കാറിലെത്തിയ ആള്‍ ജ്വല്ലറിക്ക് മുന്നില്‍ പടക്കം എറിഞ്ഞു; സെക്യൂരിറ്റി ജീവനക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാസര്‍കോട്: കാറിലെത്തിയ ആള്‍ ജ്വല്ലറിക്ക് മുന്നില്‍ പടക്കം എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സെക്യൂരിറ്റി ജീവനക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ജീവനക്കാരന്റെ കണ്ണട വീണ് തകര്‍ന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ കാസര്‍കോട് മെട്രോ ഗോള്‍ഡ് സ്ഥാപനത്തിനു മുന്നിലാണ് സംഭവം. വെള്ള കാറിലെത്തിയ യുവാവ് ജ്വല്ലറിയുടെ മുന്നിലേക്ക് പടക്കമെറിയുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനായ കുഡ്‌ലു സ്വദേശി ഉമേഷ് റാവു(70)വിന്റെ മുന്നിലാണ് പടക്കം വീണത്. പെട്ടെന്നുണ്ടായ പൊട്ടിത്തെറിയില്‍ പരിഭ്രാന്തനായ ഉമേഷ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നിലത്ത് വീണു. കണ്ണട വീണുതകര്‍ന്നു. എന്തിനാണ് പടക്കമെറിഞ്ഞതെന്ന് വ്യക്തമല്ല. ഉമേഷിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി. കാറിലെത്തിയ ഷാനവാസ് എന്ന ആള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page