര്‍പ്പള്ള, ധര്‍മ്മനഗറിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സാക്കിയബാനു (17)വിനെയാണ് കാണാതായത്. പിതാവ് മുഹമ്മദ് നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ (ചൊവ്വ) രാവിലെ 9.30ന് ബുര്‍ക്ക ധരിച്ച് മജീര്‍പ്പള്ള ഗവ.ആശുപത്രിയിലേക്ക് പോകുന്നുവെന്നു പറഞ്ഞ് ക്വാർട്ടേഴ്സിൽ നിന്നു ഇറങ്ങിയ മകള്‍ അതിനു ശേഷം തിരിച്ചെത്തിയില്ലെന്നു പിതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞു.

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകും; വിശദമായി ചോദ്യംചെയ്യും

കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ടി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും. കഴിഞ്ഞ 12-ന് ഹാജരാകാൻ ഇ.ഡി. ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ കാരണം ഹാജരാകാത്ത സാഹചര്യത്തിൽ 17-ന് എത്താൻ നിർദേശിക്കുകയായിരുന്നു.സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചോദിച്ചറിയാനാണ്  ഇഡി വിളിപ്പിക്കുന്നത്. കരിമണൽ കമ്പനിയിൽനിന്ന് എന്തിനു പണം ലഭിച്ചു എന്ന് വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാകാൻ വീണയോട് ആവശ്യപ്പെട്ടിട്ടുണ്ട്.ബുധനാഴ്ചയും വീണ നേരിട്ടു ഹാജരായില്ലെങ്കിൽ ഒരു സമൻസ് കൂടി നൽകുമെന്നാണ് സൂചന. .ചൊവ്വാഴ്ച  …

ഫോണിൽ അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ പെൺകുട്ടിയുടെ പരാതി, പാർട്ടി അന്വേഷണം തുടങ്ങി

കാസർകോട്: എസ്എഫ്‌ഐ കാസര്‍കോട് ജില്ലാ സെക്രട്ടറിക്കെതിരെ പെൺകുട്ടിയുടെ പരാതി. എസ്എഫ്‌ഐ ഏരിയാ കമ്മിറ്റി അംഗമായ പെണ്‍കുട്ടിയാണ് സിപിഎം ജില്ലാ സെക്രട്ടറിക്ക് പരാതി നല്‍കിയത്. ജില്ലാ സെക്രട്ടറി കെ അനുരാഗ് ഫോണില്‍ നിരവധി തവണ അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചെന്നാണ് പരാതി. ഇത്തരം സന്ദേശങ്ങൾ തന്റെ ഫോണിൽ അയക്കരുത് എന്ന് അന്ന് തന്നെ പെൺകുട്ടി വിലക്കിയിരുന്നു. പിന്നീടും അയക്കാൻ തുടങ്ങിയതോടെയാണ് പെൺകുട്ടി പാർട്ടിക്ക് പരാതി നൽകിയത്. രണ്ട് മാസം മുമ്പാണ് പരാതി നല്‍കിയത്. ആദ്യം പാര്‍ട്ടി ഏരിയാ കമ്മിറ്റിക്കാണ് …

അടുത്ത മുറിയിൽ താമസിക്കുന്ന പത്തു വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് ജീവപര്യന്തം 31വർഷം കഠിനതടവും 27, 000 രൂപ പിഴയും

കാസർകോട്: പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 31 വർഷം കഠിനതടവും ഇരുപത്തിയേഴായിരം രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 8 മാസം അധികം തടവിനും ശിക്ഷ വിധിച്ചു. കരുവഞ്ചാൽ വായാട്ട് പറമ്പ് തെക്കയിൽ വീട്ടിൽ ജോഷി ജോസഫിനെ(56) യാണ് ഹോസ്ദുർഗ് അതിവേഗ സ്പെഷൽ കോടതി ജഡ്ജി പി എം സുരേഷ് ശിക്ഷിച്ചത്. 2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ ആണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്.പെൺകുട്ടി താമസിച്ചിരുന്ന വീടിന്റെ തൊട്ടടുത്ത …

ഇന്നത്തെ പ്രധാന വാർത്തകൾ

​​പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള യു.എസ് – ഇറാൻ ഉഭയകക്ഷി കരാർ വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിലെ ബുർഗൻസ്റ്റോക്കിൽ ഒപ്പുവെക്കുമെന്ന് സ്വിസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ​എണ്ണ വ്യാപാരം പുനരാരംഭിക്കും: കരാറിന്റെ ഭാഗമായി ഇറാനുമേലുള്ള ഉപരോധങ്ങൾ നീക്കാനും, അന്താരാഷ്ട്ര വിപണിയിൽ വീണ്ടും എണ്ണയും ഇന്ധനവും വിൽക്കാനും യു.എസ് ഇറാനെ അനുവദിക്കുമെന്നു റിപ്പോർട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം വരും ദിവസങ്ങളിൽ സാധാരണ നിലയിലാകും. ​ആണവായുധ മുന്നറിയിപ്പ്: ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്നും, മറിച്ച് സംഭവിച്ചാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും യു.എസ് …