ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം അസമില്‍ തകര്‍ന്നു വീണു; അപകടം ലാന്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ, പൈലറ്റിന് വീരമൃത്യു

ന്യൂഡല്‍ഹി: അസമിലെ ജോര്‍ഹട്ടിലെ റൂറിയ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു തീപിടിച്ചു. പൈലറ്റിന് വീരമൃത്യു. സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന എഎന്‍-32 ചരക്ക് വിമാനമാണ് അപകടത്തില്‍പെട്ടത്. ശനിയാഴ്ച രാവിലെ വ്യോമസേനയുടെ വിമാനത്താവളത്തില്‍ ലാന്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. സാങ്കേതിക തകരാറിനെ തുടര്‍ന്ന് റണ്‍വേയ്ക്ക് പുറത്ത് ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമല്ല. വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.ചൈനീസ് അതിര്‍ത്തിക്ക് സമീപമുള്ള …

ടൂറിസം വകുപ്പില്‍ മാനേജര്‍ ജോലി വാഗ്ദാനം; യുവാവില്‍ നിന്ന് 13 ലക്ഷം തട്ടിയെടുത്തു, തിരുവനന്തപുരം സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: കേരള ടൂറിസം വകുപ്പില്‍ അസിസ്റ്റന്റ് മാനേജര്‍ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടിയ തിരുവനന്തപുരം സ്വദേശിക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. ബേള ബിര്‍മിനടുക്കയിലെ ബികെ അലി(25)യുടെ പരാതിയിലാണ് തിരുവന്തപുരം വട്ടപ്പാറ മോഹനപുരം സ്വദേശി എം മുഹമ്മദ് ഹുസൈനെ(54)തിരെ കേസെടുത്തത്. എസ്എച്ച്ആര്‍ ഹ്യൂമണ്‍ ഫൗണ്ടേഷന്‍ ഡയരക്ടറാണ് താനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജോലി വാഗ്ദാനം ചെയ്തത്. 2024 ലാണ് ജോലിവാഗ്ദാനം ചെയ്തത്. ആവശ്യപ്പെട്ട പണം നല്‍കിയിട്ടും ജോലി ലഭിച്ചില്ല. ഇതേ തുടര്‍ന്ന് അലി കാസര്‍കോട് കോടതിയെ സമീപിച്ചിരുന്നു. കോടതി …

എടാട്ട് കാര്‍ ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്ന സംഭവം; ബിജെപി പ്രവര്‍ത്തകന്‍ ഉപ്പളയില്‍ പിടിയില്‍, പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയില്‍

കാസര്‍കോട്: പയ്യന്നൂരിലെ എടാട്ട് സ്വര്‍ണവ്യാപാരിയെ അക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. അഞ്ചാം പീടിക സ്വദേശി സനു സന്തോഷ് (42)ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് ഉപ്പളയില്‍ വെച്ചാണ് സന്തോഷിനെ പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി പ്രവര്‍ത്തകനാണ് സന്തോഷ്. ഈ മാസം രണ്ടിനായിരുന്നു അക്രമം നടന്നത്. മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്ധര്‍ നിഗമിന്റെ കാര്‍ തടഞ്ഞ്, വാഹനത്തിന്റെ രഹസ്യ അറയിലുണ്ടായിരുന്ന 55 ലക്ഷം രൂപയും 25 ഗ്രാം സ്വര്‍ണ്ണവും സംഘം …

കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

കുമ്പള: കുമ്പള ടൗണിന്റെ ഹൃദയഭാഗത്ത് സെന്റിന് 15 ലക്ഷവും അതിലധികവും മോഹവിലയുള്ള രണ്ടു സെന്റിനടുത്ത് (73 ചതുരശ്ര മീറ്റര്‍) സ്ഥലം കയ്യേറി സ്വകാര്യവ്യക്തി ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിച്ചു.മാത്രമല്ല, ഗ്രൗണ്ട് ഫ്‌ളോറിനും രണ്ടു നിലക്കും കുമ്പള പഞ്ചായത്തില്‍ നിന്നു അനുമതി നേടിയ കെട്ടിടത്തിനു മുകളില്‍ മൂന്നാമത്തെ നിലയായി ഓഡിറ്റോറിയവും പണിതു.ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട ഫയല്‍ പഞ്ചായത്തിനോട് വിജിലന്‍സ് ആവശ്യപ്പെട്ടപ്പോള്‍ ജീവനക്കാര്‍ ഏതു ഫയല്‍, എന്തു ഫയല്‍,ഏതു ഓഡിറ്റോറിയം എന്തനുമതി എന്നൊക്കെ പറയുകയായിരുന്നെന്നു പറയുന്നു. ഒടുവില്‍ കുമ്പള ടൗണിന്റെ ഹൃദയഭാഗത്ത് അതും …

ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് മരിച്ചു

കണ്ണൂര്‍: ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് മരിച്ചു. മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ജീവനക്കാരനും തൃച്ചംബരം സ്വദേശിയുമായ എം.എം.മഹേഷ്(54)ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് നടാല്‍ റെയില്‍വെ ഗേറ്റില്‍ നിന്നും 250 മീറ്റര്‍ വടക്ക് ഭാഗത്തായി കോഴിക്കോടേക്ക് പോകുന്ന റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ശനിയാഴ്ച ഉച്ചക്ക് 12 മുതല്‍ ഒരു മണിവരെ മൂത്തേടത്ത് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വക്കും. നാലുമണിവരെ വെള്ളിക്കീലിലെ വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കരിക്കും. ഭാര്യ: ബീന(അധ്യാപിക, …

66 കാരന്റെയും സ്ത്രീയുടെയും നഗ്ന വിഡിയോദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി; 20 ലക്ഷം തട്ടിയെടുത്ത രണ്ടുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: നഗ്നവിഡിയോ ദൃശ്യങ്ങള്‍ പുറത്തവിടുമെന്ന് ഭീഷണിപ്പെടുത്തി 66 കാരനില്‍ നിന്ന് 20 ലക്ഷം തട്ടിയ രണ്ട് പേര്‍ക്കെതിരെ ചീമേനി പൊലീസ് കേസെടുത്തു. കൊടക്കാട് ആനിക്കാടി സ്വദേശിയുടെ പരാതിയില്‍ ബൈജു, അസീസ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ വര്‍ഷം മുതലാണ് സംഘം ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടിയെടുത്തുവരുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. തലശേരി സ്വദേശിനിയായ യുവതിയുടെയും പരാതിക്കാരന്റെയും നഗ്ന വീഡിയോ ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും അത് വീട്ടുകാര്‍ക്കും മറ്റും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി നേരിട്ടും ചെക്ക് മുഖേനയും, ഗൂഗിള്‍ പേ വഴിയും …

പെര്‍മുദയില്‍ ഓട്ടോയില്‍ സ്വിഫ്റ്റ് കാറിടിച്ച് അപകടം; ഓട്ടോഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും പരിക്ക്

കാസര്‍കോട്: ഓട്ടോയില്‍ സ്വിഫ്റ്റ് കാറിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും പരിക്ക്. വെള്ളിയാഴ്ച വൈകീട്ട് പെര്‍മുദയില്‍ വച്ചാണ് അപകടം നടന്നത്. കയ്യാര്‍ ഓട്ടോസ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവര്‍ കയ്യാര്‍ ദൊഡ്ഡമൂലയിലെ ഉദയകുമാര്‍ ക്രാസ്റ്റ(45), യാത്രക്കാരായ ഈശ്വര്‍, ശോഭിക, വാസന്തി എന്നിവര്‍ക്കാണ് പരിക്ക്. ഓട്ടോഡ്രൈവറെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോപോകുന്നതിനിടെ പെര്‍മുദയില്‍ വച്ച് റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ പെട്ടെന്നെടുത്തതോടെയാണ് അപകടം സംഭവിച്ചത്. കാര്‍ ഓട്ടോയ്ക്ക് പിന്നിലിടിക്കുകയായിരുന്നുവെന്ന് ഓട്ടോയിലുണ്ടായിരുന്നവര്‍ പറഞ്ഞു.

ഗ്യാരേജിലും റോഡരികിലും നിര്‍ത്തിയിട്ട ലോറികളില്‍ നിന്ന് ബാറ്ററി മോഷ്ടിക്കുന്ന സംഘത്തിലെ ഒരാള്‍ ചെര്‍ക്കളയില്‍ പിടിയില്‍; കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: ഗ്യാരേജിലും റോഡരികിലും നിര്‍ത്തിയിട്ട ലോറികളില്‍ നിന്ന് ബാറ്ററി മോഷ്ടിക്കുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍. ആലമ്പാടി തൈവളപ്പിലെ ഷമീര്‍(50) ആണ് കുമ്പള പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സീതാംഗോളി, നായിക്കാപ്പ്, നാരായണമംഗലം, ഭാസ്‌കരനഗര്‍, പെര്‍വാഡ് എന്നിവടങ്ങളില്‍ നടന്ന ബാറ്ററി മോഷണ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പെര്‍വാഡിലെ ഗ്യാരേജില്‍ നിര്‍ത്തിയിട്ട മൂന്നു ലോറികളില്‍ നിന്ന് ബാറ്ററികള്‍ മോഷണം പോയിരുന്നു. സീതാംഗോളി, നായിക്കാപ്പ്, നാരായണമംഗലം, ഭാസ്‌കര നഗര്‍ എന്നിവടങ്ങളില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറികളില്‍ നിന്നും …

