4.26 കോടി രൂപയുടെ 24 കാരറ്റിന്റെ 24 സ്വർണ്ണ ബിസ്കറ്റുകൾ വിമാനത്തിൽ

അഹമ്മദാബാദ്: 2.8കിലോ 24 കാരറ്റ് സ്വർണം ദുബായിൽ നിന്ന് എത്തിയ ഇൻഡിഗോ വിമാനത്തിൽ നിന്ന് പിടിച്ചു . പിടിച്ചെടുത്ത സ്വർണത്തിന് നാലു കോടി 26 ലക്ഷം രൂപ വിലവരും . ഗുജറാത്ത് സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് വിമാനത്തിന്റെ ടോയ്ലറ്റിലെ സ്പീക്കർ ബോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തിയത് .24 കാരറ്റിന്റെ 24 സ്വർണ്ണ ബിസ്കറ്റുകൾ ടേപ്പിൽ പൊതിഞ്ഞ് രണ്ടു പാക്കറ്റുകളായാണ് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചിരുന്നത്. അടുത്തകാലത്തായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വർണക്കടത്ത് അതിശക്തമായി തുടരുന്നുണ്ട്. അഹമ്മദാബാദിൽ വിമാനത്തിൽ നിന്നു പിടിച്ചെടുത്ത സ്വർണത്തിന് വിമാനയാത്രക്കാരോ വിമാന ജീവനക്കാരോ അവകാശവാദം ഉന്നയിച്ചിട്ടില്ല. കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page