12 വർഷത്തെ നരേന്ദ്ര മോദി ഭരണം : രാജ്യത്തെ വികസന സുവർണകാലം:കെ. ശ്രീകാന്ത്

കാസർകോട് : മോദി സർക്കാരിന്റെ 12 വർഷത്തെ ഭരണം രാജ്യത്തെ വികസനരംഗത്തെ സുവർണ്ണകാലമാണെന്ന് ബിജെപി മേഖല പ്രസിഡന്റ്‌ കെ ശ്രീകാന്ത് പറഞ്ഞു. കേരളത്തിന്റെ സമസ്ത മേഖലകളിലും പ്രയോജനപ്രദമായ വികസന മാതൃകകൾ സൃഷ്ടിക്കാൻ മോദി സർക്കാരിന് കഴിഞ്ഞെന്നു കാസർകോട്ട് വാർത്താസമ്മേളന ത്തിൽ അദ്ദേഹം പറഞ്ഞു.യുപിഎ സർക്കാരിന്റെ കാലത്ത് റെയിൽവേ വികസനത്തിനു കേരളത്തിന് ലഭിച്ചത് 372 കോടി രൂപ ആയിരുന്നു. അതേസമയം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽകേന്ദ്ര സർക്കാർ 3,042 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്ത് റെയിൽവേ വൈദ്യുതീകരണം 100 ശതമാനം …

ചെട്ടുംകുഴിയിലെ തുർക്കി അബ്ദുള്ള അന്തരിച്ചു

കാസർകോട്:ചെട്ടുംകുഴിയിലെ അബ്ദുള്ള തുർക്കി (78) അന്തരിച്ചു. സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: കദീജ.മക്കൾ: ശരീഫ് (ദുബൈ), റഹീം (ചാലക്കുന്ന്), മുസ്തഫ (ചെട്ടുംകുഴി).മരുമക്കൾ: ആയിഷ, ഫൗസിയ, നുസ്രിയ.സഹോദരങ്ങൾ. പരേതരായ ഇസ്‌മായിൽ ( പുളിക്കൂർ)അബ്ദുൽ റഹ്‌മാൻ(റഹ്‌മത്ത് നഗർ) ഖദീജ(പുത്തൂർ) ആസിയമ്മ(പുളിക്കൂർ) നെബീസ(മഞ്ചത്തട്ക്ക) മറിയമ്മ(കമ്പാർ ) ആയിഷ(പട്ള).

പിറ്റ് എൻഡിപിഎസ് ആക്ട്; ചെങ്കള സ്വദേശിയായ യുവാവിനെ കരുതൽ തടങ്കലിലാക്കി

കാസർകോട്: പിറ്റ് എൻ ഡിപിഎസ് ആക്ട് പ്രകാരം ചെങ്കള സ്വദേശിയായ യുവാവിനെ കരുതൽ തടങ്കലിലാക്കി. ചെങ്കള റഹ്മത്ത് നഗർ സ്വദേശിയായ നുഹ്മാ (25)നെയാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. നടപടികൾക്ക് ശേഷം പ്രതിയെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. ഇതോടെ ജില്ലയിൽ ഈ ആക്ട് പ്രകാരം ഇതോടെ ജില്ലയിൽ 19 പേരാണ് അറസ്റ്റിലായത്. യുവാവിനെതിരെ ബദിയടുക്കയിൽ രണ്ടും, കാസർകോട് മൂന്നും, വിദ്യാനഗർ സ്റ്റേഷനിൽ ഒരു ലഹരിമരുന്ന് കടത്ത് കേസും നിലവിലുണ്ട്. ആറ് കേസുകളിൽ നാല് കേസുകളിലും …

