കുമ്പള:പകര്‍ച്ച വ്യാധികള്‍ ആശങ്ക പരത്തിക്കൊണ്ടു സംസ്ഥാനത്തു വ്യാപകമായിക്കൊണ്ടിരിക്കെ അവയെ വിളിച്ചുവരുത്തുന്നതിനു കാസര്‍കോട്ട് നീക്കം ഊര്‍ജ്ജിതപ്പെട്ടു. 27 വലിയ ചാക്കുകളില്‍ നിറച്ച മാലിന്യങ്ങള്‍ നായിക്കാപ്പ് സിദ്ധിവയല്‍ പെര്‍ണയിലെ ഒരു തോട്ടത്തില്‍ കൊണ്ടുവന്നു മറിച്ചു.
പെര്‍ണയിലെ പി.ജി ഗോവിന്ദന്റെ പറമ്പിലാണ് മാലിന്യങ്ങള്‍ തള്ളിയിട്ടുള്ളത്. കഴിഞ്ഞ ദിവസം സന്ധ്യക്ക് ഏതോ വാഹനത്തില്‍ കൊണ്ടു വന്നു തള്ളിയതാണെന്നു സംശയിക്കുന്നു. പറമ്പില്‍ നിന്നു തോട്ടത്തിലേക്കു പോവുന്ന വഴിയിലാണ് മാലിന്യ ചാക്കുകള്‍ തള്ളിയത്. ഇതു മല പോലെ റോഡില്‍ക്കിടന്നു ചീഞ്ഞളിയുന്നു. പുത്തിഗെ പഞ്ചായത്ത് 11ാം വാര്‍ഡിലാണ് മാലിന്യം തള്ളിയിട്ടുള്ളത്. സ്ഥലമുടമ ഗോവിന്ദന്‍ പഞ്ചായത്ത് ഓഫീസിലും പൊലീസിലും പരാതിപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തു ജീവനക്കാര്‍ സ്ഥലത്തെത്തിയിരുന്നു.






