കർണാടക കെങ്കേരിയിൽ ബൈക്ക് അപകടം; കണ്ണൂർ സ്വദേശി അടക്കം 2 നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു

ബെംഗളൂരു∙ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രണ്ട് മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു. എറണാകുളം മുളന്തുരുത്തി പെരുമ്പള്ളി സ്വദേശി എരുമേലിൽ വീട്ടിൽ ഗീരിഷ്കുമാറിന്റെ മകൻ ഗൗരീശങ്കർ (22), കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി അതുൽ (22) എന്നിവരാണ് മരിച്ചത്. കെങ്കേരി ബിജിഎസ് നഴ്സിങ് കോളേജിലെ ബിഎസ്‌സി നഴ്സിങ് നാലാം വർഷ വിദ്യാർഥികളാണ് ഇരുവരും. ശനിയാഴ്ച പുലർച്ചെ 3 മണിയോടെകെങ്കേരി രാജരാജേശ്വരി ഡെന്റൽ കോളജിന് സമീപത്തു വച്ചായിരുന്നു അപകടം നടന്നത്.മൈസൂരുവിൽനിന്ന് ബെംഗളൂരുവിലേക്ക് ബൈക്കിൽ വരികയായിരുന്ന ഇരുവരും. ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു. അപകടം …

ദേശീയവേദി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രവചന മത്സരം: സമ്മാനങ്ങൾ വിതരണം ചെയ്തു

കാസർകോട്:മൊഗ്രാൽ ദേശീയവേദി നിയമസഭാ തെരഞ്ഞെടുപ്പ് പ്രവചന മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സംസ്ഥാനത്തെ ഉജ്ജ്വല പോരാട്ടം നടന്ന 30 മണ്ഡലങ്ങളിലെ വിജയികൾ,ഓരോ മുന്നണികൾക്ക് ലഭിക്കുന്ന സീറ്റുകൾ,പുതിയ മുഖ്യമന്ത്രി എന്നിവ പ്രവചിക്കാനായിരുന്നു മത്സരം. വിജയികളായ അഹ്മദലി മരുതടുക്കം,ഷമീമ ഹമീദ് കാവിൽ പ്രോത്സാഹന സമ്മാനത്തിന് അർഹരായ അബ്ദുല്ല,അമീന ലിയ എന്നിവർക്കാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്.കേരള സന്തോഷ് ട്രോഫി താരം എം. എൽ അബൂബക്കർ ദിൽഷാദ്, ദേശീയവേദി ഗൾഫ് പ്രതിനിധി പി.വി അൻവർ,റൗഫ് ,സെഡ്. എ മൊഗ്രാൽ സമ്മാനങ്ങൾ വിതരണം …

പരവനടുക്കം കൈന്താറിലെ ജമീല അന്തരിച്ചു

കാസർകോട് :ചെമ്മനാട് പരവനടുക്കം കൈന്താറിലെ റിട്ട. അറബിക്ക് അധ്യാപകൻ എം പി അബ്ദുല്ല ഉമരിയുടെ ഭാര്യ ജമീല (70) അന്തരിച്ചു. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം പരവനടുക്കം ഹൽഖ നാസിമത്ത്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഖുർആൻ സ്റ്റഡി സെൻറർ കേരള നടത്തിയിരുന്ന മുഴുവൻ പരീക്ഷയും എഴുതിയിരുന്നു. മക്കൾ: ജമാഅത്തെ ഇസ്ലാമി കാസർകോട് ഏരിയ കൺവീനർ ശാക്കിറ, തഖിയുദ്ധീൻ (എഞ്ചി.), ശക്കീല , ശഫീക്ക , ഷാഹിദ , തൻസീഹ് (ലണ്ടൻ ).മരുമക്കൾ : നാസിർ കുന്നരിയത്ത് …

