എംഎസ്എസ് വനിതാ വിംഗ് മാലിക് ദിനാർ ഓർഫനേജ് കുട്ടികൾക്ക് കുടകൾ നൽകി

കാസർകോട്: എംഎസ്എസ് കാസർകോട് യൂണിറ്റ് വനിതാ വിഭാഗം കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മാലിക് ദീനാർ ഓർഫനേജിലെ കുട്ടികൾക്കു കുടകൾ സംഭാവന ചെയ്തു.

യൂണിറ്റ് പ്രസി.സാബിറ കുടകൾ മാലിക് ദിനാർ ഓർഫനേജ് സെക്രട്ടറി ടി. എ. ഷാഫിക്കു കൈമാറി.
പ്രിൻസിപ്പൽ ഇബ്രാഹിം മുസ്ലിയാർ പ്രാർത്ഥന നടത്തി.
യൂണിറ്റ് പ്രസിഡണ്ട് ജലീൽ മുഹമ്മദ് പ്രസംഗിച്ചു. ഓർഫനേജ് മാനേജർ ഹസൈനാർ തളങ്കര നന്ദി പറഞ്ഞു.
വനിത വിങ് ട്രഷറർ സാഹിറ , യൂണിറ്റ് സെക്രട്ടറി സമീർ, ട്രഷറർ അബു മുബാറക്,ജില്ലാ ഭാരവാഹികളായ ഹനീഫ് പി എം , നാസർ , റഫീക്ക് എസ്, യൂസഫ് തളങ്കര, ഓർഫനേജ് അധ്യാപകർ ,
വിദ്യാർത്ഥികൾ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page