ബേക്കലിൽ വിദ്യാർത്ഥികളായ 2 പേരെ കടലിൽ കാണാതായി

കാസർകോട്: ബേക്കൽ കോട്ടയ്ക്ക് സമീപത്ത് രണ്ട് വിദ്യാർത്ഥികളെ കടലിൽ കാണാതായി; രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു . കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ അംഗിത് (20),അപ്പു ടി. എബ്രഹാം (20) എന്നിവരെയാണ് കാണാതായത്.

ഞായറാഴ്ച വൈകുന്നേരം ആറര മണിയോടുകൂടി ബേക്കൽ കോട്ടയ്ക്ക് സമീപത്ത് പള്ളിക്കര ബീച്ചിലാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. കോട്ടയം, ചങ്ങനാശ്ശേരിയിൽ നിന്ന് എത്തിയ നാലംഗ വിദ്യാർത്ഥി സംഘം കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. രണ്ടുപേർ രക്ഷപ്പെട്ടു. കാണാതായവർക്ഇ വേണ്ടിയുള്ള തിരച്ചിൽ ഇന്നത്തേക്ക്നി ർത്തിയതായി അധികൃതർ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page