വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയതില്‍ തെറ്റില്ല: പിണറായി

തിരുവനന്തപുരം: മുഖ്യമന്ത്രിയായിരിക്കെ, എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തന്റെ കാറില്‍ കയറ്റിയതില്‍ തെറ്റൊന്നും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ വെള്ളാപ്പള്ളി നടേശനെ തന്റെ കാറില്‍ കയറ്റിയത് തെറ്റാണെന്നു തോന്നുന്നില്ല. അത്തരമൊരു ചര്‍ച്ച പാര്‍ട്ടിയില്‍ ഇല്ല-പിണറായി പറഞ്ഞു. പത്മകുമാര്‍ ഉള്‍പ്പെടെ ആരെയും ശബരിമലയില്‍ നിന്നു മാറ്റി നിര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. ഏതെങ്കിലും അവതാരങ്ങള്‍ സിപിഐയില്‍ കയറിക്കൂടിയിട്ടുണ്ടോയെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആദ്യം പരിശോധിക്കേണ്ടത്. ഇടത് ഭരണത്തില്‍ അവതാരങ്ങള്‍ കയറിക്കൂടിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവനക്കു മറുപടിയായി പിണറായി പറഞ്ഞു.
നിപ രോഗ വ്യാപനം തടയാനുള്ള ഏകോപനത്തില്‍ സര്‍ക്കാരിനു പാളിച്ച പറ്റി. അന്നത്തെ പ്രതിപക്ഷത്തെപ്പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കില്ല. ഒറ്റക്കെട്ടായാണ് നിപയെ പ്രതിരോധിക്കേണ്ടത്. ഇതിനായി പ്രതിപക്ഷത്തിന്റെ എല്ലാ പിന്തുണയും സര്‍ക്കാരിനുണ്ടാകും. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കേണ്ടുന്ന ഘട്ടമാണിത്. എന്നാല്‍ അതിന് നേതൃത്വം കൊടുക്കേണ്ട ആരോഗ്യ മന്ത്രിയും ആരോഗ്യ വകുപ്പും ജില്ലാ ഭരണ സംവിധാനങ്ങളും സാധാരണ നിലയ്ക്കുള്ള ഏകോപനമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്-പ്രതിപക്ഷ നേതാവ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page