ഫോണിൽ അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ പെൺകുട്ടിയുടെ പരാതി, പാർട്ടി അന്വേഷണം തുടങ്ങി

കാസർകോട്: എസ്എഫ്‌ഐ കാസര്‍കോട് ജില്ലാ സെക്രട്ടറിക്കെതിരെ പെൺകുട്ടിയുടെ പരാതി. എസ്എഫ്‌ഐ ഏരിയാ കമ്മിറ്റി അംഗമായ പെണ്‍കുട്ടിയാണ് സിപിഎം ജില്ലാ സെക്രട്ടറിക്ക് പരാതി നല്‍കിയത്. ജില്ലാ സെക്രട്ടറി കെ അനുരാഗ് ഫോണില്‍ നിരവധി തവണ അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചെന്നാണ് പരാതി. ഇത്തരം സന്ദേശങ്ങൾ തന്റെ ഫോണിൽ അയക്കരുത് എന്ന് അന്ന് തന്നെ പെൺകുട്ടി വിലക്കിയിരുന്നു. പിന്നീടും അയക്കാൻ തുടങ്ങിയതോടെയാണ് പെൺകുട്ടി പാർട്ടിക്ക് പരാതി നൽകിയത്. രണ്ട് മാസം മുമ്പാണ് പരാതി നല്‍കിയത്. ആദ്യം പാര്‍ട്ടി ഏരിയാ കമ്മിറ്റിക്കാണ് പരാതി നല്‍കിയത്. എന്നാല്‍ ഒത്തുതീര്‍പ്പാക്കാനായിരുന്നു ഏരിയാ കമ്മിറ്റി ശ്രമിച്ചത്. പക്ഷേ നടപടി ഇല്ലാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി ജില്ലാ സെക്രട്ടറിക്ക് രേഖാമൂലം പരാതി നല്‍കുകയായിരുന്നു. സംഭവത്തിൽ ജില്ലാ നേതാവിനെതിരെ പാർട്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേതാവിനെതിരെ ഉടനെ നടപടി ഉണ്ടാകും എന്നാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസവിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടികളെ പേടിപ്പിച്ചു; അന്വേഷിക്കാന്‍ പോയ യുവാക്കളെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു, കത്തികൊണ്ട് കുത്താനും ശ്രമം, നരഹത്യാശ്രമകേസില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page