“പാലു കൊടുത്ത കയ്യില്‍ തന്നെ കടി കിട്ടി”; വിദ്യാര്‍ത്ഥിനി കിണറ്റില്‍ ചാടി ജീവനൊടുക്കി

മംഗ്‌ളൂരു: സുഹൃത്തിന് കടം കൊടുത്ത പണം തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് കോളേജ് ഫീസ് അടയ്ക്കാന്‍ കഴിഞ്ഞില്ല; പരീക്ഷയെഴുതാന്‍ അവസരം നഷ്ടപ്പെട്ട ബിസിഎ വിദ്യാര്‍ത്ഥിനി കിണറ്റില്‍ ചാടി ജീവനൊടുക്കി. ഭട്ക്കല്‍ താലൂക്കിലെ ബേലകെയിലെ ഗായത്രി (20) യാണ് ജീവനൊടുക്കിയത്.
ഭട്ക്കലിലെ ഒരു കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ഗായത്രി. കോളേജ് ഫീസ് അടക്കുന്നതിനായി ഗായത്രിക്ക് അച്ഛന്‍ 10,000 രൂപ നല്‍കിയിരുന്നു. ഈ തുക ഗായത്രിയുടെ സുഹൃത്തായ സന്തോഷ് ഉടന്‍ തിരികെ നല്‍കാമെന്ന ഉറപ്പില്‍ കടം വാങ്ങി.
എന്നാല്‍ പറഞ്ഞ സമയത്ത് പണം തിരികെ കിട്ടിയില്ല. ഇതു കാരണം ഗായത്രിക്ക് ഫീസടക്കാന്‍ കഴിഞ്ഞില്ല. ഇക്കാരണത്താല്‍ ഗായത്രിക്കു പരീക്ഷയെഴുതാനുമായില്ല. ഇതിന്റെ മനോവിഷമത്തിലാണ് ഗായത്രി ജീവനൊടുക്കിയതെന്നു പറയുന്നു. സംഭവത്തില്‍ ഭട്ക്കല്‍ റൂറല്‍ പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page