മാധ്യമപ്രവർത്തകൻ വി.എൻ അൻസൽ അന്തരിച്ചു

കണ്ണൂർ: കേരള പത്ര പ്രവർത്ത യൂനിയൻ ആദ്യ കാല ഭാരവാഹിയും മാധ്യമ പ്രവർത്തകനുമായ വി.എൻ. അൻസൽ (59) അന്തരിച്ചു. പോണ്ടിച്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൈകീട്ട് 4 മണിയോടെ മൃതദേഹം കുറുവയിലെ വീട്ടിലെത്തിക്കും. ചന്ദ്രിക, മെട്രോ, ലുക്ക് പത്രങ്ങളിൽ ലേഖകനായിരുന്നു. വളപട്ടണത്തെ പരേതനായ കെഎൽ അബ്ദുസലാമിന്റെയും വി.എൻ. സുബൈദയുടെയും മകനാണ്.

മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി, സന്ദേശമെത്തിയത് കൺട്രോൾ റൂമിലേക്ക്, ഒരാൾ പിടിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി. സംഭവത്തില്‍ ഒരാളെ കൻ്റോൺമെൻ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ സ്വദേശി ടോണിയാണ് പിടിയിലായത്. മാനസിക വെല്ലുവിളി നേരിട്ടയാളാണ് പിടിയിലായത്. മുഖ്യമന്ത്രി വി.ഡി സതീശനെയും കുടുംബത്തെയും കൊലപ്പെടുത്തി തനിക്ക് ‘പ്രശസ്തനാകണം’ എന്നാണ് ഫോണിലൂടെ ഇയാൾ പറഞ്ഞത്. മുഖ്യമന്ത്രിക്ക് ഇപ്പോൾ നൽകിയിരിക്കുന്ന സുരക്ഷ മതിയോ എന്നും ചോദിച്ചതായി പൊലീസ് പറഞ്ഞു. മുമ്പും സമാന രീതിയില്‍ ഇയാള്‍ കോള്‍ ചെയ്തിട്ടുണ്ടെന്നാണ് കന്റോണ്‍മെന്റ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച വൈകീട്ട് കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. …

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു; അസുഖബാധയെ തുടർന്ന് ചികിത്സയിലായിരുന്നു

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു. ചങ്ങനാശ്ശേരി പെരുന്ന സ്വദേശിയാണ് മുരാരി ബാബു ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ദ്വാരപാലക ശിൽപ്പ കേസിലും കട്ടിളപാളി കേസിലും അറസ്റ്റിലായിരുന്നു. ജയിലിൽ 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് മുരാരി ബാബുവിന് സ്വഭാവിക ജാമ്യം ലഭിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് 3 മണിക്ക് പെരുന്നയിലെ വീട്ടിൽ എത്തിച്ചശേഷം സംസ്കാരം …

ഇന്നത്തെ പ്രധാന വാർത്തകൾ

​പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള യു.എസ് – ഇറാൻ സമാധാനക്കരാറിന്റെ കരട് രൂപത്തിൽ ഇരുരാജ്യങ്ങളും ഏകദേശ ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ. പാകിസ്താന്റെ മധ്യസ്ഥതയിൽ തയ്യാറാക്കിയ കരാർ വരുംദിവസങ്ങളിൽ ജനീവയിൽ വെച്ച് ഒപ്പുവെച്ചേക്കും. ​ഉപരോധം മാറ്റൽ: ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള നാവിക ഉപരോധം പൂർണ്ണമായി നീക്കണമെന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥയെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഖ്ചി വ്യക്തമാക്കി. ​ആണവപദ്ധതികൾ: ഇറാൻ തങ്ങളുടെ ആണവപദ്ധതികൾ നിർത്തിവെക്കുമെന്നും പകരമായി യു.എസ് ഉപരോധങ്ങളിൽ ഇളവ് വരുത്തുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ കരാറിന്റെ അന്തിമ …