കാസർകോട് പഴയ ബസ് സ്റ്റാൻഡിലെ ആശ ഹോട്ടൽ ഉടമ പുരുഷോത്തമൻ അന്തരിച്ചു

കാസർകോട് : കാസർകോട് പഴയ ബസ് സ്റ്റാൻഡിലെ ആശ ഹോട്ടൽ ഉടമ പുരുഷോത്തമൻ (85) അന്തരിച്ചു. നുള്ളിപ്പാടി തളങ്കര ക്ലസ്റ്റർ സൗപർണിക നിവാസിലായിരുന്നു താമസം. ഭാര്യ: ലളിത, മക്കൾ : ഉമേഷ്‌ (ആശ ഹോട്ടൽ), ദിനേശ് ( ഗൾഫ് ),ആശ , പരേതയായ ഉഷ , മരുമക്കൾ : മേഘന , ഉഷ , മനോഹരൻ , ശ്രീകുമാർ , സഹോദരങ്ങൾ : ലീല , ബാലകൃഷ്ണൻ , രാഘവൻ ,നവീൻ , രാധ ,ഭാഗ്യശ്രീ , …

പനത്തടി എൻ.എസ്.എസ് എസ്റ്റേറ്റിൽ പുലി ഭീതി; കുറുക്കനെ പാതി തിന്ന നിലയിൽ കണ്ടെത്തി

കാസർകോട്: പനത്തടി പഞ്ചായത്തിലെ ബളാംതോട് എൻ.എസ്.എസ് എസ്റ്റേറ്റിലെ അടുക്കം പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉള്ളതായി സംശയം. പ്രദേശത്ത് ഒരു കുറുക്കനെ പാതി തിന്ന നിലയിൽ ചത്തുകിടക്കുന്നത് നാട്ടുകാർ കണ്ടെത്തി. വനപ്രദേശത്തോട് ചേർന്നുകിടക്കുന്ന ഇവിടെ പുലിയെ കണ്ടതായി നേരത്തെയും ചില സൂചനകൾ ലഭിച്ചിരുന്നു. കുറുക്കന്റെ ജഡം കണ്ടെത്തിയ സംഭവം പ്രദേശവാസികളിലും, എസ്‌റ്റേറ്റിലെ തൊഴിലാളികളിലും വലിയ ഭീതി പടർത്തിയിട്ടുണ്ട്. പനത്തടിയിലെ കാർഷിക മേഖലയും തോട്ടം തൊഴിലാളികളും ഏറെയുള്ള ഈ ഭാഗത്ത് പുലിയുടെ സാന്നിധ്യം ജനങ്ങളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയാണ് …

ഷിഗെല്ല ബാധിച്ച് വീണ്ടും മരണം; മലപ്പുറം ആലിപ്പറമ്പ് സ്വദേശിയായ 75കാരി മരിച്ചു, 12 പേർക്ക് കൂടി രോഗബാധ

കോഴിക്കോട്: സംസ്ഥാനത്ത് ഷിഗല്ല രോഗം ബാധിച്ചു ചികിത്സയിൽ ആയിരുന്ന ഒരാൾ കൂടി മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ ആലിപ്പറമ്പ് സ്വദേശിയാണ് മരിച്ചത്. ഇതോടെ ഈ വർഷം ആകെ മരിച്ചവരുടെ എണ്ണം 5 ആയി. 12 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് ആലിപ്പറമ്പ് സ്വദേശിനി മരണപ്പെട്ടത്. മരണപ്പെട്ടതിന് ശേഷം നടത്തിയ പരിശോധനയിൽ ബുധനാഴ്ച ഇവർക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി സ്ഥിരീകരിക്കുകയായിരുന്നു.ഈ മാസം 91 പേർക്കാണ് രോഗബാധ ഉണ്ടായത്. രോഗവ്യാപനത്തിന്‍റെ സാഹചര്യത്തിൽ സ്കൂളുകളിൽ പ്രത്യേക പരിശോധന നടത്താൻ ഫുഡ് ഇൻസ്പെക്ടർമാർക്ക് ആരോഗ്യമന്ത്രി …