ഇറാന്‍ മുന്‍ പരമോന്നത നേതാവ് അലി ഖമേനിയുടെ സംസ്‌കാരം ജുലൈ 9ന്

ടഹ്‌റാന്‍: 1989 മുതല്‍ 35 വര്‍ഷം തുടര്‍ച്ചയായി ഇറാന്‍ പരമോന്നത നേതാവായിരുന്ന അലി ഖമേനിയുടെ സംസ്‌കാരം ജുലൈ 9ന് മഷ്ഹാദില്‍ നടക്കുമെന്ന് ഇറാന്‍ ഔദ്യോഗികമായി വെളിപ്പെടുത്തി. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനെതിരെ നടത്തിയ വ്യോമാക്രമണത്തിലാണ് അലി ഖമേനി കൊല്ലപ്പെട്ടത്. ജുലൈ നാലിനും അഞ്ചിനും ആചാര ചടങ്ങുകള്‍ നടക്കും. ടെഹ്‌റാനിലെ ഇമാംഖൊമേനി മൊസല്ലയിലാണ് ചടങ്ങുകള്‍ നടക്കുക. വിലാപയാത്ര ജുലൈ ആറിന് നടക്കും. ഫെബ്രുവരി 28ന് ഖമേനിക്കൊപ്പം മരിച്ച കുടുംബാംഗങ്ങളായ നാലുപേരുടെയും സംസ്‌കാര ചടങ്ങുകള്‍ അന്നു നടക്കും.

കുമ്പള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യത്തിന് അംഗീകാരം:കര്‍ണാടക കെഎസ്ആര്‍ടിസിയില്‍ കാസര്‍കോട്ടെ വിദ്യാര്‍ത്ഥികള്‍ക്കും മംഗളൂരു വരെ സൗജന്യ യാത്ര അനുവദിച്ചു

മംഗ്‌ളൂരു: കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ സര്‍ക്കാര്‍ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ്സുകളില്‍(കെഎസ്ആര്‍ടിസി) വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച സൗജന്യ യാത്ര കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കു കൂടി അനുവദിച്ചു. കാസര്‍കോട്ട് നിന്നുള്ള വദ്യാര്‍ഥികള്‍ക്കാണ് ഈ ആനുകൂല്യം അനുവദിച്ചത്. ഇതിന്റെ പ്രയോജനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചതായി കര്‍ണാടക റോഡ് ഗതാഗത കോര്‍പ്പറേഷന്‍ അറിയിച്ചു.പാസ് മുഖേനയായിരിക്കും സൗജന്യ യാത്ര അനുവദിക്കുക. പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിശദവിവരങ്ങളടങ്ങിയ ഫോം മംഗളൂരുവില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ കര്‍ണാടക കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് നല്‍കി പാസ് കരസ്ഥമാക്കണം.കാസര്‍കോട്ടു …

സിദ്ധിവയല്‍ പെര്‍ണയില്‍ കൊണ്ടിട്ട മാലിന്യം മൂവിമാക്‌സ് തിയേറ്ററിനെക്കൊണ്ടു തിരിച്ചെടുപ്പിച്ചു; 10,000 രൂപ പിഴ ഈടാക്കി

കാസര്‍കോട്: നായിക്കാപ്പ് സിദ്ധിവയല്‍ പെര്‍ണയില്‍ ലോറിയില്‍ കൊണ്ടുപോയി തള്ളിയ മാലിന്യച്ചാക്കുകള്‍ അതിന്റെ അവകാശിയെ കണ്ടെത്തി തിരിച്ചെടുപ്പിച്ചു. പോരാത്തതിനു 10,000 രൂപ പിഴയും ഈടാക്കി.27 പ്ലാസ്റ്റിക് ചാക്കു കെട്ടുകളിലായി പെര്‍ണയിലെ പി ജി ഗോവിന്ദന്റെ തോട്ടത്തിന്റെ വഴിയില്‍ തള്ളിയ മാലിന്യങ്ങളെക്കുറിച്ചു പുത്തിഗെ പഞ്ചായത്തിനും പൊലീസിനും പരാതി നല്‍കിയിരുന്നു. പരാതി അനുസരിച്ച് എത്തിയ പഞ്ചായത്തധികൃതര്‍ ചാക്കുകെട്ടുകളഴിച്ചു പരിശോധിച്ചപ്പോള്‍ അതില്‍ കാസര്‍കോട്ടെ മൂവിമാക്‌സ് ടാക്കീസിന്റെ ടിക്കറ്റിന്റെ കൗണ്ടര്‍ ഫോയിലുകളും അതിനോടു ചേര്‍ന്ന ചായക്കടയിലെയും ലഘുഭക്ഷണശാലയിലെയും പ്ലാസ്റ്റിക് പാത്രങ്ങളും ഗ്ലാസുകളും ഭക്ഷണാവശിഷ്ടങ്ങളും കണ്ടെത്തുകയായിരുന്നു. …

