ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക ഡ്രൈവറായി നിയമനം

തിരുവനന്തപുരം: മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡ്രൈവറായിരുന്ന യദുവിന് ജോലി നല്‍കി യുഡിഎഫ് സര്‍ക്കാര്‍. നിയമസഭയിലെ താല്‍ക്കാലിക ഡ്രൈവറായാണ് നിയമിച്ചത്. നിയമസഭയിലേക്ക് ജീവനക്കാരെ കൊണ്ടുപോകുന്ന ബസിലെ ഡ്രൈവറായി യദു ജോലിയില്‍ പ്രവേശിച്ചു. എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴിയാണ് നിയമനം. ജോലിയിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ യദു രംഗത്തെത്തിയിരുന്നു. അന്നത്തെ ഗതാഗതമന്ത്രിക്ക് ഉള്‍പ്പെടെ കത്ത് നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. യദുവിന് ജോലി നല്‍കണണെന്നാവശ്യപ്പെട്ട് ചാണ്ടി ഉമ്മന്‍ എംഎല്‍എ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ആര്യ രാജേന്ദ്രനും കുടുംബവും സഞ്ചരിച്ച കാറിന് സൈഡ് കൊടുത്തില്ല, മോശം ആംഗ്യം കാണിച്ചു, തെറി പറഞ്ഞു തുടങ്ങിയ ആരോപണങ്ങളാണ് നേരത്തെ യദുവിനെതിരെ ഉയര്‍ന്നത്. തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക ഡ്രൈവറായിരുന്ന യദുവിന് ജോലി നഷ്ടമായിരുന്നു. ഈ വിവാദം പിന്നീട് കേസാകുകയും ചെയ്തിരുന്നു. ആര്യ രാജേന്ദ്രന്‍ ദേഷ്യം തീര്‍ക്കുകയാണ് എന്ന് യദു നേരത്തെ ആരോപിച്ചിരുന്നു. ആര്യ രാജേന്ദ്രന്റെ പരാതിയില്‍ യദുവിനെതിരെ കേസെടുത്തിരുന്നു. നേരത്തെ യദു പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ ആദ്യം പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് കോടതിയെ സമീപിച്ചതോടെയാണ് മേയര്‍ക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page