വൈദ്യുതി ലഭ്യത കുറഞ്ഞു: സംസ്ഥാനത്ത് 30 വരെ രാത്രി വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം വരുന്നു. ജൂണ്‍ 30 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകുന്നേരം 6 നും രാത്രി 12 നും ഇടയിലാണ് നിയന്ത്രണം ഉണ്ടാകുക. വൈദ്യുതി ലഭ്യതയില്‍ രൂക്ഷമായ പ്രതിസന്ധിയുണ്ടെന്നാണ് കെഎസ്ഇബിയുടെ വാദം. മഴക്കുറവ് ഉത്പാദനത്തെ ബാധിച്ചതായും കെഎസ്ഇബി അറിയിച്ചു. എല്‍നിനോ പ്രതിഭാസം തുടര്‍ന്നതിനെ തുടര്‍ന്ന് രാജ്യത്താകമാനം വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായി. ആഭ്യന്തര ഉത്പാദനം അതിന്റെ പൂര്‍ണ തോതില്‍ ലഭിക്കുന്നുണ്ടെങ്കിലും പ്രതിദിനം 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകുന്നതായി കെഎസ്ഇബി അറിയിച്ചു.

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവതി മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവതി മരിച്ചു. കിഴക്കേ വെള്ളിക്കോത്തെ കരിപ്പാടക്കന്‍ വീട്ടില്‍ വിനീത(41) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സിയിലായിരുന്നു. പ്രവാസിയായ വേണുഗോപാലിന്റെയും പരേതയായ ഗീതയുടെയും മകളാണ്. മകന്‍: വൈശാഖ്. സഹോദരന്‍: വിനീത്(ഗള്‍ഫ്).

വാക്ക് തര്‍ക്കം പരിധിവിട്ടു; ആറുമാസമായി ഒപ്പം താമസിക്കുന്ന യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ആണ്‍സുഹൃത്ത് പിടിയില്‍

ബംഗളൂരു: വാക് തര്‍ക്കത്തിനിടെ പെണ്‍സുഹൃത്തിനെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ 27 കാരനായ പ്രതി പിടിയിലായി. 20 കാരി അനുഷയാണ് കൊല്ലപ്പെട്ടത്. 27 കാരനായ ശരത് ആണ് പൊലീസിന്റെ പിടിയിലായത്. ഹാസന്‍ ജില്ലയിലെ സകലേഷ്പൂര്‍ സ്വദേശികളാണ് ഇരുവരും. നഗരത്തില്‍ വാട്ടര്‍ ടാങ്കര്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ശരത്. ഇന്‍സ്റ്റാഗ്രാം വഴിയാണ് അനുഷയെ ശരത്ത് പരിചയപ്പെട്ടത്. കഴിഞ്ഞ ആറുമാസമായി ഇവര്‍ ഒരുവാടകവീട്ടില്‍ ഒരുമിച്ചാണ് താമസിച്ചുവരുന്നത്. ശനിയാഴ്ച രാത്രിയിലുണ്ടായ വാക് തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച …

കാട്ടുപോത്തിറങ്ങിയെന്ന പ്രചരണം പുല്ലൂരിലും പരിസരങ്ങളിലും പരിഭ്രാന്തി പരത്തി; സര്‍വ്വ സന്നാഹങ്ങളുമായി അധികൃതര്‍, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ…

കാസര്‍കോട്: പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ ഹരിപുരം, പുല്ലൂര്‍ നിവാസികള്‍ ഇന്ന് രാവിലെ ഉണര്‍ന്നത് നാട്ടില്‍ രണ്ടു കാട്ടുപോത്തുകള്‍ ഇറങ്ങിയെന്ന വാര്‍ത്ത കേട്ടാണ്. പുല്ലൂര്‍ പഴയ പാലം വഴി വെള്ളിക്കോത്ത് ഭാഗത്ത് നിന്നാണ് കാട്ടുപോത്തുകളെത്തിയതെന്നാണ് പ്രചാരണം ഉണ്ടായത്. പോത്തുകള്‍ ജീവനും കൊണ്ടോടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ നാടെങ്ങും പരിഭ്രാന്തി പടര്‍ന്നു.പുല്ലൂര്‍ പാലത്തില്‍ നിന്നു ദേശീയ പാതയില്‍ കയറിയ പോത്തുകള്‍ പടിഞ്ഞാറ്റയില്‍ തറവാട് വളപ്പിലെത്തി. ആള്‍ക്കാര്‍ ഓടിക്കൂടിയതോടെ പോത്തുകള്‍ മതിലുകൾ ചാടി കടന്ന് നിരവധി വീട്ടുവളപ്പുകള്‍ വഴി കണ്ണാങ്കോട്ടേക്കു കടന്നു. …

