കാർഷിക മേഖലയിലെ മികച്ച നേട്ടത്തിന് കെ.വി. മുരളീധരന് സ്നേഹാദരം

കാസർകോട്:കാർഷിക മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച കർഷകനും പൊതുപ്രവർത്തകനുമായ കെ.വി. മുരളീധരൻ പൂക്കളത്തെ കർഷക സംഘം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി ആദരിച്ചു.

ഇരുപത് വർഷത്തിലേറെയായി കാർഷിക രംഗത്ത് സജീവ സാന്നിധ്യമായ മുരളീധരൻ വാഴ,പടവലം, കോവയ്ക്ക, പാവയ്ക്ക , നരമ്പൻ തുടങ്ങി വിവിധ കൃഷികൾ ചെയ്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പെരിയ പ്രദേശത്തെ കാർഷിക മേഖലയിലെ സജീവ സാന്നിധ്യമായ കെ.വി. മുരളീധരൻ കൃഷിയോടൊപ്പം പൊതുപ്രവർത്തന രംഗത്തും സജീവമാണ്.

കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും കാർഷിക വികസനത്തിന് മാതൃകാപരമായ സംഭാവനകൾ നൽകിയതിനുമുള്ള അംഗീകാരമായാണ് കർഷക സംഘം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി മുരളീധരനെ ആദരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page