16കാരന്റെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി

കാസർകോട്: പനയാൽ , ബങ്ങാട്ടെ പതിനാറുകാരന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. ബങ്ങാട്ടെ ഭാസ്ക്കരൻ – ശാന്ത ദമ്പതികളുടെ മകൻ ശിവദേവ് (16) ആണ് മരിച്ചത്. ഇന്നു (വെളളി ) പുലർച്ചെ മൂന്നിന് അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ ഉടൻ ചെങ്കള,ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മകന്റെ മരണ വിവരമറിഞ്ഞ് ഗൾഫിലായിരുന്ന പിതാവ് ഭാസ്ക്കരൻ വൈകുന്നേരത്തോടെ നാട്ടിലെത്തി. ശ്രീദേവ് സഹോദരനാണ്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസ് വിജയിച്ച് പ്ലസ് വൺ പ്രവേശനത്തിനു കാത്തിരിക്കുന്നതിനിടയിലാണ് ശിവദേവിനെമരണം തട്ടിയെടുത്തത്. ബാലസംഘം പ്രവർത്തകനായിരുന്ന ശിവദേവ് ,ബങ്ങാട് എകെജി ക്ലബ്ബ് പ്രവർത്തകനായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page