ഇറാന്‍ മുന്‍ പരമോന്നത നേതാവ് അലി ഖമേനിയുടെ സംസ്‌കാരം ജുലൈ 9ന്

ടഹ്‌റാന്‍: 1989 മുതല്‍ 35 വര്‍ഷം തുടര്‍ച്ചയായി ഇറാന്‍ പരമോന്നത നേതാവായിരുന്ന അലി ഖമേനിയുടെ സംസ്‌കാരം ജുലൈ 9ന് മഷ്ഹാദില്‍ നടക്കുമെന്ന് ഇറാന്‍ ഔദ്യോഗികമായി വെളിപ്പെടുത്തി. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനെതിരെ നടത്തിയ വ്യോമാക്രമണത്തിലാണ് അലി ഖമേനി കൊല്ലപ്പെട്ടത്. ജുലൈ നാലിനും അഞ്ചിനും ആചാര ചടങ്ങുകള്‍ നടക്കും. ടെഹ്‌റാനിലെ ഇമാംഖൊമേനി മൊസല്ലയിലാണ് ചടങ്ങുകള്‍ നടക്കുക. വിലാപയാത്ര ജുലൈ ആറിന് നടക്കും. ഫെബ്രുവരി 28ന് ഖമേനിക്കൊപ്പം മരിച്ച കുടുംബാംഗങ്ങളായ നാലുപേരുടെയും സംസ്‌കാര ചടങ്ങുകള്‍ അന്നു നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page