വൈദ്യുതി പ്രതിസന്ധി: കുമ്പള റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റ് നോക്കു കുത്തി

കുമ്പള: കുമ്പള റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച ലിഫ്റ്റ് വൈദ്യുതിക്ഷാമത്തെത്തുടർന്നു നോക്കുകു ത്തിയായി നിൽക്കുന്നു.സ്റ്റേഷന് സമീപത്തെ ട്രാൻസ്ഫോർമറിന് കപ്പാസിറ്റി കുറഞ്ഞതാണ് ലിഫ്റ്റ് പ്രവർത്തിക്കാൻ തടസ്സമായിരിക്കുന്നതെനു പറയുന്നു. പണി പൂർത്തിയാക്കി ഏതാനും ദിവസം ലിഫ്ട് പ്രവർത്തിയിരുന്നു. പിന്നീട് വോൾടേജ് ക്ഷാമം ലിഫ്ടിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയായിരുന്നു. അതിനിടെ നിരവധി യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങുകയും ചെയ്തിരുന്നു. ഇതോടെയാണ് ലിഫ്ട് അടച്ചിട്ടത്.
കെഎസ്ഇബി, ട്രാൻസ്ഫോർമറിൽ നിന്നുള്ള ത്രീ ഫേസ് വൈദ്യുതി വിതരണമാണ് കുമ്പള റെയിൽവേ സ്റ്റേഷനു നൽകുന്നത്. എന്നാൽ നിലവിലെ കപ്പാസിറ്റിയിലുള്ള വൈദ്യുതി വിതരണം ലിഫ്റ്റിന്റെ പ്രവർത്തനത്തിന് തികയുന്നില്ല.ഒപ്പം വോൾട്ടേജ് ക്ഷാമവും നേരിടുന്നതായി പറയപ്പെടുന്നു.ഇത് ലിഫ്റ്റ് പെട്ടെന്ന് നിലയ്ക്കുന്നതിനും അപകടത്തിനും ഇടയാവുമെന്ന ആശങ്കയുമുണ്ട്. ഇതിന് പരിഹാരമായി
റെയിൽവേ .സ്റ്റേഷനിലേക്കുള്ള വൈദ്യുതി പുതിയ ട്രാൻസ്ഫോർമറിൽ നിന്നു വിവരണം ചെയ്യാൻ റെയിൽവേ വൈദ്യുതി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കണക്ഷൻ മാറ്റി നൽകിയാൽ ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ കഴിയുമെന്നു റെയിൽവേ അധികൃതർ പറയുന്നു.
ജില്ലയിലെ മറ്റ് സ്റ്റേഷനിലെ രണ്ട് പുതിയ ലിഫ്റ്റുകൾ ഏപ്രിൽ മാസം ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷൻ ഉദ്ഘാടനം ചെയ്തിരുന്നു.

കുമ്പളയിലെ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച ലിഫ്റ്റ് പ്രായമായവർക്കും, രോഗികളായ യാത്രക്കാർക്കും ഏറെ ആശ്വാസമായിരുന്നു.
കുമ്പള റെയിൽ‌വേ സ്റ്റേഷനെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മംഗളൂരുവിലേക്ക് പോകുന്ന വിദ്യാർത്ഥികളും, ചികിത്സയ്ക്കായി പോകുന്ന പ്രായമായ രോഗികളുമാണ്പ്രധാനമായി ആശ്രയിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page