പകര്‍ച്ചവ്യാധികള്‍ പടരുന്നു; സംസ്ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ, തീരുമാനംപ്രതിരോധം പാളിയതോടെ

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കാന്‍ നിര്‍ദ്ദേശം. വെള്ളിയാഴ്ച സ്‌കൂളുകളില്‍ ഡ്രൈ ഡേ ആചരിക്കും. ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ആയിരിക്കും ഡ്രൈ ഡേ ആചരിക്കുക. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരനാണ് നിര്‍ദ്ദേശം നല്‍കിയത്.മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പോരായ്മ കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തിലാണ് തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഡ്രൈ ഡേ തീരുമാനിച്ചത്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്ന് ആരോഗ്യവകുപ്പ് അഭ്യര്‍ത്ഥിച്ചു.

വാഴക്കുല വെട്ടുന്നതിനിടയില്‍ ഏണിയില്‍ നിന്ന് വീണ് വയോധികന്‍ മരിച്ചു

കണ്ണൂര്‍: വാഴക്കുല വെട്ടുന്നതിനിടെ ഏണിയില്‍ നിന്ന് വീണ് വയോധികന്‍ മരിച്ചു. പാനൂര്‍, മേലെ ചമ്പാട്ടെ ബൈത്തുല്‍ അമീനിലിലെ പിഎം അസീസ് (63) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം. വാഴയില്‍ ഏണി ചാരിവച്ച് കുല വെട്ടുന്നതിനിടയിലാണ് അപകടം. ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

സംസ്ഥാനത്ത് മഴ കനക്കും; ആറു ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തീവ്രമഴ കണക്കിലെടുത്ത് കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടാണ്. കേരള …

ആഭിചാരത്തിന്റെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പൂജക്കിടെ പെണ്‍കുട്ടിയെ കയറിപ്പിടിച്ചു; ബിജെപി നേതാവായ പൂജാരി പോക്‌സോ കേസില്‍ പിടിയില്‍

കൊല്ലം: ആഭിചാരത്തിന്റെ മറവില്‍ 15 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബിജെപി പ്രദേശിക നേതാവായ പൂജാരി അറസ്റ്റില്‍. കൊല്ലം ഈസ്റ്റ് ജില്ലാകമ്മറ്റിയംഗം ബിജു(50) ആണ് പിടിയിലായത്. അടൂര്‍ നെല്ലുമുള്‍ സ്വദേശിയായ 15 കാരിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ വീട്ടില്‍ പൂജക്കെത്തിയതായിരുന്നു ബിജു. വീട്ടിനുള്ളില്‍ പൂജയ്ക്ക് വേണ്ട ക്രമീകരണങ്ങള്‍ നടത്തിയ ശേഷം മാതാപിതാക്കളെ മുറിയില്‍നിന്നും പുറത്താക്കി കതകടച്ചു. പിന്നീട് ആഭിചാരത്തിന്റെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഭയന്നോടിയ പെണ്‍കുട്ടി അടുത്ത ദിവസമാണ് സംഭവം വീട്ടുകാരോട് പറഞ്ഞത്. …

പടുപ്പ് കനിവ്: കെ.ടി സുകുമാരന്‍ പ്രസി., കെഎന്‍ രാധാകൃഷ്ണന്‍ സെക്ര.

ബന്തടുക്ക: പടുപ്പ് കനിവ് പാലിയേറ്റീവ് ക്ലസ്റ്റര്‍ ഭാരവാഹികളായ കെ.ടി സുകുമാരന്‍ (പ്രസി.), ശാരിക പ്രഭാകര്‍ (വൈസ് പ്രസി.), കെഎന്‍ രാധാകൃഷ്ണന്‍ (സെക്ര.), ഇബ്രാഹിം ജെഡിയാര്‍ (ജോ.സെക്ര.), ശ്രീജ മക്കട്ടി (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.തിരഞ്ഞെടുപ്പു യോഗത്തില്‍ ഇബ്രാഹിം ആധ്യക്ഷ്യം വഹിച്ചു. കുറ്റിക്കോല്‍ പഞ്ചായത്തു പ്രസിഡണ്ട് കെ. ശോഭനകുമാരി ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയാ സെക്രട്ടറി കെ.എന്‍ രാജന്‍, ഷമീര്‍ കുമ്പക്കോട്, സഞ്ജുഅഗസ്റ്റിന്‍, കെ. സുധീഷ്, മധു ആനക്കല്ല്, വേണു, കെഎന്‍ രാധാകൃഷ്ണന്‍ പ്രസംഗിച്ചു.

