കാസര്‍കോട്: ഹോണ്‍ മുഴക്കിയതിന്റെ പേരില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ദമ്പതികളെ ആക്രമിച്ചതായി പരാതി. സംഭവത്തില്‍ ആദൂര്‍ പൊലീസ് മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. മുളിയാര്‍, ഇരിയണ്ണി, നെസ്റ്റ് ഹൗസിലെ എം ശ്രീജ (39)യുടെ പരാതിയില്‍ ഇരിയണ്ണിയിലെ നിഷാദ്, സനല്‍, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ ഇരിയണ്ണി , കുറ്റിയടുക്കത്താണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയും ഭര്‍ത്താവ് ബിജുവും കാറില്‍ ബന്ധു വീട്ടിലേക്ക് പോകുന്നതിനിടയില്‍ കുറ്റിയടുക്കത്തു വച്ചാണ് മര്‍ദ്ദനമേറ്റത്. കാറിന്റെ ഹോണ്‍ മുഴക്കിയതിന്റെ പേരില്‍ എതിർ ദിശയിൽ വന്ന ഓട്ടോയില്‍ ഉണ്ടായിരുന്ന മൂന്നംഗ സംഘം ഭര്‍ത്താവിനെയും തന്നെയും അക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതായി ശ്രീജ നല്‍കിയ പരാതിയില്‍ പറഞ്ഞു.