മേല്‍പ്പറമ്പിലെ ഡ്രൈവര്‍ വള്ളിയോട് രവി അന്തരിച്ചു

കാസര്‍കോട്: മേല്‍പ്പറമ്പ് വള്ളിയോട്ടെ ഡ്രൈവര്‍ രവി (60) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മേല്‍പ്പറമ്പിലെ ഡോ. കമലാക്ഷന്റെ ഡ്രൈവറായിരുന്ന അദ്ദേഹം സഹജീവി സ്‌നേഹത്തിന്റെ ഉദാത്തമാതൃകയുമായിരുന്നു. എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു. എല്ലാവരുടെ കാര്യങ്ങളിലും സജീവതല്‍പ്പരനുമായിരുന്നു.ഭാര്യ: ബിന്ദു. മക്കള്‍: ആദിത്യ, ആരീസ്. സഹോദരങ്ങള്‍: ഗോപാലന്‍, അപ്പക്കുഞ്ഞി, കുമാരന്‍, നാരായണി, നിര്‍മ്മല, ഉഷ. ഡ്രൈവർ രവി; മേൽപ്പറമ്പിലെ സഹജീവി സ്നേഹത്തിന്റെ ഉറവ : സാലി കീഴൂർ ഏറെക്കാലം ഡോ. കമലാക്ഷന്റെ ഡ്രൈവറായി സേവനമനുഷ്ഠിച്ചിരുന്ന രവി ഒരു സാധാരണ ഡ്രൈവർ മാത്രമായിരുന്നില്ല. സഹജീവികളോടുള്ള കരുണയും …

ജോര്‍ഹട്ടിലെ വ്യോമസേന വിമാന അപകടം; 5 വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

ന്യൂഡല്‍ഹി: അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്ന് അഞ്ച് വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. സഹ പൈലറ്റിനെ പരിക്കുകളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രശാന്ത് സിങ്, ശുഭം കുമാര്‍, ജിതേന്ദ്ര ശര്‍മ, അഗ്‌നിവീര്‍വായു ഖീമരം കുമാവത്ത്, അഗ്‌നീവീര്‍ വായു ഡാനിഷ് ആലം എന്നിവരാണ് മരണപ്പെട്ടത്.ചരക്ക് വിമാനമാണ് ലാന്‍ഡിങ്ങിനിടെ തകര്‍ന്നത്. ശനിയാഴ്ച രാവിലെ 10 മണിയോടെ ജോര്‍ഹാട്ടിലെ വ്യോമസേനാ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.ലാന്‍ഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ജോര്‍ഹട്ടിലെ റണ്‍വേയ്ക്ക് സമീപത്തെ തുറന്നയിടത്തേക്കു തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്തിന്റെ …

എംഎസ്എസ് വനിതാ വിംഗ് മാലിക് ദിനാർ ഓർഫനേജ് കുട്ടികൾക്ക് കുടകൾ നൽകി

കാസർകോട്: എംഎസ്എസ് കാസർകോട് യൂണിറ്റ് വനിതാ വിഭാഗം കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മാലിക് ദീനാർ ഓർഫനേജിലെ കുട്ടികൾക്കു കുടകൾ സംഭാവന ചെയ്തു. യൂണിറ്റ് പ്രസി.സാബിറ കുടകൾ മാലിക് ദിനാർ ഓർഫനേജ് സെക്രട്ടറി ടി. എ. ഷാഫിക്കു കൈമാറി.പ്രിൻസിപ്പൽ ഇബ്രാഹിം മുസ്ലിയാർ പ്രാർത്ഥന നടത്തി.യൂണിറ്റ് പ്രസിഡണ്ട് ജലീൽ മുഹമ്മദ് പ്രസംഗിച്ചു. ഓർഫനേജ് മാനേജർ ഹസൈനാർ തളങ്കര നന്ദി പറഞ്ഞു.വനിത വിങ് ട്രഷറർ സാഹിറ , യൂണിറ്റ് സെക്രട്ടറി സമീർ, ട്രഷറർ അബു മുബാറക്,ജില്ലാ ഭാരവാഹികളായ ഹനീഫ് പി എം …

