ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പതിനൊന്നാം ഉറൂസ് മൂബാറക് ഇന്ന് സമാപിക്കും

മഞ്ചേശ്വരം : മള്ഹര്‍ സ്ഥാപനങ്ങളുടെ ശില്‍പ്പിയും, സമസ്ത കേന്ദ്ര മുശാവറ അംഗവും, നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ നാലു ദിവസം നീണ്ടുനിന്ന പതിനൊന്നാമത്‌ ഉറൂസ് മുബാറക് ഇന്ന് സമാപിക്കും.

ഉറൂസിന്റെ ഭാഗമായി ഇന്നലെ രാവിലെ അലുംനി മീറ്റ് നടന്നു. പ്രസ്ഥാനിക സംഗമം സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം ഉദ്ഘാടനം ചെയ്തു. മൂസൽ മദനി അൽ ബിശാറ അധ്യക്ഷത വഹിച്ചു.അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, അബ്ദുൽ കരീം ദർബർകട്ട പ്രസംഗിച്ചു. ജൽസത്തു തിദ്കാര്‍ സംഗമത്തിൽ സമസ്ത ഉപാദ്യക്ഷൻ അമീനുശരീഅ: സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. സയ്യിദ് അഷ്‌റഫ്‌ അസ്സഖാഫ് ആദൂർ അധ്യക്ഷതവഹിച്ചു.സമസ്ത കേന്ദ്ര മുശവറ അംഗം എ. പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് ഉൽഘാടനം ചെയ്തു. ലുഖ്മാനുൽ ഹകീം സഖാഫി പുല്ലാര പ്രഭാഷണം നടത്തി. സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര സമാപന പ്രാർത്ഥനനിർവഹിച്ചു.
ഇന്ന് രാവിലെ മൗലിദ് മജിലിസ് നടന്നു . തുടർന്ന് അന്നദാനത്തോടെ ഉറൂസിനു സമാപനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page