തെക്കിൽ പറമ്പ ഗവ. യു.പി സ്‌കൂളിൽ സ്കൂൾ ബസ് കെ. നീലകണ്ഠൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

കാസർകോട് : തെക്കിൽ പറമ്പ ഗവ. യു.പി സ്‌കൂളിൽ സ്കൂൾ ബസ് കെ. നീലകണ്ഠൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മികച്ച വിദ്യാർത്ഥികളെ ആദരിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആയിഷാ അബൂബക്കർ അധ്യക്ഷത വഹിച്ചു.
14 എൽ. എസ്. എസ് യു .എസ് .എസ് പ്രതിഭകൾക്കു എം.എൽ.എ ഉപഹാരം സമ്മാനിച്ചു . മുൻ പി.ടി .എ പ്രസിഡൻ്റ് അബ്ദുൽ നസീർ പി.സി യെ ആദരിച്ചു.
വിദ്യാരംഗം ക്ലബ്ബിൻ്റെ സഹകരണത്തോടെ ആരംഭിച്ച മദേഴ്സ് ലൈബ്രറിയുടെയും അമ്മ വായനയുടെയും ഉദ്ഘാടനം എം.പി.ടി. എ പ്രസിഡൻ്റ് ശരണ്യ ഉഷാന്തിനു പുസ്തകം നൽകി എം. എൽ. എ നിർവ്വഹിച്ചു.
ഷംസുദ്ദീൻ തെക്കിൽ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ മെമ്പർമാരായ മിനി ശശിധരൻ, റീപ ഉണ്ണി, മുഫീദ സവാദ് , അജന പവിത്രൻ, ഹെഡ്‌മാസ്റ്റർ അബൂബക്കർ. ബി , പി.ടി.എ പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ പൊയിനാച്ചി, എസ്. എം .സി ചെയർമാൻ ശ്രീജിത്ത് കുമാർ എൻ.സി, സ്റ്റാഫ് സെക്രട്ടറി സുഹറ , സീനിയർ അസിസ്റ്റൻ്റ് രാധ ജെ.എൻ, തോമസ് സെബാസ്റ്റ്യൻ ശ്രീവത്സൻ , രമ ഗംഗാധരൻ, നജീബ് പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page