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക ഡ്രൈവറായി നിയമനം

തിരുവനന്തപുരം: മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡ്രൈവറായിരുന്ന യദുവിന് ജോലി നല്‍കി യുഡിഎഫ് സര്‍ക്കാര്‍. നിയമസഭയിലെ താല്‍ക്കാലിക ഡ്രൈവറായാണ് നിയമിച്ചത്. നിയമസഭയിലേക്ക് ജീവനക്കാരെ കൊണ്ടുപോകുന്ന ബസിലെ ഡ്രൈവറായി യദു ജോലിയില്‍ പ്രവേശിച്ചു. എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴിയാണ് നിയമനം. ജോലിയിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ യദു രംഗത്തെത്തിയിരുന്നു. അന്നത്തെ ഗതാഗതമന്ത്രിക്ക് ഉള്‍പ്പെടെ കത്ത് നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. യദുവിന് ജോലി നല്‍കണണെന്നാവശ്യപ്പെട്ട് ചാണ്ടി ഉമ്മന്‍ എംഎല്‍എ സ്പീക്കര്‍ക്ക് …

കുമ്പളയിലെ ഫാമിലി ഹെല്‍ത്ത് സെന്റര്‍ ധാതുക്ഷയത്തില്‍

കുമ്പള: 75 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ ആശുപത്രിയായ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്ററില്‍(ബി എഫ് എച്ച് സി) രോഗികള്‍ക്ക് ദുരിതം. നേരത്തെ ഇത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായിരുന്നു( സി എച്ച് സി). കഴിഞ്ഞവര്‍ഷമാണ് ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയത്. എന്നാല്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഈ ആരോഗ്യ കേന്ദ്രം രണ്ടു പതിറ്റാണ്ടുകളായി അവഗണന നേരിടുകയാണ്.പഴക്കം ചെന്ന ഓട് മേഞ്ഞ കെട്ടിടത്തിലാണ് ആശുപത്രി കെട്ടിടം പ്രവര്‍ത്തിക്കുന്നത്. അതില്‍ ഒരു കെട്ടിടം ചോര്‍ച്ചയുടെയും, …

വീട്ടമ്മയുടെ മരണ കാരണം ചികില്‍സാ പിഴവെന്നാരോപണം; ഡയാലിസിസ് ടെക്‌നീഷ്യനെതിരെ കേസ്

കാസര്‍കോട്: ചെങ്കള മുട്ടത്തൊടിയിലെ വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ഡയാലിസിസ് ടെക്‌നീഷ്യനെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. മുട്ടത്തൊടിയിലെ കെഎം അബൂബക്കറിന്റെ ഭാര്യ ബിഫാത്തമയുടെ (55) മരണവുമായി ബന്ധപ്പെട്ടാണ് കാസര്‍കോട് കാമത്ത് ഡയാലിസിസ് സെന്ററിലെ ടെക്‌നീഷ്യന്‍ ജിസ്‌മോനെതിരെ കേസെടുത്തത്. കഴിഞ്ഞ സെപ്തംബര്‍ 22 നാണ് ബിഫാത്തിമ മരണപ്പെട്ടത്. കാമത്ത് ഡയാലിസിസ് സെന്ററിലെ മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ പിഴവുകാരണമാണ് മാതാവ് മരണപ്പെടാന്‍ ഇടയായതെന്ന മകന്‍ മുഹമ്മദ് ഷെഫീഖ് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആരിക്കാടി കോട്ടയിൽ ജില്ലാ കളക്ടർ വീണ്ടും; വികസന പ്രതീക്ഷയിൽ നാട്ടുകാർ

കുമ്പള:കുമ്പള പഞ്ചായത്തിൽ ടൂറിസം വികസനത്തിന് സാധ്യത തെളിയുന്നു. പഞ്ചായത്തിലെ പ്രസ്തമായ ആരിക്കാടി കോട്ട അടുത്തിടെ രണ്ടു തവണ ജില്ലാ കളക്ടർ സന്ദർശിച്ചു.ഇതു കോട്ടയെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കുന്നതിന്റെ മുന്നോടിയാണെന്നു നാട്ടുകാർ പ്രതീക്ഷിക്കുന്നു.ആദ്യം കോട്ട സന്ദർശിച്ച ജില്ലാ കലക്ടർ രണ്ടാം ഘട്ടത്തിൽ ലോക സൈക്കിൾ ദിനത്തിൽ ജില്ലയിലെ കോട്ടകൾ കേന്ദ്രീകരിച്ച് നടത്തിയ സൈക്കിൾ റാലിയുടെ സമാപനം ആരിക്കാടി കോട്ടയിൽ ആക്കുകയായിരുന്നു. ഈ പരിപാടി കോട്ടയെ ജന ശ്രദ്ധ ആകർഷിക്കാൻ സഹായിച്ചു. പരിപാടിയിൽ ജില്ലാ കലക്ടർക്ക് വലിയ സ്വീകരണം …

പോക്‌സോ കേസില്‍ പ്രതിയായ സ്‌നേഹ 16 കാരിയുടെ മാതാവിന്റെ സുഹൃത്ത്, യുവതി ഇവരുടെ വീട്ടില്‍ കഴിഞ്ഞത് ഒരുവര്‍ഷത്തോളം, മാതാവ് വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്ന് പെണ്‍കുട്ടിയുടെ മൊഴി

കാസര്‍കോട്: വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന 16 കാരി പീഡനത്തിനിരയായ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്‌നേഹ മെര്‍ലിന്‍ തന്നെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് സ്‌നേഹ. കണ്ണൂരിലെ ജയിലില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മാതാവിനെ സ്‌നേഹ പരിചയപ്പെടുന്നത്. ആ പരിചയത്തില്‍ ഒരുവര്‍ഷത്തോളം കാലം സ്‌നേഹ പെണ്‍കുട്ടിയുടെ വീട്ടിലാണ് താമസിച്ചത്. ഈ കാലയളവിലാണ് പെണ്‍കുട്ടി നിരവധി തവണ പീഡനത്തിന് ഇരയായത്. മാതാവ് വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സംഭവം നടന്ന സമയത്ത് …

മാലിന്യചാക്കുകള്‍ തോട്ടത്തിലേക്കുള്ള വഴിയില്‍; മാലിന്യം തള്ളിയവരെ കണ്ടെത്താന്‍ നീക്കം

കുമ്പള:പകര്‍ച്ച വ്യാധികള്‍ ആശങ്ക പരത്തിക്കൊണ്ടു സംസ്ഥാനത്തു വ്യാപകമായിക്കൊണ്ടിരിക്കെ അവയെ വിളിച്ചുവരുത്തുന്നതിനു കാസര്‍കോട്ട് നീക്കം ഊര്‍ജ്ജിതപ്പെട്ടു. 27 വലിയ ചാക്കുകളില്‍ നിറച്ച മാലിന്യങ്ങള്‍ നായിക്കാപ്പ് സിദ്ധിവയല്‍ പെര്‍ണയിലെ ഒരു തോട്ടത്തില്‍ കൊണ്ടുവന്നു മറിച്ചു.പെര്‍ണയിലെ പി.ജി ഗോവിന്ദന്റെ പറമ്പിലാണ് മാലിന്യങ്ങള്‍ തള്ളിയിട്ടുള്ളത്. കഴിഞ്ഞ ദിവസം സന്ധ്യക്ക് ഏതോ വാഹനത്തില്‍ കൊണ്ടു വന്നു തള്ളിയതാണെന്നു സംശയിക്കുന്നു. പറമ്പില്‍ നിന്നു തോട്ടത്തിലേക്കു പോവുന്ന വഴിയിലാണ് മാലിന്യ ചാക്കുകള്‍ തള്ളിയത്. ഇതു മല പോലെ റോഡില്‍ക്കിടന്നു ചീഞ്ഞളിയുന്നു. പുത്തിഗെ പഞ്ചായത്ത് 11ാം വാര്‍ഡിലാണ് മാലിന്യം …

