മുന്‍ പ്രധാനാധ്യാപികയും കാസര്‍കോട് നഗരസഭാ കൗണ്‍സിലറുമായിരുന്ന ഷരീഫ ടീച്ചര്‍ അന്തരിച്ചു

കാസര്‍കോട്: തളങ്കര പള്ളിക്കാല്‍ മുഹിസുല്‍ ഇസ്ലാം എ.എല്‍.പി. സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപികയും നഗരസഭാ കൗണ്‍സിലറുമായിരുന്ന തെരുവത്ത് ടി. ഉബൈദ് റോഡിലെ ഷരീഫ ടീച്ചര്‍(79) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. 1995-2000 കാലയളവില്‍ തളങ്കര തെരുവത്ത് വാര്‍ഡില്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ചു. ഖബറടക്കം തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.പരേതനായ സലീമാണ് ഭര്‍ത്താവ്. മക്കള്‍: ഷഹനാസ്, ഷംസാദ് (ഇന്‍കം ടാക്സ് ഉദ്യോഗസ്ഥ), സാജിദ. മരുമക്കള്‍: ഖാദര്‍(കാഞ്ഞങ്ങാട്), ഷരീഫ്(ബംഗളൂരു), ഷരീഫ് കാഞ്ഞങ്ങാട്(ദുബായ്). സഹോദരങ്ങള്‍: ഖമറുന്നിസ, പരേതരായ ഷാഫി, ഷാജഹാന്‍, സുഹ്റ, ബല്‍കീസ്, ഹഫ്സ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page