ബസ് കണ്ടക്ടര്‍ യൂസഫ് സാഹിബ് അന്തരിച്ചു

ബന്തിയോട്: ഫിര്‍ദൗസ് ബസ് കണ്ടക്ടര്‍ യൂസഫ് സാഹിബ്(65) അന്തരിച്ചു. മൊഗ്രാല്‍ സ്വദേശിയും ബന്തിയോട് അടുക്കയില്‍ താമസക്കാരനുമാണ്.ഭാര്യ: സാറ. മക്കള്‍: ഷെയ്ക്ക് മുഹമ്മദ് സിയാന്‍, സന, ഫാത്തിമ.മരുമകള്‍: മുനീസ മഞ്ചേശ്വരം. സഹോദരിമാര്‍: ഖൈറുന്നിസ, ആസ്യ, ഖു ര്‍ഷിദ, ബദ്രുന്നിസ.നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി, മീലാദ് നഗര്‍ മീലാദ് കമ്മിറ്റി അനുശോചിച്ചു.

വിവാഹ മോചനക്കേസുകള്‍ വര്‍ധിക്കാന്‍ കാരണം മൊബൈല്‍ ഫോണ്‍ ആണെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി

ചെന്നൈ: മൊബൈല്‍ ഫോണുകളുടെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമായെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി ജിആര്‍ സ്വാമിനാഥന്‍. മദ്രാസ് ഐഐടിയില്‍ ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. വ്യക്തിബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്നതിന് പുതിയ സാങ്കേതിക വിദ്യ കാരണമായി. പുതിയ സാങ്കേതികവിദ്യ സൗകര്യങ്ങള്‍ കൊണ്ടുവന്നു. എന്നാല്‍ അവയുടെ ദുരുപയോഗം ബന്ധങ്ങള്‍ തകരാന്‍ കാരണമാകുന്നുണ്ട്. അടുത്തകാലത്ത് വിവാഹമോചനക്കേസുകള്‍ പെരുകുന്നതിന് മൊബൈല്‍ ഫോണുകള്‍ കാരണമായിട്ടുണ്ടെന്ന് അഭിഭാഷക ജോലിയില്‍ നിന്നുള്ള വര്‍ഷങ്ങളുടെ അനുഭവത്തില്‍നിന്ന് പറയാനാവും. വിവാഹജീവിതത്തില്‍ താളപ്പിഴകള്‍ ഒഴിവാക്കുന്നതിന് ആരോഗ്യകരമായ …

നിധിന്‍രാജ് കാസര്‍കോട് പൊലീസ് ചീഫായി ചുമതലയേറ്റു

കാസര്‍കോട്: കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറായിരുന്ന പി നിധിന്‍ രാജ് ചുമതലയേറ്റു. ജില്ലക്കാരനായ ഇദ്ദേഹം കാഞ്ഞങ്ങാട് രാവണീശ്വരം സ്വദേശിയാണ്. ജില്ലാ പൊലീസ് ചീഫായിരുന്ന വിജയഭാരത് റെഡ്ഡിയെ കണ്ണൂരിലേക്കു സ്ഥലം മാറ്റിയിരുന്നു. ഇദ്ദേഹം എസ് പി നിധിന്‍ രാജിനെ സ്വീകരിച്ചു ചുമതല കൈമാറി.തിരുവനന്തപുരം അസി. കമ്മീഷണര്‍, കോഴിക്കോട് റൂറല്‍ എസ് പി എന്നീ നിലകളിലും നിധിന്‍രാജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018ലാണ് ഐ പി എസ് ലഭിച്ചത്.