ഇറാനെ രാത്രി ആക്രമിക്കുമെന്ന് ട്രംപിന്റെ ഭീഷണി, അവസാന നിമിഷം വാക്ക് പിൻവലിച്ചു, വ്യോമാക്രമണം റദ്ദാക്കി, കരാർ ഉടൻ
വാഷിങ്ടൺ: ഇറാനെതിരെ ഇന്ന് രാത്രി കനത്ത ആക്രമണം നടത്തുമെന്ന പ്രഖ്യാപനത്തിൽനിന്ന് പിൻമാറി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായും മറ്റ് അറബ്-ഇസ്‌ലാമിക രാജ്യങ്ങളുമായും നടത്തിയ ചർച്ചകളെ തുടർന്ന് ഒരു നിർണ്ണായക കരാറിന് അംഗീകാരമായ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഇറാന്റെ പ്രധാന എണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപും മറ്റ് എണ്ണ അടിസ്ഥാന സൗകര്യങ്ങളും യു.എസ് സൈന്യം ഉടൻ തന്നെ പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപ് തന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി …