ആദ്യ ഹാട്രിക്കുമായി മെസ്സി; അള്‍ജീരിയയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അര്‍ജന്റീന

കാന്‍സസ് സിറ്റി: ഫിഫ ലോകകപ്പില്‍ അള്‍ജീരിയയ്ക്കെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ‘ഹാട്രിക്കില്‍’ അര്‍ജന്റീനയ്ക്ക് വമ്പന്‍ ജയം. ഗ്രൂപ്പ് ജെ യില്‍ ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് മെസ്സിയും സംഘവും പരാജയപ്പെടുത്തിയത്.
ലോകകപ്പില്‍ ഹാട്രിക് നേടുന്ന അര്‍ജന്റീനയുടെ രണ്ടാമത്തെ താരമാണ് മെസ്സി.
കളിയുടെ 17, 60, 76 മിനിറ്റുകളിലായിരുന്നു മെസി സ്‌കോര്‍ ചെയ്തത്. കളിയുടെ പതിനേഴാം മിനിറ്റില്‍ തന്നെ സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ആരാധകര്‍ക്കു മുന്നില്‍ മിശിഹായുടെ കാലുകളില്‍ നിന്ന് മാന്ത്രിക ഗോള്‍ പിറന്നു. 60-ാം മിനുട്ടില്‍ അള്‍ജീരിയന്‍ പ്രതിരോധത്തിന്റെ പിഴവുകള്‍ മുതലെടുത്ത് മെസി തന്റെ രണ്ടാം ഗോളും നേടി ടീമിന്റെ വിജയം ഉറപ്പിച്ചു(20). 76ാം മിനിറ്റില്‍ അള്‍ജീരിയയുടെ നെഞ്ചില്‍ അവസാന ആണിയുമടിച്ച് മെസിയുടെ മൂന്നാം ഗോള്‍ പിറന്നു. പ്രതിരോധ നിരക്കാരെ കബളിപ്പിച്ചുകൊണ്ടായിരുന്നു മെസിയുടെ മൂന്നാം ഗോള്‍. 80-ാം മിനിറ്റില്‍ മെസ്സിക്ക് പകരം നിക്കോ പാസാണ് കളിക്കാനിറങ്ങിയത്.
എട്ടാം മിനിറ്റില്‍ അള്‍ജീരിയന്‍ താരം ഫാരെസ് ചൈബി അര്‍ജന്റീനയുടെ വല കുലുക്കിയെങ്കിലും അതും ഓഫ്‌സൈഡ് വിധിച്ചു. അള്‍ജീരിയ കിണഞ്ഞു പരിശ്രമിച്ചിട്ടും ആശ്വാസഗോള്‍ പോലും നേടാനായില്ല. ഇനി ഓസ്ട്രിയയും ജോര്‍ദാനുമാണ് അര്‍ജന്റീനയുടെ എതിരാളികള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page