മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തിയ 1281 ഗ്രാം സ്വര്‍ണ്ണം പിടികൂടി; കുമ്പള സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍അറസ്റ്റിൽ , പിടിയിലായത് 1.66 കോടി രൂപ വിലവരുന്ന സ്വർണ്ണം

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തിയ 1,281 ഗ്രാം സ്വര്‍ണ്ണവുമായി കുമ്പള സ്വദേശി പിടിയില്‍. അബ്ദുല്‍ റഷീദ് എന്നയാളാണ് പിടിയിലായത്. ഒരു കോടി 66 ലക്ഷം രൂപ വില വരുന്ന സ്വർണ്ണമാണ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നും എത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു. കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയത്. യുവാവിന്റെ നടത്തത്തിലെ അസ്വാഭാവികതയും സംശയത്തിന് ഇടയാക്കി. യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെങ്കിലും മലദ്വാരത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചു കടത്തിയ കാര്യം സമ്മതിച്ചില്ല. തുടര്‍ന്ന് എക്‌സറേ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page