ട്രെയിനിന് തീപിടിച്ചെന്ന് വ്യാജവാർത്ത പരന്നു; ട്രാക്കിലേക്ക് ചാടിയ നാല് പേര്‍ മറ്റൊരു ട്രെയിന്‍ ഇടിച്ച് മരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിന്‍ ഇടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ട്രെയിനിന് തീപിടിച്ചെന്ന് പ്രചരിച്ചതിനെ തുടർന്ന് അടുത്ത ട്രാക്കിലേക്ക് ചാടിയ യാത്രക്കാരാണ് മരിച്ചത്. ആ സമയത്ത് എത്തിയ മറ്റൊരു ട്രെയിന്‍ ഇവരെ ഇടിക്കുകയായിരുന്നു. മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. ആഗ്ര സ്വദേശിയായ അഫ്രീന്‍ (35), ഇവരുടെ നാല് വയസുള്ള ആണ്‍കുട്ടി, ആഗ്ര സ്വദേശിയായ ശകുന്തള (60), രാജസ്ഥാനിലെ ബികാനര്‍ സ്വദേശിയായ വിര്‍മ ദേവി (60) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 4.15 ഓടെ മധ്യപ്രദേശിലെ മൊറീണ സ്റ്റേഷന് …