ജീവന്റെ കരുതലാകാൻ രക്തദാന ക്യാമ്പുകൾക്ക് സാധിക്കട്ടെ: യഹ് യ തളങ്കര

ദുബായ് : വ്യക്തി ഒറ്റയ്ക്ക് നടത്തുന്ന രക്തദാനത്തേക്കാൾ, കൂട്ടായ്മയോടെയുള്ള രക്തദാന ക്യാമ്പുകൾക്ക് സമൂഹത്തിൽ വലിയ സ്വാധീനവും മാറ്റവും ഉണ്ടാക്കാൻ സാധിക്കുമെന്ന് ദുബൈ കെ എം സി സി ജനറൽ സെക്രട്ടറിയും പ്രമുഖ വ്യവസായിയുമായ യഹ്യ തളങ്കര പറഞ്ഞു. ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി, കൈൻഡ്‌നസ് ടീമുമായി സഹകരിച്ച് ദുബൈ ദേരയിലെ ന്യൂ ഗോൾഡ് സൂക്കിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്‌ഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം. ഒരു വ്യക്തി ഒറ്റയ്ക്ക് രക്തം നൽകുമ്പോൾ അത് ഒരുപക്ഷേ ഒന്നോ രണ്ടോ ജീവനുകളെ രക്ഷിച്ചേക്കാം. എന്നാൽ, കെ എം സി സി അടക്കമുള്ള പ്രവാസി സംഘടനയുടെ നേതൃത്വത്തിൽ ഇത്തരമൊരു വിപുലമായ ക്യാമ്പ് സംഘടിപ്പിക്കുമ്പോൾഅത് സമൂഹത്തിനു സന്ദേശമാണ് നൽകുന്നത്. വ്യക്തിഗതമായി രക്തം നൽകാൻ മടിയോ ഭയമോ ഉള്ളവരെപ്പോലും ഒരുമിച്ച് കൊണ്ടുവരാനും, ഒരൊറ്റ ദിവസം കൊണ്ട് വലിയ അളവിൽ രക്തം സംഭരിച്ച് സമൂഹത്തിന് തന്നെ ജീവന്റെ കരുതലാകാനും ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കും. ഒരു നാടിന്റെ ജീവൻ നിലനിർത്താൻ ഇത്തരം സംഘടിത ശ്രമങ്ങൾ മാതൃകയാണെന്നും അദ്ദേഹംപഞ്ഞു.
ആക്ടിങ് ജനറൽ സെക്രട്ടറി സുബൈർ കുബണൂർ, പ്രസിഡന്റ് സലാം കന്യപ്പാടി, സി. എച്ച് സെന്റർ വർക്കിങ് ചെയർമാൻ അബ്ദുൽ കരീം,
സമീർ ബെസ്റ്റ് ഗോൾഡ്, അബ്ദുള്ള ആറങ്ങാടി, അഫ്സൽ മെട്ടമ്മൽ സി എച്ച് നൂറുദ്ദീൻ പ്രസംഗിച്ചു . ജില്ലാ ഭാരവാഹികളായ സുബൈർ അബ്ദുല്ല, കെ പി അബ്ബാസ് കളനാട്, ഹസ്സൈനാർ ബീജന്തടുക്ക, ഫൈസൽ മൊഹ്സിൻ, അഷ്‌റഫ് ബായാർ, സിദ്ദിഖ് ചൗക്കി, ബഷീർ പാറപ്പള്ളി, ശിഹാബ് തെരുവത്ത് നേത്രത്വം നൽകി മണ്ഡലം നേതാക്കളായ ഇബ്രാഹിം ബേരികെ, ഫൈസൽ പട്ടേൽ, റാഷിദ് പടന്ന,സലാം മാവിലാടം, യൂസുഫ് ഷേണി, ജബ്ബാർ ബൈദല, ഷുഹൈൽ കോപ്പ, തൽഹത് തളങ്കര, ഷാജഹാൻ കാഞ്ഞങ്ങാട്, ഷംസു പാട്ലടുക്ക, മുനീർ പള്ളിപ്പുറം, അബ്ദുൽ റഹ്മാൻ തുടങ്ങിയവരും വിവിധ മണ്ഡലം, മുനിസിപ്പാലിറ്റി, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും ഹാപ്പിനസ് വളണ്ടിയർ ടീമംഗങ്ങളും പങ്കെടുത്തു. ട്രഷറർ ഡോ. ഇസ്മായിൽ മൊഗ്രാൽ നന്ദി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page