തൃക്കരിപ്പൂര്‍ എം എല്‍ എ സന്ദീപ് വാര്യരുടെ പിതാവ് അന്തരിച്ചു

കാസര്‍കോട്: തൃക്കരിപ്പൂര്‍ എം എല്‍ എയും കെ പി സി സി ജനറല്‍ സെക്രട്ടറിയുമായ സന്ദീപ് വാര്യരുടെ പിതാവ് എം വി.ഗോവിന്ദ വാര്യര്‍ അന്തരിച്ചു. പാലക്കാട്, ചേത്തല്ലൂര്‍ സ്വദേശിയാണ്. കോഴിക്കോട്ടെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ഇന്ന് (ഞായര്‍) രാവിലെയായിരുന്നു അന്ത്യം.എം എം രുഗ്മിണിയാണ് ഭാര്യ. ജീവിതത്തിലെ കരുത്തും തണലുമായിരുന്നു പിതാവെന്ന് സന്ദീപ് വാര്യര്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു. പിതാവിന്റെ വിയോഗം വലിയൊരു ശൂന്യതയാണ് ഉണ്ടാക്കിയതതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

കാസര്‍കോട്: ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ മംഗ്‌ളൂരുവില്‍ അറസ്റ്റില്‍. മഞ്ചേശ്വരത്തെ അബ്ദുല്‍ ഖാദര്‍, ബെല്‍ത്തങ്ങാടിയിലെ ശശാങ്ക, അത്താവറിലെ പ്രഭാചന്ദ്ര എന്നിവരെയാണ് ബംഗ്‌ളൂരു – മടിക്കേരി ഫോറസ്റ്റ് എസ്.പി പവന്‍ നെജ്ജൂറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. മംഗ്‌ളൂരു, മറോളിയില്‍ വച്ചാണ് സംഘം പൊലീസിന്റെ വലയില്‍ കുടുങ്ങിയത്.ആനക്കൊമ്പു വില്‍ക്കാന്‍ ഒരു സംഘം മറോളിയില്‍ എത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. രഹസ്യ വിവരം ലഭിച്ചത് പ്രകാരമുള്ള കാര്‍ …

10 വര്‍ഷം മുമ്പു 4 ഏക്കര്‍ സ്ഥലത്തെ കൃഷി വെള്ളപ്പൊക്കത്തില്‍ നശിച്ച കര്‍ഷകന് ഇതുവരെ നഷ്ടപരിഹാരമില്ല; ജീവനക്കാരന് ചെരുപ്പുകൊണ്ട് മര്‍ദ്ദനം

ബംഗ്‌ളൂരു: പത്തു വര്‍ഷം മുമ്പു വെള്ളം കയറി നാലേക്കര്‍ കൃഷി ഭൂമിയിലെ കൃഷി നശിച്ച സംഭവത്തില്‍ ഇതുവരെ നഷ്ടപരിഹാരം നല്‍കാത്തതില്‍ പ്രതിഷേധിച്ചു കര്‍ഷകന്‍ സര്‍ക്കാര്‍ ജീവനക്കാരനെ ഓഫീസില്‍ കയറി ചെരിപ്പൂരി അടിച്ചു. കര്‍ണ്ണാടകയിലെ ബാല്‍കോട്ട് നഗരവികസന അതോറിറ്റി ഓഫീസിലാണ് സര്‍ക്കാര്‍ ജീവനക്കാരനെ കര്‍ഷകന്‍ ചെരിപ്പു കൊണ്ടടിച്ചത്. നീലകാന്ത് അങ്കാദിയെന്ന ജീവനക്കാരനാണ് അടിയേറ്റത്. 10 വര്‍ഷം മുമ്പു വെള്ളപ്പൊക്കത്തില്‍ കൃഷി നശിച്ച മറ്റു കര്‍ഷകര്‍ക്കൊക്കെ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. എന്നാല്‍ തനിക്കു നഷ്ടപരിഹാരം നല്‍കിയില്ല. നല്‍കാത്തതിനുള്ള കാരണം പറയാത്തതില്‍ പ്രകോപിതനായാണ് …

ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ പുല്ലൂര്‍ സ്വദേശിയെ കാണാതായി

കാസര്‍കോട്: ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിയ യുവാവിനെ കാണാതായതായി പരാതി. ഹരിപുരം, പുല്ലൂര്‍, കരക്കക്കുണ്ടിലെ കെ.വി അനില്‍ കുമാറി(48)നെയാണ് കാണാതായത്. സഹോദരന്‍ അരുണ്‍ കുമാര്‍ നല്‍കിയ പരാതിയില്‍ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഷാര്‍ജയിലായിരുന്ന അനില്‍ കുമാര്‍ ജൂണ്‍ 9നാണ് നാട്ടിലെത്തിയത്. 12ന് രാവിലെ 10.45മണിക്ക് കാഞ്ഞങ്ങാട് എസ്ബിഐ ശാഖയില്‍ പണമിടപാട് നടത്തിയ ശേഷമാണ് കാണാതായത്. അനില്‍ കുമാറിനെ കണ്ടെത്താന്‍ ബന്ധുക്കള്‍ നടത്തിയ അന്വേഷണം വിഫലമായതിനെ തുടര്‍ന്നാണ് സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയത്.

