മേല്‍പ്പറമ്പിലെ ഡ്രൈവര്‍ വള്ളിയോട് രവി അന്തരിച്ചു

കാസര്‍കോട്: മേല്‍പ്പറമ്പ് വള്ളിയോട്ടെ ഡ്രൈവര്‍ രവി (60) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മേല്‍പ്പറമ്പിലെ ഡോ. കമലാക്ഷന്റെ ഡ്രൈവറായിരുന്ന അദ്ദേഹം സഹജീവി സ്‌നേഹത്തിന്റെ ഉദാത്തമാതൃകയുമായിരുന്നു. എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു. എല്ലാവരുടെ കാര്യങ്ങളിലും സജീവതല്‍പ്പരനുമായിരുന്നു.
ഭാര്യ: ബിന്ദു. മക്കള്‍: ആദിത്യ, ആരീസ്. സഹോദരങ്ങള്‍: ഗോപാലന്‍, അപ്പക്കുഞ്ഞി, കുമാരന്‍, നാരായണി, നിര്‍മ്മല, ഉഷ.

ഡ്രൈവർ രവി; മേൽപ്പറമ്പിലെ സഹജീവി സ്നേഹത്തിന്റെ ഉറവ : സാലി കീഴൂർ

ഏറെക്കാലം ഡോ. കമലാക്ഷന്റെ ഡ്രൈവറായി സേവനമനുഷ്ഠിച്ചിരുന്ന രവി ഒരു സാധാരണ ഡ്രൈവർ മാത്രമായിരുന്നില്ല. സഹജീവികളോടുള്ള കരുണയും സഹായ മനോഭാവവും ജീവിതത്തിൽ പ്രവർത്തിയിലൂടെ തെളിയിച്ച വ്യക്തിയായിരുന്നു.

വർഷങ്ങൾക്കു മുമ്പ് മേൽപ്പറമ്പ് ടൗണിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ച് റോഡിൽ കിടന്ന അബ്ദുല്ലകുഞ്ഞിക്കു ചുറ്റും കാഴ്ചക്കാരായി പലരും നിന്നെങ്കിലും പരിക്കേറ്റയാളെ സഹായിക്കാൻ എന്നോടെപ്പം മുന്നോട്ടുവന്നത് രവിയായിരുന്നു. ഒരു നിമിഷം പോലും മടിക്കാതെ പരിക്കേറ്റ അബ്ദുല്ല കുഞ്ഞിയുടെ ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിൽ രവി
മുന്നിലുണ്ടായിരുന്നു.
യാത്രയ്ക്കിടെ പരിക്കേറ്റയാൾ അബോധാവസ്ഥയിൽപലവട്ടം ഉപദ്രവിച്ചു. മംഗളുരു ആശുപത്രിയിലെത്തിച്ചപ്പോൾ രക്തം വേണമായിരുന്നു.ആവശ്യമായ രക്തദാനവും രവിയും ഞാനും നൽകി അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനുള്ള ഉദ്ദേശം മാത്രമേ ഞങ്ങൾക്ക് ഉണ്ടായിരുന്നുള്ളു.

ആ സംഭവം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. മനുഷ്യസ്നേഹവും ധൈര്യവും കരുണയും നിറഞ്ഞ ആ പ്രവൃത്തി രവിയുടെ വ്യക്തിത്വത്തിന്റെ ഏറ്റവും വലിയ തെളിവാണ്.

പ്രിയ സുഹൃത്ത് രവിയുടെ വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

കെ.എസ് സാലി കീഴൂർ

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Abdul Kader

🙏

RELATED NEWS
Scroll to top

You cannot copy content of this page