ഭാരത് സെന്‍സസ് 2027: സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു

കാസര്‍കോട്: ഭാരത് സെന്‍സസ് 2027 ന്റെ ഭാഗമായി ജില്ലാ ഭരണ സംവിധാനവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. വിദ്യാനഗര്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മത്സരം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ ഓഫീസുകളില്‍ നിന്നുള്ള ജീവനക്കാര്‍ മല്‍സരത്തില്‍ പങ്കെടുത്തു. സെന്‍സസ് ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍മാരായ രാജ്കുമാര്‍, ഡോ പി വി ജിഷ എന്നിവര്‍ ക്വിസ്സിന് നേതൃത്വം നല്‍കി. വിജയികള്‍ക്ക് കളക്ടര്‍ സമ്മാനം വിതരണം ചെയ്തു. എ ഡി എം കെ വി ശ്രുതി അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, എപി ദില്‍ന, എസ് ചിലങ്ക കളക്ടറേറ്റിലെ സെന്‍സസുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥര്‍, മറ്റു വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. കാസര്‍കോട് ആര്‍ഡിഒ ഓഫീസിലെ ക്ലര്‍ക്ക് ടിവി വൃന്ദ ഒന്നാം സ്ഥാനവും കളക്ടറേറ്റ് റവന്യൂ വകുപ്പിലെ ഓഫീസ് അറ്റന്റന്റ് ടിവി ബീന രണ്ടാം സ്ഥാനവും നേടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page