വിദ്യാര്‍ത്ഥിനിയുടെ ബെഡ്‌റൂമിലെ എയര്‍ ഹോളില്‍ ഒളിക്യാമറ: പെണ്‍കുട്ടി ബഹളം വച്ചതോടെ യുവാവ് ഓടിപ്പോയി; ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കോളേജ് വിദ്യാര്‍ത്ഥിനിയുടെ ബെഡ്‌റൂമില്‍ ഒളിക്യാമറ വച്ചുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയും കര്‍ണ്ണാടകയിലെ കോളേജ് വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയുടെ പരാതി പ്രകാരമാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ എഴുന്നേറ്റ് കോളേജിലേക്ക് പോകാനായി കുളിച്ച ശേഷം വസ്ത്രം മാറുന്നതിനിടയിലാണ് മുറിയുടെ എയര്‍ ഹോളില്‍ ഒളിക്യാമറ വച്ച കാര്യം പെണ്‍കുട്ടിയുടെ ശ്രദ്ധയിൽ പെട്ടത്. ബഹളം വച്ചപ്പോള്‍ ഒളിക്യാമറയുമായി യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നുവത്രെ. പെണ്‍കുട്ടിക്ക് ആദ്യം സംഭവം …

മഞ്ചേശ്വരത്ത് രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 4 വിദ്യാര്‍ത്ഥികളെ കാണാതായി

കാസര്‍കോട്: രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാലു വിദ്യാര്‍ത്ഥികളെ കാണാതായി. മഞ്ചേശ്വരം പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കുഞ്ചത്തൂര്‍, സ്വാഗത് ഹോട്ടലിനു സമീപത്തെ യാസിന്‍ ഹുസൈന്‍ (14), സുല്‍ത്താന്‍ (13) എന്നിവരെ ഇന്നലെ (ശനി) വൈകുന്നേരം 5.30നും ആറു മണിക്കുമിടയിലുള്ള സമയത്താണ് കാണാതായത്. വീട്ടില്‍ നിന്നാണ് ഇരുവരെയും കാണാതായതെന്നു ബന്ധുവായ എ മുഹമ്മദ് ഹനീഫ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. യാസിന്‍ ഹുസൈന്‍ പരാതിക്കാരന്റെ മരുമകനും സുല്‍ത്താന്‍ ജ്യേഷ്ഠന്റെ ഭാര്യയുടെ …

പെരിയ, ഏച്ചിക്കുണ്ടിലെ കുഞ്ഞികൃഷ്ണൻ നായർ അന്തരിച്ചു

കാസർകോട്: പെരിയ ,ഏച്ചിക്കുണ്ടിലെ പരേതരായ അടുക്കാടുക്കം ചരടൻ നായരുടെയും മുങ്ങത്ത് നാരായണി അമ്മയുടെയും മകൻ കുഞ്ഞികൃഷ്ണൻ നായർ (76) അന്തരിച്ചു. മക്കൾ: മനോജ് കുമാർ , മഹേഷ് കുമാർ (ഇരുവരും എഞ്ചിനീയർ) മരുമക്കൾ: ഷിജിന, ശിൽപ. സഹോദരങ്ങൾ: എം. കരുണാകരൻ നായർ (റിട്ട. ഗ്രാമീണ ബാങ്ക് മാനേജർ), ഡോ. എം. കുമാരൻ നായർ (റിട്ട. പ്രിൻസിപ്പൽ, നെഹ്റു കോളേജ്), ലക്ഷ്മി (മുന്നാട്), ശകുന്തള (എരിഞ്ഞിപ്പുഴ), നളിനി (പെരിയ), മോഹിനി (അധ്യാപിക, പെരിയ)

‘എനിക്ക് കാൻസറാണ്,​ മൂന്നാമത്തെ സ്റ്റേജ് കഴിഞ്ഞു’; ഒടുവിൽ അസുഖം വെളിപ്പെടുത്തി നടി രേണു സുധി

തിരുവനന്തപുരം: സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ് രേണു സുധി. സൈബർ ആക്രമണങ്ങളെയും വിമർശനങ്ങളെയും എന്നും ധീരമായി നേരിടുന്ന വ്യക്തിയാണ് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ കൂടിയായ രേണു സുധി. രേണുവിന് കാൻസർ ആണെന്ന രീതിയിൽ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. അത് സ്ഥിരീകരിച്ചുകൊണ്ട് രേണു തന്നെ രംഗത്തെത്തി. തനിക്ക് കാൻസർ ആണെന്ന് സ്ഥിരീകരിച്ചുവെന്നും രോഗത്തിന്റെ മൂന്നാം ഘട്ടം കഴിയാറായെന്നും അവർ വെളിപ്പെടുത്തി. ഒരു യൂട്യൂബിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. ആദ്യമായി ബ്രെസ്റ്റിൽ ഒരു …

നാട്ടിൽ ഓപ്പറേഷൻ തൂഫാൻ ആഞ്ഞടിക്കുമ്പോൾ പോലീസ് സ്റ്റേഷനിൽ മദ്യപാനം: മൂന്നു പോലീസുകാർ പിടിയിൽ

തൃശ്ശൂർ: ലഹരിക്കെതിരെ നാട്ടിൽ ഓപ്പറേഷൻ തൂഫാൻ ആഞ്ഞടിക്കുമ്പോൾ പോലീസുകാർ മദ്യപാനം പോലീസ് സ്റ്റേഷനിലാക്കി. തൃശ്ശൂർ ജില്ലയിലെ ചേലക്കര പോലീസ് സ്റ്റേഷനുള്ളിലിരുന്നു മദ്യപിക്കുകയായിരുന്ന ഗ്രേഡ് എസ് ഐ ഉൾപ്പെടെ മൂന്ന് പോലീസുകാരെ വടക്കാഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കയ്യോടെ പിടിച്ചു. ഗ്രേഡ് എസ് ഐ ജോളി സെബാസ്റ്റ്യൻ പോലീസുകാരായ സജിത്, അഖിൽ എന്നിവരെയാണ് പിടികൂടിയത്.ഇവരെ ഉടൻതന്നെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കുകയും ഡ്യൂട്ടി സമയത്ത് ഇവർ മദ്യപിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ സസ്പെൻഷൻ നടപടി ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്.

കള്ളൻ കപ്പലിൽ: ബാലുശ്ശേരി ക്ഷേത്ര കവർച്ച,മുൻ എക്സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

കോഴിക്കോട് :ബാലുശ്ശേരി കോട്ട വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിൽ നിന്ന് 20 പവൻ സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ടി ടി വിനോദിനെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.എട്ടുമാസം മുമ്പ് നടന്ന ഓഡിറ്റിങ്ങിലാണ് സ്വർണാഭരണങ്ങൾ കാണാതായതായി കണ്ടെത്തിയത്. പ്രതിയെ പിടി കൂടാത്തത് നാട്ടിൽ പ്രതിഷേധം ഉയർത്തിയി രുന്നു.അതിനിടയിൽ കാണാതായ സ്വർണം തിരിച്ചുവച്ച് പ്രശ്നം ഒതുക്കാൻ ശ്രമം ഉണ്ടായിരുന്നതായി പറയുന്നു. ഇത് നാട്ടിൽ അസ്വസ്ഥത രൂക്ഷമാക്കുന്ന തിനിടെയാണ് അറസ്റ്റ്

207 യാത്രക്കാരുമായി പറന്ന ശ്രീലങ്കൻ വിമാനത്തിന് മിന്നലേറ്റു; അടിയന്തര നിലത്തിറക്കൽ

കൊളംബോ: യാത്രക്കാരുമായി പോവുകയായിരുന്ന ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിന് മിന്നലേറ്റു. വിമാനം അടിയന്തരമായി നിലത്തിറക്കി. 207 യാത്രക്കാരും 16 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ശ്രീലങ്കയിൽ നിന്ന് സിഡ്നിയിലേക്ക് പോവുകയായിരുന്നു വിമാനം. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വിമാനത്തിന് മിന്നലേറ്റതായും എൻജിന് ചെറിയ കേടുപാടുകൾ പറ്റിയതായും പൈലറ്റുമാർ യാത്രക്കാരെ അറിയിച്ചു. സംഭവത്തിന് തൊട്ടുപിന്നാലെ യാത്രക്കാർ വലിയ ശബ്ദം കേട്ടതായും തുടർന്ന് വിമാനത്തിന്റെ എഞ്ചിനുകളിൽ തീപ്പൊരി ഉയർന്നതായും പറയുന്നു. മിന്നലേറ്റ് തീപ്പൊരി ഉണ്ടായപ്പോൾവിമാന ജീവനക്കാർ ഉടനടി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. തുടർന്ന് ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ …

ഇന്നത്തെ പ്രധാന വാർത്തകൾ

യു.എസ് – ഇറാൻ സമാധാന കരാർ ഉടൻ.​അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക സമാധാന കരാർ അടുത്ത 24 മണിക്കൂറിനുള്ളിൽ ഒപ്പുവെക്കുമെന്ന് സൂചനകൾ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കുവെച്ചതോടെയാണ് ചർച്ചകൾ സജീവമായത്. ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഈ കരാർ സഹായിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. അതേസമയം, ഇലക്ട്രോണിക് സംവിധാനം വഴി കരാറിൽ ഉടൻ അന്തിമതീരുമാനമുണ്ടാകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിയും പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ ഇസ്രായേലിന്റെ നിലപാടുകളിൽ ആശങ്ക …