കാറിലെത്തിയ ആള്‍ ജ്വല്ലറിക്ക് മുന്നില്‍ പടക്കം എറിഞ്ഞു; സെക്യൂരിറ്റി ജീവനക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാസര്‍കോട്: കാറിലെത്തിയ ആള്‍ ജ്വല്ലറിക്ക് മുന്നില്‍ പടക്കം എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സെക്യൂരിറ്റി ജീവനക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ജീവനക്കാരന്റെ കണ്ണട വീണ് തകര്‍ന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ കാസര്‍കോട് മെട്രോ ഗോള്‍ഡ് സ്ഥാപനത്തിനു മുന്നിലാണ് സംഭവം. വെള്ള കാറിലെത്തിയ യുവാവ് ജ്വല്ലറിയുടെ മുന്നിലേക്ക് പടക്കമെറിയുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനായ കുഡ്‌ലു സ്വദേശി ഉമേഷ് റാവു(70)വിന്റെ മുന്നിലാണ് പടക്കം വീണത്. പെട്ടെന്നുണ്ടായ പൊട്ടിത്തെറിയില്‍ പരിഭ്രാന്തനായ ഉമേഷ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നിലത്ത് വീണു. കണ്ണട വീണുതകര്‍ന്നു. എന്തിനാണ് പടക്കമെറിഞ്ഞതെന്ന് വ്യക്തമല്ല. ഉമേഷിന്റെ …

ഷാങ്‌ജിയാജി നാഷണൽ പാർക്ക്

കൊടക്കാട് നാരായണൻ ചൈനയുടെ ഹൃദയഭൂമിയിൽ, മേഘസമുദ്രത്തിന് മുകളിൽ തല ഉയർത്തി നിൽക്കുന്ന പാറരാജാക്കന്മാരുടെ നാട്; ലോകപ്രശസ്ത പ്രകൃതി സംരക്ഷിത മേഖലയായ ചൈനയിലെ ഷാങ് ജിയാജി നാഷണൽ ഫോറെസ്റ്റ് പാർക്കി ലേക്ക് ആണ് യാത്രാനന്ദ ട്രാവൽ ഫ്യൂഷനോടൊപ്പമുള്ള യാത്ര. ഇത് ചൈനയുടെ തെക്കൻ ഭാഗത്തുള്ള ഷിയാങ്ജിയാജി നഗരത്തിനടുത്തായി, ഹുനാൻ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്. 1982-ൽ ചൈനയിലെ ആദ്യത്തെ ദേശീയ വനോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട ഈ പ്രദേശം പിന്നീട്യുണസ്കോ ലോക പൈതൃക പട്ടികയിലും ഇടം നേടി. ആകാശത്തെ തൊടുന്നപോലെ ഉയർന്നുനിൽക്കുന്ന ആയിരക്കണക്കിന് …

ആശുപത്രിക്ക് സമാനമായ ചികിത്സ ഇനി വീട്ടിൽ ; ആസ്റ്റർ @ ഹോം പദ്ധതിക്കു ഞായറാഴ്ച (നാളെ ) തുടക്കം

കാസർകോട് : ആശുപത്രികളിൽ നേരിട്ടെത്താൻ ബുദ്ധിമുട്ടുന്ന രോഗികൾക്ക് വീട്ടിൽ തന്നെ ആശുപത്രിക്ക് സമാനമായ ചികിത്സ ലഭ്യമാക്കുന്ന ആശ്വാസ പദ്ധതിയുമായി ആസ്റ്റർ മിംസ്.ആസ്റ്റർ @ ഹോം പദ്ധതിയുടെ ഉദഘാടനം കല്ലട്ര മാഹിൻ ഹാജി എം.എൽ.എ നാളെ നിർവഹിക്കുമെന്ന് ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുധീർ ബാസുരി അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ ആശുപത്രിയുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലാണ് ഇപ്പോൾ സേവനം ലഭ്യമാകുക. കേവലം ഒരു പ്രാഥമിക പരിശോധന എന്നതിനപ്പുറം ആശുപത്രിയിൽ ലഭ്യമാകുന്ന ചികിത്സയോട് സമാനമായ സേവനങ്ങളാണ് പദ്ധതിയിലൂടെ …