ഡാളസിൽ കേരള അസോസിയേഷൻ ഫാദേർസ് ഡേ സെലിബ്രേഷൻ 14 ന് : വിപുല പരിപാടികൾ

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഫാദേർസ് ഡേ സെലിബ്രേഷൻ 14 നു കൊണ്ടാടും.

ഞായറാഴ്ച ഉച്ച തിരിഞ്ഞ് 3:30 ന്‌ അസോസിയേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ ലോക പ്രശസ്ത ക്യാൻസർ വിദഗ്ദ്ധൻ ഡോ. ഡോ : എം. വി പിള്ള മുഖ്യ പ്രഭാഷണം നടത്തും. അദ്ദേഹത്തിന്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും കുറിച്ച് പത്രപ്രവർത്തകൻ രമേശ് ബാബു രചിച്ച ‘ഡോ. എം. വി. പിള്ള: കൈനിക്കരയിലെ വിശ്വപൗരൻ’ എന്ന പുസ്തകം അസോസിയേഷൻ ലൈബ്രറിക്ക് സമ്മാനിക്കും. സംരംഭകനും കമ്മ്യൂണിറ്റി പ്രവർത്തകനുമായ സി. സി. തിയോഫിൻ ചാമക്കാല പ്രഭാഷണം നടത്തും.
പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റും, സിനിമ പ്രവർത്തകനുമായ പട്ടോണം മുഹമ്മദ് ഹുസൈൻ റഷീദ്, സൈനികനും നടനും നിർമ്മാതാവുമായ സിറിയക് ആലഞ്ചേരി എന്നിവരും ച്ചടങ്ങിൽ പങ്കെടുക്കുമെന്നു കേരള അസോസിയേഷൻ പ്രസിഡന്റ്‌ ഷിജു എബ്രഹാം അറിയിച്ചു. പ്രസ്തുത പരിപാടിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് പട്ടോണം റഷീദ് രചിച്ച ‘ദി ആർട്ട് & സയൻസ് ഓഫ് മേക്കപ്പ് അഡോൺമെന്റ് ‘ എന്ന പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനം നടത്തും .

പിതാക്കന്മാരെ ആദരിക്കുന്ന പരിപാടിയിമുഴുവൻ ആളുകളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page