കുമ്പള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യത്തിന് അംഗീകാരം:കര്‍ണാടക കെഎസ്ആര്‍ടിസിയില്‍ കാസര്‍കോട്ടെ വിദ്യാര്‍ത്ഥികള്‍ക്കും മംഗളൂരു വരെ സൗജന്യ യാത്ര അനുവദിച്ചു

മംഗ്‌ളൂരു: കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ സര്‍ക്കാര്‍ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ്സുകളില്‍(കെഎസ്ആര്‍ടിസി) വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച സൗജന്യ യാത്ര കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കു കൂടി അനുവദിച്ചു. കാസര്‍കോട്ട് നിന്നുള്ള വദ്യാര്‍ഥികള്‍ക്കാണ് ഈ ആനുകൂല്യം അനുവദിച്ചത്. ഇതിന്റെ പ്രയോജനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചതായി കര്‍ണാടക റോഡ് ഗതാഗത കോര്‍പ്പറേഷന്‍ അറിയിച്ചു.
പാസ് മുഖേനയായിരിക്കും സൗജന്യ യാത്ര അനുവദിക്കുക. പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിശദവിവരങ്ങളടങ്ങിയ ഫോം മംഗളൂരുവില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ കര്‍ണാടക കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് നല്‍കി പാസ് കരസ്ഥമാക്കണം.
കാസര്‍കോട്ടു നിന്ന് കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന 500- ലേറെ വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്നു കണക്കാക്കുന്നു. ഇവര്‍ ഭൂരിഭാഗവും നേരത്തെ ട്രെയിന്‍ സര്‍വീസിനെയാണ് ആശ്രയിച്ചിരുന്നത്. കെഎസ്ആര്‍ടിസി ബസ്സില്‍ സൗജന്യ യാത്ര അനുവദിച്ചതില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. ഇതിനു മുന്‍കൈയെടുത്ത കോണ്‍ഗ്രസ് കുമ്പള മണ്ഡലം കമ്മിറ്റിയെ അഭിനന്ദിച്ചു. കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനത്തെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രവി പൂജാരി സ്വാഗതം ചെയ്തു. കേരളത്തില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരള കെഎസ്ആര്‍ടിസിയിലും സൗജന്യ യാത്ര അനുവദിക്കണമെന്ന് കേരള മുഖ്യമന്ത്രിയോടും ഉന്നത വിദ്യാഭ്യാസ മന്ത്രിയോടും രവി പൂജാരി ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page